Thursday, May 10, 2018

Koottam Jeddah Special Event അവലോകനം


എല്ലാ കൂട്ടുകാര്‍ക്കും ഒരു ശുഭദിനം നേരുന്നു

2018 ഏപ്രില്‍ 13.  കൂട്ടം ജിദ്ദ അതിന്‍റെ എട്ടാം വാര്‍ഷികം വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു. ജിദ്ദയിലെ സ്റ്റേജ് പ്രോഗ്രാമുകളുടെ ചരിത്രം തന്നെ മാറ്റിയെഴുതി, ജിദ്ദ ഇന്നേവരെ കാണാത്ത ഒരു സ്റ്റേജ് പ്രോഗ്രാം ജിദ്ദക്കാര്‍ക്ക് കാഴ്ച വെക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. 
കൂട്ടം എന്നാല്‍, ലോകമെമ്പാടുമുള്ള  മലയാളികളെ ഒരു തണല്‍ മരച്ചുവട്ടില്‍ അണിചേര്‍ക്കുക എന്ന ആശയത്തോട് കൂടി രണ്ടു ആത്മ സുഹൃത്തുക്കളുടെ മനസ്സില്‍ തോന്നിയ ഒരാശയമാണ്. അമേരിക്കയിലുള്ള ശ്രി ജയമോഹന്‍, യു.എ.യില്‍ ഉള്ള ശ്രി ജ്യോതി കുമാര്‍ എന്നിവരാണ് ഈ ഒരു സംരംഭത്തിന് കാരണ ഭൂതരായ ആ രണ്ടു മഹത് വ്യക്തിത്വങ്ങള്‍. ഇന്ന് ലോകം മുഴുവന്‍ ഉള്ള ലക്ഷക്കണക്കിന് മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ അരയാല്‍ വൃക്ഷത്തിന്‍റെ ഒരു ചെറു ചില്ലയായ കൂട്ടം ജിദ്ദ കര്‍മ്മോജ്ജ്വലമായ എട്ട് വര്‍ഷം പിന്നിടുകയാണ്.

വെറും ഓണ്‍ലൈന്‍ ബന്ധങ്ങളിലെ ചാറ്റുകളിലും സ്ക്രാപ്പുകളിലും മാത്രം തളച്ചിടാറുള്ള ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളില്‍ നിന്നും വ്യത്യസ്തമായി - കൂട്ടായ്മയുടെ, സൗഹൃദത്തിന്‍റെ, സാഹോദര്യത്തിന്‍റെ, അതിലുപരി പരസ്പര സഹായത്തിന്‍റെ ഒരു വലിയ കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു എന്നതാണ് കൂട്ടം ജിദ്ദയുടെ പ്രത്യേകത.

അത് കൂടാതെ, വിഷുവിന് വിഷുക്കൂട്ടം നടത്തിയതും, നോമ്പ് തുറ സല്‍ക്കാരം നടത്തിയതും, ഓണ സദ്യ നടത്തിയതും, ഈദ്‌ സന്ധ്യ നടത്തിയതും, ബോട്ട് സവാരി നടത്തിയതും, കടലില്‍ കുളിക്കാന്‍ പോയതും, ജന്മദിനാഘോഷങ്ങള്‍ നടത്തിയതും എല്ലാം ഈ കൂട്ടം എന്ന ആല്‍ത്തറയില്‍ നിന്നായിരുന്നു.

മാത്രമല്ല... നമ്മള്‍ ഓരോത്തരും അവരവരുടെ കഴിവിന്‍റെയുള്ളില്‍ നിന്ന് കൊണ്ട് ചെറിയ ചെറിയ തുകകള്‍ സ്വരൂപിച്ച് അശരണര്‍ക്ക് കൈതാങ്ങായി,  അനാഥര്‍ക്ക് തണലായിക്കൊണ്ട്  സൗഹൃദത്തിന്റെ മറ്റൊരു മേഖലയിലൂടെയും സഞ്ചരിച്ചു.  ജോലിയില്ലാത്ത സുഹൃത്തുക്കള്‍ക്ക് ജോലി തേടിപ്പിടിച്ച് നല്‍കുന്നതിന് ഈ കൂട്ടായ്മ വലിയൊരു പങ്കാണ് വഹിച്ചത്. അംഗങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള പല പ്രോഗ്രാമുകളും ഇതിനിടയില്‍ തന്നെ നാം നാം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്നു.

ആര്‍ക്കും ഈ സൗഹൃദത്തിന്റെ തേന്‍ നുകരാം.... ജാതി, മത, രാഷ്ട്രീയ, ലിംഗ ഭേദമന്യേ സൗഹൃദം എന്ന ആശയത്തിന് വേണ്ടി മാത്രം നിലകൊള്ളാന്‍ നിങ്ങളേവരെയും ഈ സൌഹൃദക്കൂട്ടത്തിലേക്ക് ക്ഷണിക്കുന്നു.
*****************************************************

2018 ഏപ്രില്‍ 13 -  ജിദ്ദ ഇന്നേവരെ കാണാത്ത ഒരു പിടി സ്റ്റേജ് പ്രോഗ്രാമുകളുമായി ഒരു പടി മുന്നോട്ട് നാം നീങ്ങി.  അതിനെ പറ്റി രണ്ട് വാക്ക് എഴുതാതിരുന്നാല്‍ അതൊരു കുറച്ചിലാകുമെന്നു കരുതിയാണ് ഇതെഴുതുന്നത്. ഓഫീസിലും റൂമിലും അധികം സമയം കിട്ടാത്തത് കൊണ്ടാണ് ഇത്ര വൈകിയത്. ക്ഷമിക്കുമല്ലോ...


കുറച്ച് നീട്ടി എഴുതിയിട്ടുണ്ട്. സമയമുള്ളവര്‍ വായിക്കുക; എന്നിട്ട്  അഫിപ്രായം പറയുക.

ഇനി ഭാവിയില്‍ വേറെ ഒരു പ്രോഗ്രാം നടത്തുന്നുണ്ടെങ്കില്‍ അതിന് മുതല്‍ക്കൂട്ടാവുന്ന രൂപത്തില്‍, പ്രോഗ്രാമിന്‍റെ നല്ല വശങ്ങളും, അതിലേറെ നന്നായി ചീത്ത വശങ്ങളും എല്ലാവരും ഒന്ന്‍ അവലോകനം ചെയ്യണം എന്നാണെന്‍റെ അഭിപ്രായം.

പ്രോഗ്രാമുകള്‍ക്കിടയില്‍ എനിക്ക് പലപ്പോഴും പുറത്ത് പോകേണ്ടി വന്നതിനാല്‍, പല പ്രോഗ്രാമുകളും കാണാന്‍ കഴിഞ്ഞില്ല എന്ന സങ്കടം ആദ്യമേ അറിയിക്കുന്നു. അതിനാല്‍ ഞാന്‍ കണ്ടറിഞ്ഞ / കേട്ടറിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താഴെ അവലോകനം ചെയ്യുന്നത്.

