രണ്ടര ലക്ഷം രൂപയ്ക്ക് താഴെ മാത്രം മുതല്‍മുടക്കുള്ള 101 സംരംഭങ്ങള്‍
ഇതുവരെ ഒരുപാട് പേര്‍ ഗള്‍ഫ് വിട്ടു കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇനിയും ഒരുപാട് പേര്‍ക്ക് ഗള്‍ഫ് വിട്ടു പോകേണ്ടി വരും എന്നുറപ്പായി. കാരണം പലതാണ്. കമ്പനികള്‍ക്ക് സ്വദേശികളെ വെച്ചില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന അവസ്ഥ…. ഓഫീസുകളില്‍ ഡെമോക്ലസിന്‍റെ വാള്‍ പോലെ ഏതു സമയത്തും തലയില്‍ വീഴാവുന്ന ടെര്‍മിനേഷന്‍ ലെറ്ററുകള്‍…. രണ്ട് കുട്ടികളുള്ള ഒരു ഫാമിലിക്ക് മാസം പതിനായിരം റിയാല്‍ വരവുണ്ടെങ്കില്‍ മാത്രം നിന്ന് പോകാന്‍ കഴിയുന്ന സൗദിഅറേബ്യന്‍ അവസ്ഥ... ബിസിനസ് ഉള്ളവര്‍ക്ക്തന്നെ വരവിനേക്കാള്‍ ചിലവ് കൂടുന്നതിനാല്‍ നിലനിന്ന് പോകാനുള്ള ബുദ്ധിമുട്ട്... അങ്ങിനെയങ്ങിനെ ലിസ്റ്റ് നീളുന്നു.
മാനിന്‍റെ കഥ പറഞ്ഞപോലെ, ഒരു മാന്‍ പോയാല്‍ വേറെ മാന്‍ വരും എന്ന് ചിന്തിച്ച്, സിലോണ്‍ പോയാല്‍ സിംല വരും. അത് പോയാല്‍ ദുബായ് വരും, അത് പോയാല്‍ മലേഷ്യ വരും അത് പോയാല്‍ ആഫ്രിക്ക വരും. ഇതൊന്നും ഇല്ലെങ്കിലും ഏറ്റവും നല്ല സ്രോതസ്സ് ഉള്ള ഇന്ത്യ തന്നെ നമുക്ക് മുന്നിലുണ്ടല്ലോ എന്ന് സമാധാനിക്കുക.
അതിനാല്‍, കത്തി എപ്പോഴും മൂര്‍ച്ച കൂട്ടി വെക്കുക. തുരുമ്പ് പിടിക്കാനയക്കരുത്. അഥവാ, വല്യ സമ്പാദ്യം ഒന്നും ഇല്ലാതെ നാട്ടില്‍ പോവേണ്ടി വന്നാല്‍ എന്ത് എന്ന ചോദ്യത്തിന് ചെറുതായി ഒരു ഉത്തരം കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഈയുള്ളവന്‍, കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായിട്ട്. അതില്‍ ഉരുത്തിരിഞ്ഞ് വന്ന ഏതാനും കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. ഇതില്‍ ബിസിനസുകളും, സര്‍വീസുകളും, ജോലിയും, എല്ലാം പെടും. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയും കൃതാര്‍ത്ഥനായി. ഇവയെല്ലാം നിങ്ങള്‍ തന്നെ സ്വയം ചെയ്യണം എന്നൊന്നുമില്ല. അറിയുന്ന ആളുകളുടെ ഒരു കൂട്ടായ്മയില്‍ അംഗമാവാം. അല്ലെങ്കില്‍, അറിയുന്ന ആളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാം.
മനസ്സില്‍ വന്ന പോലെ അപ്പടി എഴുതിയതാണ്. വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചിട്ടൊന്നുമില്ല എന്ന്‍ ആദ്യമേ പറയട്ടെ. ദൈര്‍ഘ്യം ഭയന്ന് ഓരോന്നും അധികം വിശദീകരിക്കുന്നില്ല. കൂടാതെ, നിങ്ങളുടെ മനസ്സില്‍ തോന്നുന്ന പുതിയ സംരംഭങ്ങള്‍ താഴെ കമന്‍റില്‍ സൂചിപ്പിക്കുമെന്ന വിശ്വാസത്തോടെ...
(ഇതില്‍