ടീം വര്‍ക്കിന്‍റെ ശരിക്കുള്ള പ്രതിഫലനമായിരുന്നു നാം അവിടെ കണ്ടത്. പേരെടുത്ത് പറയാതെ തന്നെ എല്ലാവരും ഒന്നിനൊന്ന് മെച്ചത്തോടെ അവരവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വളരെ വളരെ ഭംഗിയായി ചെയ്തു എന്നതാണ് അന്നത്തെ പരിപാടിയില്‍ ഏറ്റവും മികച്ച പ്രകടനമായി ഞാന്‍ കാണുന്നത്. ആ ടീം വര്‍ക്ക് തുടങ്ങുന്നത് പ്രോഗ്രാം തീരുമാനിച്ചത് മുതല്‍, വില്ല പോയി നോക്കി ഉറപ്പിച്ചതും, ഭക്ഷണം സ്പോണ്‍സര്‍ ചെയ്യിച്ചതും, Light & Sound കുറഞ്ഞ വിലയ്ക്ക് എടുത്തതും, രാവുകളില്‍ ഉറക്കം പോലും കളഞ്ഞ് പ്രാക്ടീസ് ചെയ്തയും, ഒന്നിനും കുറവ് വരുത്താതെ എല്ലാം വേണ്ട പോലെ ചെയ്ത ഓരോ കൂട്ടം മെമ്പറും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എനിക്ക് പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും തരാതിരുന്നതിരുന്നതിനാല്‍ പലപ്പോഴും എനിക്ക് തന്നെ ആവേശം കുറഞ്ഞ പോലെ തോന്നി. എന്നാലും അങ്ങോട്ടോടിയും ഇങ്ങോട്ടോടിയും സമയം കഴിച്ചു.

മജീദ്‌ ഭായിയുടെ അഭിപ്രായപ്രകാരം പ്രോഗ്രാം വെള്ളിയാഴ്ച ആക്കിയിട്ടും മജീദ്‌ ഭായി വരാതിരുന്നത് വളരെ വിഷമമായി. പലരും ശനിയാഴ്ച ഓഫീസില്‍ പോയത് പാതി ഉറക്കത്തിലായിരുന്നു. ചിലരെയൊക്കെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിച്ച് ഉണര്‍ത്തിയിട്ടാണ് (കുളിക്കാതെ) ഓഫീസില്‍ പോയത്.  എന്‍റെ അഭിപ്രായത്തില്‍, (എന്‍റെ മാത്രം അഭിപ്രായമാണ് കെട്ടോ) ഇനി കൂട്ടം പ്രോഗ്രാമുകള്‍ വ്യാഴം രാത്രി മതി. അതും ഭക്ഷണമൊക്കെ റൂമില്‍ നിന്ന് കഴിച്ച്... നേരത്തെ ഓഫീസില്‍ നിന്നെത്തിയ ഉടനെ ഒരു ഉറക്കമൊക്കെ പാസാക്കിയ ശേഷം ഫ്രഷായി വന്നാല്‍ പതിനൊന്നിനല്ല പന്ത്രണ്ടിന് തുടങ്ങിയാലും പ്രശ്നമില്ല. നേരം വെളുക്കുവോളം കളിയും എന്നിട്ടൊരു കുളിയും പാസാക്കി തിരിച്ചു പോരാം. പിന്നെ റൂമില്‍ വന്ന്‍ നന്നായിട്ടൊന്ന് ഉറങ്ങാമല്ലോ!

വില്ല നമുക്ക് പറ്റിയ സൌകര്യത്തില്‍ തന്നെ കിട്ടിയതിന്, അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു. നേരത്തെ തന്നെ അവിടെ പോവുകയും ലൊക്കേഷന്‍, ഫോട്ടോ എന്നിവ കിട്ടുകയും ചെയ്തത് വളരെ വലിയ ഉപകാരമായി.

ക്യാമറക്കും ഭക്ഷണത്തിനും കൂട്ടത്തില്‍ പെടാത്ത ആളെ വെച്ചത് വളരെ നന്നായി എന്ന് തോന്നുന്നു. കോയിക്കോടന്‍ നേരം വൈകിച്ചത് മാത്രമാണ് ചെറിയൊരു പാളിച്ച പറ്റിയത്. നേരത്തെ ഏഴ് മണിക്ക് തന്നെ ഭക്ഷണം എത്തിയിരുന്നെങ്കില്‍ ആദ്യ സമയത്ത് തന്നെ കുറേ പേര്‍ ഭക്ഷണം കഴിച്ച് പ്രോഗ്രാമുകള്‍ കാണാന്‍ ഇരിക്കുമായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ട്, ആളില്ലാത്ത ഗ്യാലറിയുടെ ഗ്രൗണ്ടില്‍ കളിക്കാന്‍ മടിച്ച കലാകാരന്മാരെ കുറ്റം പറയാന്‍ പറ്റില്ല.

നമ്മുടെ സ്വന്തം അച്ചുവിനെ പിടിച്ച ഹച്ചൂസ് ഒരുപാട് നന്ദി അര്‍ഹിക്കുന്നു. കോയിക്കോടന് നല്ലൊരു കവറേജ് നല്‍കാന്‍ നമുക്കായി എന്ന് പ്രതീക്ഷിക്കാം. ബക്ക്ഷ് ഹോസ്പിറ്റലിന്‍റെയും അബൂസൈദിന്‍റെയും ഇടയില്‍ പുതുതായി തുറന്ന കോയിക്കോടന്‍ ഹോട്ടല്‍ സ്വാദിന്‍റെ കാര്യത്തിലും വെറൈറ്റിയുടെ കാര്യത്തിലും ഇന്ന് ജിദ്ദയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് ഉറപ്പിച്ച് പറയാം.ഡിസൈനിംഗ് മുതല്‍ പ്രിന്‍റിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും അതിന്‍റെ രൂപത്തിലും ഭാവത്തിലും സമയാസമയങ്ങളില്‍ നിര്‍വ്വഹിച്ച അലിക്കും സമീറിനും വളരെ നന്ദിയുണ്ട്. അവരെ നന്ദിപ്രകാശനത്തില്‍ മെന്‍ഷന്‍ ചെയ്യേണ്ടിയിരുന്നു. അത്രമാത്രം കഠിനാധ്വാനമാണ് അവര്‍ ചെയ്തത്. ഫാമിലിപരമായ ഒരു നൂറുകൂട്ടം തിരക്കിനിടയിലും കൂട്ടത്തിന് വേണ്ടി രാത്രി വളരെ വൈകിയും ഗിഫ്റ്റ് വാങ്ങുവാനും മെസ്സേജുകള്‍ ഡ്രാഫ്റ്റ് ചെയ്യാനും ഷാജു എടുത്ത കര്‍മ്മോല്‍സുകത എടുത്ത് പറയേണ്ടത് തന്നെ.

നേരത്തെ എത്തി, രെജിസ്ട്രേഷന്‍ കൌണ്ടര്‍ കയ്യടക്കിയ ഖാദര്‍ഭായി സമയക്ലിപ്തതയുടെ പര്യായമാണ്. റഹിമോന്‍ ഓടിനടന്ന് ഒരാളെയും വിടാതെ പിന്തുടര്‍ന്ന് പിരിപ്പിക്കുകയായിരുന്നു എന്ന് തോന്നുന്നു. എന്‍റെയടുത്ത് വന്ന് പെട്ടെന്ന്‍ "ഒരു നൂറ് ഇങ്ങ് എടുത്തേ" എന്ന് പറഞ്ഞപ്പോ വല്ല അത്യാവശ്യത്തിനും  ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പിന്നെ കൌണ്ടറില്‍ ചെന്ന് എന്‍റെ ഫീസ്‌ നൂറ് റിയാല്‍ കൊടുത്തപ്പോഴല്ലേ അറിഞ്ഞത്; അത് റഹിമോന്‍ നേരത്തെ അടച്ചു എന്ന്.

നാട്ടിലായത് കൊണ്ടോ അല്ലെങ്കില്‍ ജിദ്ദയില്‍ ഉണ്ടായിട്ടും വരാന്‍ കഴിയാതെയിരുന്ന ഫൌസി, വര്‍ദക്ക, രേഷ്മ, സല്‍സു, ബസ്നി, പിള്ളേട്ടന്‍, ബാബുഷ, ഹച്ചൂസ്, റജീന, ജലീല്‍, നെന്മിനി, ഷാനവാസ്, സജ്ന, കോയക്കുട്ടി, ഷാനു, കാവുങ്ങല്‍, ശിഹാബ്, സുറു,  കൊമ്പന്‍, സക്കീന, ഫര്‍സാന, ഷെഹി അലി തുടങ്ങി കുറേ പേരുടെ അഭാവം ശരിക്കും നിഴലിച്ചു. വന്നതിലധികം വരാന്‍ കഴിയാത്ത സങ്കടമറിയിച്ചവരായിരുന്നു കൂടുതല്‍ എന്ന് തോന്നുന്നു.

പ്രോഗ്രാമുകളിലേക്ക് വരാം...

മറ്റു സംഘടനകള്‍ നടത്തുന്ന സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് രണ്ട് മൂന്ന് മാസം മുമ്പേ തന്നെ റിഹേഴ്സല്‍ തുടങ്ങുമ്പോള്‍ നമ്മുടെ പ്രോഗ്രാമിന് രണ്ടാഴ്ച മുമ്പ് പോലും ഒന്നും തുടങ്ങാത്തതിനാല്‍ ശരിക്കും പേടി ഉണ്ടായിരുന്നു. പിന്നെ ആകെ ഒരു ബലമുള്ളത്, അന്‍ഷിഫും ചങ്കുമങ്കുവും ഉണ്ടല്ലോ... അവര്‍ എന്തായാലും കലക്കും എന്ന ഒരു ഉറപ്പ് മാത്രമായിരുന്നു.... കൂടാതെ, അഫ്സലിന്‍റെ കത്തിക്കുത്തും.

കുട്ടികളുടെ കഥപറയല്‍ മത്സരം വിചാരിച്ചതിലും നേരത്തെ തീര്‍ന്നത് ഒരു ആശയക്കുഴപ്പത്തിന് കാരണമാക്കിയത് പോലെ തോന്നി. പിന്നെയുള്ള സമയങ്ങള്‍ പാട്ട് പാടിത്തീര്‍ത്തപ്പോള്‍ പലരും “പാട്ട് മാത്രേള്ളോ?” എന്ന് ചോദ്യം തുടങ്ങി. ഗാരേജ് സൈല്‍ തുടങ്ങിയപ്പോ അതിനൊരു വിരാമമായി. ക്ഷണിക്കപ്പെട്ട ജോഡികളെക്കൊണ്ട് നര്‍മ്മത്തില്‍ കലര്‍ന്ന ഉത്തരം പറയിപ്പിച്ച വട്ടപ്പൊയില്‍ സദസ്സിനെ ചിരിപ്പിച്ചു.  
ശേഷം ജനാസര്‍ ഭായി കൊണ്ട് വന്ന ഓണ്‍ലൈന്‍ ക്വിസ്  സദസ്സിന് പുതിയൊരു അനുഭവമായി.  അധികപേരും ശരിക്കും ആസ്വദിച്ചു. ആളുകള്‍ വായിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉത്തരത്തില്‍ ക്ലിക്ക് ചെയ്യുന്ന സുസു എന്ന സുഹൈല്‍ കല്ലായി അഭിനന്ദനം അര്‍ഹിക്കുന്നു.
തിരക്കിനിടയിലും നമ്മുടെ ക്ഷണം സ്വീകരിച്ച് ജഡ്ജ് ആവാനെത്തിയ ഷഹീബയെയും മുരളി മാഷിനെയും നന്ദിയോടെ സ്മരിക്കുന്നു. അവരെ വേണ്ട രൂപത്തില്‍ നാം പരിഗണിച്ചില്ല എന്നൊരു തോന്നല്‍ എനിക്കുണ്ട്. വേണ്ടത്ര കുട്ടികളെ സംഘടിപ്പിക്കാന്‍ കഴിയാതെ പോയതും നമ്മുടെ പോരായ്മയായി എണ്ണാവുന്നതാണ്. പത്ത് വയസ്സ് വരെ എന്ന ലിമിറ്റ് വെച്ചതും, കുറേ ഫാമിലികള്‍ എക്സിറ്റ് പോയതും കാരണങ്ങളാവാം. 


ആരെയും വെറുപ്പിക്കാതെ ഉത്ഘാടന സമ്മേളനം നടന്നതും റുഫിയുടെ കരവിരുതില്‍ തീര്‍ത്ത കേക്ക് മുറിച്ചതും വേറിട്ട സംഭവമായി.


ഹിപ്ഹോപ്‌ ഗേള്‍സ് വെറും നാല് ദിവസം കൊണ്ട് മാത്രമാണ് ആ ഡാന്‍സ് പഠിച്ചത് എന്നത് അവരുടെ കഴിവ് വിളിച്ചോതുന്നു. അതിന് അവരുടെ മാതാക്കളെ അഭിനന്ദിക്കണം. ഒരുപക്ഷെ, ഈ നാല് ദിവസവും, അവര്‍ ഡാന്‍സ് പഠിച്ചതിലുമധികം സമയം അവരുടെ കോസ്റ്റ്യൂം തീരുമാനിക്കാനും  എടുക്കാനുമായിരുന്നു മാതാക്കള്‍ ചിലവഴിച്ചത്.
സഫ്‌വാന് ഡാന്‍സ് എന്ന പോലെതന്നെ ആങ്കറിംഗ് രംഗത്തും നല്ലൊരു ഭാവിയുണ്ട്. കുറച്ച് പ്രാക്ടീസ് ചെയ്‌താല്‍ ജിദ്ദയില്‍ മാത്രമല്ല പുറം ലോകത്തും അറിയപ്പെടുന്ന ഒരു ആങ്കര്‍ ആവാന്‍ കഴിയും എന്നുറപ്പ്. 

സഹലയും സര്‍ഹാനും പഴയ ആ ഫോമിലേക്ക് എത്തിയില്ലാ (അല്ല; എത്തിച്ചില്ല) എന്ന് തോന്നി. എന്‍റെ തോന്നലാവാം. പഴയ ആ കറക്കവും ആട്ടവും ഒന്നും കണ്ടില്ല. ഏതായാലും കലാശക്കൊട്ടല്ലേ... ഒരു ഡാന്‍സ് ഒക്കെ ആവാമായിരുന്നു. ഗാനങ്ങളില്‍ കൂട്ടത്തിന് പുറത്ത് നിന്ന് വന്നവര്‍ രംഗം കയ്യടക്കി എന്ന് പറയാം. എന്നാലും സിമി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അടിപൊളിയായി പാടി. കൂടാതെ സംഘഗാനവും, ഡുവെറ്റ് ഗാനങ്ങളുമെല്ലാം നന്നായി അവതരിപ്പിച്ചു. സോളോഗായകരുടെ ഒരു നല്ല ഗ്രൂപ്പ് തന്നെ നമുക്കുണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ പെര്‍ഫോമന്‍സ്.
ഷാഫി കിസ്ര മാത്രമാണ് പരിപാടി ഏറ്റെടുത്ത ശേഷം അവതരിപ്പിക്കാതെ മുങ്ങിയത്. അതിനാല്‍ അടുത്ത പ്രോഗ്രാമില്‍ രണ്ട് അടിപൊളി ഡാന്‍സ് നിര്‍ബന്ധമായും ചെയ്യാം എന്ന് ഉറപ്പ് തന്നിട്ടുണ്ട്.

ഒരു പ്രൊഫഷണല്‍ നാടക ട്രൂപ്പ് ഉണ്ടാക്കാനുള്ള നല്ല കാലിബര്‍ ഉള്ള ഒരു ടീം നമ്മുടെ അടുത്തുണ്ട് എന്നത് അഭിമാനകരമാണ്. ഹുസൈന്‍ ഇരിക്കൂര്‍, ജനാസര്‍, സിമി, ഹാരിസ്, ഷബീബ്, സുഹൈല്‍, സഫ്‌വാന്‍, റഹിമോന്‍, അലി, നെന്മിനി, കൊമ്പന്‍ തുടങ്ങി ആ പട്ടിക നീണ്ടു നീണ്ട് പോകുന്നു.  അഫ്സല്‍ നാറാണത്തിന്‍റെ പരിചയത്തില്‍ നമുക്ക് കിട്ടിയ ആ ക്യാമറ മാന്‍ (അലി) സിനിമയില്‍ നല്ല പരിചയമുള്ള ആളാണ്‌. അദ്ദേഹത്തെ ഉപയോഗപ്പെടുത്തി ഒരു ഷോര്‍ട്ട് ഫിലിം കൂട്ടത്തിന്‍റെ പേരില്‍ നമുക്ക് ചെയ്യാവുന്നതേയുള്ളൂ.

ഷിഫാസും സര്‍ഹാനും സമയത്തിനൊത്തു ഉയര്‍ന്ന് സൌണ്ട് സിസ്റ്റം കൈകാര്യം ചെയ്തിട്ടില്ലായിരുന്നെങ്കില്‍ നമ്മടെ പ്രോഗ്രാം മൊത്തം കൊളമായേനെ. 
ഷിഫാസിന്‍റെ കഴിവുകള്‍ നാം കാണാനിരിക്കുന്നേയുള്ളൂ. അതിന്‍റെ ആദ്യപടി, വീഡിയോ എഡിറ്റ്‌ ചെയ്ത് കൊണ്ടിരിക്കുന്നത് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം.

പ്രോഗ്രാം ടീസര്‍

വെള്ളുവനാടന്‍ കളരിയില്‍ നിന്നും സ്വായത്തമാക്കിയ അപൂര്‍വ്വ കഴിവുകളുള്ള അഫ്സലിന്‍റെ കണ്ണ്‍ കെട്ടിയുള്ള വെട്ട് ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ട് തീര്‍ത്തത്. ഫോട്ടോ ആല്‍ബത്തില്‍ അവന്‍റെ വെട്ട് നടക്കുന്ന സമയത്ത് അദ്നു ക്ലിക്കിയ ഓഡിയന്‍സിന്‍റെ ഫോട്ടോ തന്നെ മതി, അതിന് തെളിവായി.  അഫ്സല്‍ വെട്ട് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ഞാന്‍ നിലത്ത് കിടന്ന് കൊണ്ടുത്തപ്പോള്‍ ശരിക്കും ഉള്ളില്‍ തീയായിരുന്നു. ഒരു ചാണ്‍ മാറി വെട്ടിയാ...... കഴിഞ്ഞില്ലേ കഥ!!! അഫ്സലിന്‍റെ പുറത്തെടുക്കാത്ത കഴിവുകളേയും ജിദ്ദാവികള്‍ക്ക് മാത്രമല്ല; ലോകത്തിന് തന്നെ കാണിച്ചു കൊടുക്കണം. അതിന് കൂട്ടം മുന്നിട്ടിറങ്ങുക തന്നെ വേണം.
പൊന്നുണ്ണിയുടെ അഭിനയ പാടവം എടുത്ത് പറയേണ്ടത് തന്നെ. കണ്ണിലും കവിളിലും ഭാവങ്ങള്‍ വിരിയിച്ച് ഒരു മാസ്മരിക ലോകം തന്നെ പടുത്തുയര്‍ത്തി. കൂടെ ചങ്കുമങ്കു ചങ്ക്സ് കൂടിയായപ്പോള്‍ കാണികള്‍ക്ക് വിഷുസദ്യ തന്നെയായി.
തറവാട് പലരുടെയും കണ്ണ്‍ നനയിപ്പിച്ചു. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും, പ്രത്യേകിച്ച് ഹാരിസിനെ നന്ദിയോടെ സ്മരിക്കുന്നു.
ഹുസൈന്‍ ഇരിക്കൂര്‍ സാഹിബിന്‍റെ കഴിവും ആത്മാര്‍ത്ഥതയും എടുത്ത് പറയേണ്ടത് തന്നെ. വേടന്‍റെ വേഷത്തിന് വേണ്ടി ബാക്കിയുള്ള എല്ലാ പ്രോഗ്രാമുകളും കണ്ടാസ്വദിക്കുന്നതില്‍ നിന്നും സ്വന്തത്തെ വിലക്കി, സ്വയം ത്യാഗം ചെയ്ത് മേക്കപ്പില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് തെളിയിച്ച്, അവതരിപ്പിക്കാന്‍ വളരെ കുറച്ച് കലാകാരന്മാര്‍ക്കേ കഴിയൂ. തറവാടില്‍ അഭിനയിക്കുമ്പോള്‍ അഭിനയിക്കുകയാണ് എന്ന് തോന്നുകയേയില്ലായിരുന്നു. അത് കാണുന്ന സമയം പലരും കണ്ണ്‍ തുടക്കുന്നത് കാണാമായിരുന്നു.
കുഞ്ഞു മജീഷ്യയുടെ കഴിവുകള്‍ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കുറച്ച് കൂടി വാക്ക് ചാതുരിയും, അഭിനയ പാടവവും പുറത്തെടുത്തിരുന്നെങ്കില്‍ ഒന്നൂടെ ജോറാക്കാമായിരുന്നു എന്ന് തോന്നി.
ചങ്കുമങ്കുവിന്‍റെ സ്കിറ്റ് ശരിക്കും പൊളിച്ചു... കളിയിലൂടെ കാര്യങ്ങള്‍ പറഞ്ഞ് Absurd Drama Theatre ന്‍റെ അഭിനയത്തിന്‍റെ പുതിയ പുതിയ തലങ്ങള്‍ നമുക്ക് കാണിച്ചു തന്ന ചങ്കുമങ്കുവിന് ഒരു നല്ല കയ്യടി തന്നെ കൊടുക്കണം.
അതേപോലെത്തന്നെ ഡാന്‍സും. ശരിക്കും ആസ്വദിക്കാന്‍ പറ്റിയ ഡാന്‍സായിരുന്നു. നൃത്തസംവിധാനം ചെയ്ത അന്‍ഷിഫിന്‍റെ കഴിവ് വിളിച്ചോതുന്നതായിരുന്നു ആ ഡാന്‍സിലെ ഓരോ ചുവടുകളും.
മാസിന്‍റെ ഡാന്‍സ് പ്രാക്ടീസ് കുറവ് ശരിക്കും തോന്നിച്ചു. അവര്‍ക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു. അവര്‍ ഒരു വെറൈറ്റിക്ക് വേണ്ടി തീ കത്തിച്ചപ്പോള്‍, നമ്മടെ വയറിനുള്ളില്‍ ശരിക്കും തീ കത്തി.
യാത്രയയപ്പ് കൊടുത്ത പലരും തിരിച്ചു വന്ന ചരിത്രമുണ്ട്. അതിവിടെയും സംഭവിക്കുമോ?! എന്തായാലും അലിയുടെ ഫോട്ടോ ഫ്രൈം ശരിക്കും അവിസ്മരണീയമായ ഒന്നായി.
അക്ബറലിക്കാണ് ശരിക്ക് കോളടിച്ചത്. ലക്കി ഡ്രോ കൊണ്ട് പോയില്ലേ അവന്‍. പക്ഷെ, അത് മുറിച്ച് ഓഹരി വെക്കേണ്ടി വരുമോ എന്ന ഒരു കഥ പിന്നാമ്പുറത്ത് ഉണ്ട് ;)
അവസാനം വന്ന ദുഫായ്ക്കാരന്‍ മേക്കപ്പ് കൂടിയത് കൊണ്ട് തിരിച്ചറിഞ്ഞെങ്കിലും കാണികള്‍ക്ക് ആദ്യം പേടിക്കാനും പിന്നെ ചിരിക്കാനും വക നല്‍കി. ഷബീബൊക്കെ വീണ സ്ഥലത്ത് ഇനി പുല്ല് മുളക്കില്ല. മൂന്ന് നാല് കസേരയൊക്കെ മറിച്ചിട്ടല്ലേ ധടിയന്‍ വീണത്. ഖാദര്‍ ഭായ് എന്‍റെ കയ്യിന്‍റെ മുകളിലൂടെ വീണ വേദന രണ്ടീസം കഴിഞ്ഞാ മാറിയത്. വീഡിയോ വരുമ്പോ, അതൊക്കെ കണ്ട് ഒന്നൂടെ ചിരിക്കാം
അവസാനം എടുത്ത ഗ്രൂപ്പ് ഫോട്ടോ എന്നും ഓര്‍ക്കാനുള്ള ഒന്നായി മാറി


അവിചാരിതമായ ചില ലൊട്ടുലൊടുക്ക് ചിലവുകള്‍ വന്നതിനാല്‍ കമ്മി ബജറ്റ് ആയെങ്കിലും ഒറ്റ സ്പോണ്‍സറെ മാത്രം വെച്ച് ഇത്ര നന്നായി ബജറ്റ് മാനേജ് ചെയ്തത് റഹിമോന്‍ എന്ന മിടുക്കന്‍ തന്നെ

മൊത്തത്തില്‍ പറഞ്ഞാല്‍, ഒന്ന് രണ്ട് സ്പോണ്‍സറെ പിടിക്കുകയും, ഒന്ന് കൂടി നേരത്തെ പ്രാക്ടീസ് ചെയ്ത് തുടങ്ങുകയും ചെയ്തിരുന്നെങ്കില്‍, ഇതിലും വലിയൊരു വിഷുസദ്യ ജിദ്ദാവികള്‍ക്ക് കൊടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കൂടാതെ, ഒരു മൂന്ന് മാസം മുമ്പെങ്കിലും പ്രോഗ്രാം അനൌണ്സ് ചെയ്‌താല്‍ മറ്റുള്ള സംഘടനകളുടെ പ്രോഗ്രാമുകളുമായി ക്ലാഷ് ആകുന്നത് ഒഴിവാക്കാം എന്നൊരു നിര്‍ദ്ദേശം കൂടി ഉണ്ട്.

എന്ന്...
സസ്നേഹം / സൈഫു


Monday, March 12, 2018

*രണ്ടര ലക്ഷം രൂപയ്ക്ക് താഴെ മാത്രം മുതല്‍മുടക്ക് വരുന്ന 101 സംരംഭങ്ങള്‍*

*രണ്ടര ലക്ഷം രൂപയ്ക്ക് താഴെ മാത്രം മുതല്‍മുടക്കുള്ള 101 സംരംഭങ്ങള്‍*


ഇതുവരെ ഒരുപാട് പേര്‍ ഗള്‍ഫ് വിട്ടു കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇനിയും ഒരുപാട് പേര്‍ക്ക് ഗള്‍ഫ് വിട്ടു പോകേണ്ടി വരും എന്നുറപ്പായി. കാരണം പലതാണ്. കമ്പനികള്‍ക്ക് സ്വദേശികളെ വെച്ചില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന അവസ്ഥ….  ഓഫീസുകളില്‍ ഡെമോക്ലസിന്‍റെ വാള്‍ പോലെ ഏതു സമയത്തും തലയില്‍ വീഴാവുന്ന ടെര്‍മിനേഷന്‍ ലെറ്ററുകള്‍…. രണ്ട് കുട്ടികളുള്ള ഒരു ഫാമിലിക്ക്‌ മാസം പതിനായിരം റിയാല്‍ വരവുണ്ടെങ്കില്‍ മാത്രം നിന്ന് പോകാന്‍ കഴിയുന്ന സൗദിഅറേബ്യന്‍ അവസ്ഥ...  ബിസിനസ് ഉള്ളവര്‍ക്ക്തന്നെ വരവിനേക്കാള്‍ ചിലവ് കൂടുന്നതിനാല്‍ നിലനിന്ന് പോകാനുള്ള ബുദ്ധിമുട്ട്... അങ്ങിനെയങ്ങിനെ ലിസ്റ്റ് നീളുന്നു.

മാനിന്‍റെ കഥ പറഞ്ഞപോലെ, ഒരു മാന്‍ പോയാല്‍ വേറെ മാന്‍ വരും എന്ന് ചിന്തിച്ച്, സിലോണ്‍ പോയാല്‍ സിംല വരും. അത് പോയാല്‍ ദുബായ് വരും, അത് പോയാല്‍ മലേഷ്യ വരും അത് പോയാല്‍ ആഫ്രിക്ക വരും. ഇതൊന്നും ഇല്ലെങ്കിലും ഏറ്റവും നല്ല സ്രോതസ്സ് ഉള്ള ഇന്ത്യ തന്നെ നമുക്ക് മുന്നിലുണ്ടല്ലോ എന്ന് സമാധാനിക്കുക.

അതിനാല്‍, കത്തി എപ്പോഴും മൂര്‍ച്ച കൂട്ടി വെക്കുക. തുരുമ്പ് പിടിക്കാനയക്കരുത്.  അഥവാ, വല്യ സമ്പാദ്യം ഒന്നും ഇല്ലാതെ നാട്ടില്‍ പോവേണ്ടി വന്നാല്‍ എന്ത് എന്ന ചോദ്യത്തിന് ചെറുതായി ഒരു ഉത്തരം കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഈയുള്ളവന്‍, കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായിട്ട്.  അതില്‍ ഉരുത്തിരിഞ്ഞ്‌ വന്ന ഏതാനും കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. ഇതില്‍ ബിസിനസുകളും, സര്‍വീസുകളും, ജോലിയും, എല്ലാം പെടും. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയും കൃതാര്‍ത്ഥനായി. ഇവയെല്ലാം നിങ്ങള്‍ തന്നെ സ്വയം ചെയ്യണം എന്നൊന്നുമില്ല. അറിയുന്ന ആളുകളുടെ ഒരു കൂട്ടായ്മയില്‍ അംഗമാവാം. അല്ലെങ്കില്‍, അറിയുന്ന ആളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാം.

മനസ്സില്‍ വന്ന പോലെ അപ്പടി എഴുതിയതാണ്. വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചിട്ടൊന്നുമില്ല എന്ന്‍ ആദ്യമേ പറയട്ടെ. ദൈര്‍ഘ്യം ഭയന്ന് ഓരോന്നും അധികം വിശദീകരിക്കുന്നില്ല. കൂടാതെ, നിങ്ങളുടെ മനസ്സില്‍ തോന്നുന്ന പുതിയ സംരംഭങ്ങള്‍ താഴെ കമന്‍റില്‍ സൂചിപ്പിക്കുമെന്ന വിശ്വാസത്തോടെ...

(ഇതില്‍ പലതും ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സൈഡ് ആയി ചെയ്യാന്‍ പറ്റുന്നവയാണ് എന്നതും ശ്രദ്ധിയ്ക്കുക)

      5.       കാടവളര്‍ത്തല്‍
   
      7.       തീറ്റപുല്‍ കൃഷി

      8.       ചേന / ചേമ്പ്, തുടങ്ങിയ പച്ചക്കറി  കൃഷികള്‍

      9.       പച്ചക്കറി പാക്കിംഗ്: ഓര്‍ഗാനിക് സാമ്പാര്‍ കൂട്ട് എന്ന രൂപത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൊടുക്കാം

      10.   ഇന്ക്യുബേറ്റര്‍ (കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാക്കി ഫാമുകള്‍ക്ക്‌ കൊടുക്കാം)

      11.   ഓമന കിളികളെ വളര്‍ത്തി വില്‍ക്കുക

      12.   സ്റ്റേഷനറി ഷോപ്പ്: സ്കൂളുകള്‍ക്ക് മുന്നില്‍

      13.   ഗെയിം പാര്‍ലര്‍: കുട്ടികള്‍ക്ക് പ്ലേ സ്റ്റേഷന്‍

      14.   ലേബര്‍ സപ്ലൈ സര്‍വീസ്

      15.   കിളിക്കൂട് ഉണ്ടാക്കല്‍

      17.   സോപ്പ് ഉണ്ടാക്കല്‍

     18.   ചോക്ലെറ്റ്  / കേക്ക് ഉണ്ടാക്കി വില്‍ക്കലും ഇതിന്‍റെ ക്ലാസുകളും

     19.   ഐസ്ക്രീം പാര്‍ലര്‍

     20.   ജ്യൂസ് പാര്‍ലര്‍

     21.   കോഫീ ഷോപ്പ്

     22.   ബേക്കറി (ഉണ്ടാക്കി വില്‍ക്കല്‍ / കട)

     23.   പച്ചക്കറി (ഉണ്ടാക്കി വില്‍ക്കല്‍ / കട)

     24.   പലചരക്ക് കട

     25.   ബുക്ക് ഷോപ്പ്

     26.   ട്യൂഷന്‍ ക്ലാസുകള്‍ / പ്ലേ സ്കൂളുകള്‍

     27.   IT Repair (Computer, Printer, Scanner, Photocopier, Etc.)

     ചിലവ് കുറവും, നല്ല വരുമാനം കിട്ടാന്‍ സാധ്യതയുമുള്ള ഒരു ഫീല്‍ഡാണ് ഇത്. കുറച്ച് കാര്യങ്ങള്‍ ബേസിക് ആയി അറിഞ്ഞ് വെക്കണം എന്ന് മാത്രം. ബാക്കിയൊക്കെ നാവിന്‍റെ  നീളത്തിന് അനുസരിച്ചിരിക്കും. ഇതിന് വല്യ MCSE കോഴ്സ് കഴിയണം എന്നൊന്നുമില്ല. കണ്ടും കേട്ടും നിന്നാല്‍ പഠിക്കാവുന്നതേയുള്ളൂ. പിന്നെ എല്ലാ കാര്യങ്ങളും ഇന്ന് യൂട്യൂബില്‍ കിട്ടുകയും ചെയ്യുമ്പോള്‍ എന്തിന് പേടിക്കണം! അഥവാ നിങ്ങള്‍ക്ക് അറിയാത്ത കാര്യമാണെങ്കില്‍, നാളെ തരാം എന്നും പറഞ്ഞ് വാങ്ങി വെക്കുകയും അറിയുന്ന കൂട്ടുകാരെക്കൊണ്ട്‌ നന്നാക്കിപ്പിക്കുകയും ചെയ്യാം. ബേസിക് ആയി അറിയേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു:
     MS Office (Word processing, spreadsheet, etc.), photo manipulation software, Design software, security software, etc.  Investigation, troubleshooting and repair of all components-- varieties of monitor; keyboards, from wired to ergonomic to wireless; mouse types; as well as peripheral components like printers and scanners. Become completely familiar with all the ISPs (internet service providers) available in the market

     28.   Computer Training Classes: കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് തുടങ്ങാവുന്ന നല്ല ഒരു ബിസിനസ് ആണിത്. നാലഞ്ച് Second Hand കമ്പ്യൂട്ടറിന്‍റെയും ഒരു റൂമിന്‍റെയും ആവശ്യമേയുള്ളൂ

     29.   Website Design

     30.   Website Developer: കുറച്ച് പ്രോഗ്രാമിംഗ് ലെവല്‍ അറിയുമെങ്കില്‍ ചെയ്യാവുന്ന താണ് ഇത്

     31.   AutoCAD drawing (പല കമ്പനികളും പുറത്ത് കൊടുക്കാറാണ് പതിവ്)

     32.   3D Max Designing

     33.   Interior Designing (നല്ല ഡിസൈന്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ആളുകള്‍ നിങ്ങളെ അന്വേഷിച്ചു വരും)

     34.   നോട്ടീസ്, ബ്രോഷര്‍, കാറ്റലോഗ്, തുടങ്ങിയവയുടെ ഡിസൈന്‍. ഡിസൈന്‍ അറിയുന്നവര്‍ക്ക് നല്ല ചാന്‍സ് ആണ്

     35.   Mobile Application making: ഇന്ന് എന്തിനും ഏതിനും മൊബൈല്‍ ആപ് വേണമെന്ന അവസ്ഥയാണല്ലോ. ഈ ഫീല്‍ഡില്‍ താല്പര്യമുള്ളവര്‍ക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് പഠിച്ചെടുക്കാന്‍ പറ്റുന്ന ഒന്നാണിത്.

     36.   PC Game making: ഇത് ഒരു വലിയ ലോകമാണ്. നമ്മുടെ ആളുകള്‍ അധികം എത്തിപ്പെടാത്ത ഒരു മേഖലയാണ്. കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്ന ഒരു ഫീല്‍ഡ് ആണിത് എന്നതാണ് പ്രത്യേകത

     37.   Electronic Repair: PC repair പോലെത്തന്നെ, കുറച്ച് പഠിച്ചാല്‍ നല്ല സാധ്യതകളുള്ള ഒരു ഫീല്‍ഡാണിത്

     38.   Home Appliances Repair  (Shop ആയും തുടങ്ങാം)

     39.   Motor Winding (Shop ആയും തുടങ്ങാം)

     40.   Mobile Repairing (Shop ആയും തുടങ്ങാം)

     41.   Online Marketing: Alibaba, amazon, souq, wadi, awoke തുടങ്ങിയ സൈറ്റ്കളെപോലെ നമ്മുടെ കൂട്ടുകാരുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതും, അവരുടെ എല്ലാ ഉല്‍പന്നങ്ങളും  വില്‍ക്കാന്‍ വെക്കുന്നതുമായ ഒരു വെബ്സൈറ്റ് തുടങ്ങാം. എന്നിട്ട് നിങ്ങളുടെ സൈറ്റില്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഡിസ്കൌണ്ട് പബ്ലിഷ് ചെയ്യുകയോ, അതല്ലെങ്കില്‍, മറ്റുള്ളവരുടെ സര്‍വീസുകളും ഉല്‍പ്പന്നങ്ങളും വളരെ ചെറിയ ഫീസില്‍ നിങ്ങളുടെ പേജില്‍ ഇടുകയോ ചെയ്യാം (പലരും എഫ്ബി പേജുകളില്‍  ഇത്തരത്തില്‍ ചുരിദാര്‍/അബായ ബിസിനസ് നടത്തുന്നുണ്ട്)

     42.   Event Planning: ഇതിന് ആദ്യം നല്ല Connections ഉണ്ടാക്കണം. വലിയ കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാനേജര്‍, ഓണര്‍, തുടങ്ങിയവരെ കണ്ട് അവരെ പറഞ്ഞ് ഫലിപ്പിച്ച് കമ്പനിക്ക് വേണ്ടി ഒരു ഇവന്‍റ് നടത്തിപ്പിന്‍റെ ആവശ്യകതയും അതിന്‍റെ ഗുണഗണങ്ങളും ഒക്കെ പറഞ്ഞ്  ആളെ കീശയിലാക്കിയാല്‍ പിന്നെ എല്ലാം ഈസി.

     43.   Event Management: ബര്‍ത്ത്ഡേ പാര്‍ട്ടി മുതല്‍ ഉത്ഘാടന യോഗങ്ങള്‍ വരെ ഈവന്‍റ് മാനേജ്മെന്‍റ്നെ ഏല്‍പ്പിക്കുന്ന കാലമാണ് ഇന്ന്

     44.   Wedding Planning & Management: ഡ്രസ്സ് എടുക്കുന്നത് മുതല്‍, ഡ്രസ്സ് കോഡ്,  മണവാട്ടി എങ്ങിനെ വരണം, മണവാളന്‍ എങ്ങിനെ നടക്കണം, കല്യാണ മണ്ഡപം എങ്ങിനെ അലങ്കരിക്കണം, എന്ന് തുടങ്ങി വിവാഹത്തിന്‍റെ A to Z ഏറ്റെടുത്ത് നടത്തിക്കൊടുക്കാന്‍ കഴിയുന്ന ക്രിയേറ്റീവ് & Innovative ആയ ആളുകളെയാണ് ജനങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്.

     45.   Fire & Safety Awareness Classes: ഇത് വലിയ ഹൈ സ്റ്റോറി ബില്‍ഡിങ്ങുകളിലെ കമ്പനികളിലും ഓഫീസുകളിലും ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ്.

     46.   Furniture making: ഓര്‍ഡര്‍ അനുസരിച് മാത്രം ചെയ്ത് തുടങ്ങിയാല്‍ മതി. രണ്ട് മൂന്ന് ആശാരിമാര്‍  നമ്മുടെ പിടിപാടില്‍ ഉണ്ടാവണം എന്ന്മാത്രം.

     47.   Upholstery: സോഫാ സെറ്റുകള്‍ നാട്ടില്‍ ട്രെന്‍ഡ് ആയതിനാല്‍, ഇതിന് നല്ല ചാന്‍സ് ഉണ്ട്. കേട് വന്നവ കുറഞ്ഞ വിലക്ക് വാങ്ങി നന്നാക്കി വില്‍ക്കുകയും ചെയ്യാം.

     48.   Jewelry Making: സ്വന്തമായി ഉണ്ടാക്കി മാര്‍കെറ്റില്‍ എത്തിക്കാം. നല്ല ഡിസൈന്‍ ആണെങ്കില്‍ ആളുകള്‍ തിരഞ്ഞ് പിടിച്ച് വരും.

     49.   Taxidermy: ജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെയാണ് ഇത് പറയുക. മ്യൂസിയം, സ്കൂള്‍, കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് വിപണനം ചെയ്യാം.

     50.   Sort it service: സൈഡ് ബിസിനസ് ആയും ഫുള്‍ടൈം ബിസിനസ് ആയും ഇത് ചെയ്യാം. ഒരു സൗദി ഫ്രണ്ട് ചെറുതായി തുടങ്ങിയതാണ്. വെറും ആറു മാസം കൊണ്ട് 11 ലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമായി മാറി.

     51.   ആധാരമെഴുത്ത്

     52.   Accountant: നിങ്ങള്‍ ഒരു അക്കൌണ്ടന്റ് ആയി ജോലി നോക്കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും സൈഡ് ആയി മറ്റു ചെറിയ സ്ഥാപനങ്ങളില്‍ ജോലി നോക്കാന്‍ കഴിയും.

     53.   Tax Preparation Service: കമ്പനികളും, ഓഫീസുകളും, വ്യക്തികള്‍ ക്ക് തന്നെയും ആവശ്യമുള്ള ഒരു സര്‍വീസാണ് ഇത്

     54.   Business Plan Service / Financial Planner: കുറച്ച് നന്നായി പഠിച്ചവര്‍ക്കും നല്ല അനുഭവ സമ്പത്ത് ഉള്ളവര്‍ക്കും ചെയ്യാന്‍ പറ്റുന്ന നല്ലൊരു ജോലിയാണിത്. ഓണ്ലൈന്‍ ആയും ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. CFP (Certified Financial Planner) സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ നല്ലത്

     55.   Mutual Fund Agent: AMFI Certification എടുത്താല്‍ Mutual Fund Agent ആയി ജോലി ചെയ്യാം. മൊത്തം നിഷേപത്തിന്‍റെ 1% എല്ലാ വര്‍ഷവും  കമ്മീഷന്‍ ആയി ലഭിക്കും.

     56.   Consultant: ഏതെങ്കിലും ഫീല്‍ഡില്‍ നല്ല എക്സ്പീരിയന്‍സ് ഉണ്ടെങ്കില്‍ ഫീല്‍ഡില്‍ ഒരു കണ്സല്‍ട്ടന്റ് ആവാം. അതിന് വേണ്ടി സ്വന്തത്തെ തന്നെ മാര്‍ക്കറ്റ് ചെയ്യണം എന്ന് മാത്രം.

     57.   Property Management Consultancy: ഉദാ: കുറേ വാടക കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍, ഒക്കെ ഉള്ളവര്‍ക്ക് ഇങ്ങിനെ ഒരു സര്‍വീസ് അത്യാവശ്യമായിരിക്കും

     58.   Personal Consultancy and Training Services: ആരോഗ്യം, സാമ്പത്തികം, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് മേഖലകളില്‍ ഇത് ചെയ്യാം.

     59.   Solar Energy Consultant: അടുത്ത ഭാവിയില്‍ സൌരോര്‍ജ്ജ ഉപയോഗത്തിന്  വലിയ സ്ഥാനമാവും ഉണ്ടാവുക. അതിനാല്‍ കമ്പനികളിലും, ഓഫീസുകളിലും, അപാര്‍ട്ട്മെന്റുകളിലും, വീടുകളിലും എല്ലാം ഇത്തരത്തിലുള്ള ആളുകളുടെ ആവശ്യം നേരിടും. എത്ര വലിപ്പത്തിലുള്ള പാനല്‍ വെച്ചാല്‍ എത്ര കറണ്ട് കിട്ടും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആളുകള്‍ക്ക് അറിയേണ്ട ആവശ്യമുണ്ടാവും.

     60.   Motivation Speaker / Personality Development Courses: ഇത് ഒരു പുതിയ ട്രെന്‍റ് ആയി കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്.

     61.   Editorial Service (ഫ്രീലാന്സ് ആയി): പല പ്രസാധകരും, മാഗസിനുകളും പത്രങ്ങളും സ്ഥിരം ജോലിക്കാരെ വെക്കുന്നതിനു പകരമായി പുറത്തു നിന്നും ആളുകളെ എടുത്ത് ഓണ്ലൈന്‍ വഴി വര്‍ക്കുകള്‍ കൊടുക്കാറുണ്ട്. അതില്‍ സാധ്യതയുള്ള ചില ജോലികള്‍ പറയാം. (Copyediting, Proofreading, Indexing, Book doctoring, Story Writing. Copywriting, Book writing Magazine article writing, Web page content provider, etc. etc.)

     62.   Personal Detective Services: കാലം മാറുകയാണ്. ഇതിന് നല്ല ഒരു ചാന്‍സ് കാണുന്നു. പോലീസില്‍ ഏല്‍പ്പിക്കാന്‍ കഴിയാത്ത പല കേസുകളും കിട്ടും
 
     63.   സൈക്കിള്‍ റിപ്പയര്‍: അധികം ഒന്നും പഠിക്കാതെ ചെയ്യാന്‍ കഴിയുന്ന ജോലിയാണ്. വൈകുന്നേരങ്ങളില്‍ മാത്രമായും ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. ചെറിയ ഒരു കടയും കുറച്ച് ടൂള്‍സും വേണം എന്ന് മാത്രം.

     64.   ബോട്ട് ക്ലീനിംഗ്: കടലിനടുത്ത് താമസിക്കുന്നവര്‍ക്ക്, കുറച്ച് പഠിച്ചാല്‍ നല്ല രൂപത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണിത്. ഒരു വര്‍ഷത്തേക്കുള്ള കൊണ്ട്രാക്റ്റ് എടുത്ത് ചെയ്യാന്‍ പറ്റുന്ന, തടിക്ക് അധികം ഭാരമില്ലാത്ത നല്ല വരുമാനം കിട്ടുന്ന ജോലിയാണ്.

     65.   അച്ചാര്‍ / പപ്പടം പോലെയുള്ള സാധനങ്ങള്‍ ഉണ്ടാക്കി വില്ക്കല്‍

     66.   Food Services:  ഹോട്ടലുകളിലേക്, മക്കാനികളിലേക്ക്, കല്യാണ പാര്‍ട്ടികള്‍ക്ക്, Etc.

     67.   Snack Shop: വൈകീട്ട് മാത്രം തുറക്കുന്ന ചെറിയ ഉന്ത് വണ്ടികള്‍ ഉപയോഗിക്കാം

     68.   Breakfast Service: വലിയ കമ്പനികളുടെയും ഓഫീസുകളുടെയും അടുത്ത് ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. ജോലിക്കാര്‍ക്ക് രാവിലെ സാന്‍റ്വിച്ചുകള്‍ എത്തിക്കുന്ന ബിസിനസ്

     69.   Special Event Service: പന്ത്കളിയോ ക്രിക്കറ്റ് കളിയോ ഒക്കെ ഉണ്ടാവുമ്പോള്‍ ഒരു കട ഇടുന്നത് ഇതില്‍ പെടും. ഒറ്റ ദിവസം കൊണ്ട് തന്നെ നല്ല ഒരു സംഖ്യ ഉണ്ടാക്കാന്‍ പറ്റും എന്നതാണ് ഇതിന്‍റെ പ്രത്യേകത

     70.   Festivals Service: വിവിധ ഉത്സവങ്ങള്‍ നടക്കുന്ന നാടാണല്ലോ നമ്മുടെത്. ക്രിസ്ത്മസിനു നക്ഷത്രം ഉണ്ടാക്കുക, ഹോളിക്ക് ചായങ്ങള്‍ ഉണ്ടാക്കുക, തുടങ്ങി ഓരോ ഉത്സവത്തിനും അതിന് പറ്റിയ സാധനങ്ങള്‍ ഉണ്ടാക്കുന്ന ബിസിനസ് നല്ല രൂപത്തില്‍ നടത്തിയാല്‍ നല്ല ലാഭം ഉണ്ടാക്കാം

     71.   Gift Basket Service: ഗിഫ്റ്റ് കൊടുക്കല്‍ മറ്റു നാടുകളിലെ പോലെ അത്ര പ്രസിദ്ധിയാര്‍ജിച്ചിട്ടില്ലെങ്കിലും കുറേശെ ആയി വരുന്നുണ്ട്. നല്ല പുതിയ മോഡലില്‍ ഗിഫ്റ്റ് ബോക്സുകള്‍ ഉണ്ടാക്കി കടകളില്‍ കൊടുക്കുകയോ ഓണ്ലൈനില്‍ പരസ്യം ചെയ്യുകയോ ചെയ്യാം

     72.   Laundry Shop: ആശുപത്രി, തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അടുത്ത് അലക്കി ഇസ്തിരി ഇട്ട് കൊടുക്കുന്ന സര്‍വീസിനു നല്ല ചാന്‍സ് ഉണ്ടാകും.

     73.   കറ കളയുന്ന സര്വീസ്: ലോണ്ട്രി ബിസിനസില്‍ പലര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. പല ലോണ്ട്രികളുമായി കൊണ്ട്രാക്റ്റ് ഉണ്ടാക്കുകയും, വീടുകളില്‍ കയറിയിറങ്ങിയും ചെയ്യാവുന്ന ഒരു സര്‍വീസ് ആണിത്

     74.   Beautician Service for Ladies: വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഷോപ്പ് തുറക്കുകയും ചെയ്യാം.

     75.   Henna Design Service: പ്രത്യേകിച്ചും കല്യാണ അവസരങ്ങളിലും പെരുന്നാള്‍ സമയത്തും

     76.   Beauty Saloon for Gents: പഴയ കാലമല്ല. നല്ല ഒരു ആര്‍ടിസ്റ്റ് ആണെങ്കില്‍ ഒരുപാട് സാധ്യതകള്‍ ഉള്ള ഫീല്‍ഡാണ്

     77.   Tailoring: സ്വന്തമായോ ഒരു ടീമിനെ വെച്ചോ ചെയ്യാവുന്നതാണ്

     78.   Fashion Designing

     79.   Massage Therapy

     80.   Yoga Classes

     81.   Body Building / Gymnasium Classes

     82.   Day Care Service: ജോലിക്ക് പോകുന്ന സ്ത്രീകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ചെയ്യാവുന്ന നല്ല ഒന്നാണിത്

     83.   Pet Sitting: Day Care പോലെ തന്നെ പോര്‍ഷ് ഏരിയകളില്‍ സാധ്യതയുള്ള ഒരു സര്‍വീസ് ആണിത്

     84.   ഔഷധ സസ്യ നഴ്സറി: ഔഷധ സസ്യങ്ങള്‍ ഉണ്ടാക്കി ആര്യവൈദ്യശാലകള്ക്ക് വില്ക്കുകയും ചെയ്യാം.

     85.   Pearl Farming (മുത്ത് കൃഷി)

     86.   സാധാരണ ചെടികളുടെ നഴ്സറി

     87.   Landscaping: ചെടി നല്ല ആകൃതിയില്‍ വെട്ടുക, പുല്ല് നട്ട് പിടിപ്പിക്കുക. അതിന്‍റെ വാര്‍ഷിക കൊണ്ട്രാക്റ്റ് എടുക്കാം

     88.   Moving Services: ഫ്ലാറ്റ് / വീട് മാറുമ്പോള്‍.

     89.   Marriage Bureau

     90.   Real Estate Agency (ബ്രോക്കര്‍മാര്‍)

     91.   വാഹനക്കച്ചവടം

     92.   Music Classes: ഇത് വിശാലമായ സ്കോപ്പുള്ള ബിസിനസാണ്. സംഗീതം പഠിപ്പിക്കുന്നത് മുതല്‍ ഉപകരണങ്ങള്‍ പഠിപ്പിക്കുന്നത് വരെ ഇതില്‍ പെടും.

     93.   Dance Classes: ക്ലാസിക്കല്‍, സിനിമാറ്റിക്, തുടങ്ങി നിരവധി

     94.   Photography: ഇതും കുറേ ലെവല്‍ ഉള്ള ഒരു ബിസിനസാണ്. അമേച്ചര്‍ ഫോട്ടോഗ്രഫി, ഫ്രീലാന്‍സ് ഫോട്ടോഗ്രഫി, പരസ്യ ഫോട്ടോഗ്രഫി, ഇവന്‍റ ഫോട്ടോസ്

     95.   ഓട്ടോറിക്ഷ ലോണില്‍ എടുത്ത് ഓട്ടുക

     96.   ന്യൂട്രീഷ്യനിസ്റ്റ്

     97.   വീട് പെയിന്റ് / പ്ലംബിംഗ് / എലെക്ട്രിക് സര്‍വീസ്...

     98.   കാര്‍ ഡ്രൈവിംഗ് സ്കൂള്‍

     99.   വിഐപി ടൂറിസ്റ്റ് സര്‍വീസ്.

     100.                        ടൂര്‍ ഗൈഡ് സര്‍വീസ് (അറബി അറിയുന്ന പ്രവാസിക്ക് നന്നായി ശോഭിക്കാന്‍ പറ്റുന്ന ഫീല്‍ഡാണ്)

അവസാനമായി 101 .... ഒന്നും പഠിച്ചിട്ടില്ലെങ്കിലും പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒരു ബിസിനസ്: (രാഷ്ട്രീയത്തില്‍ ഇറങ്ങുക) ;)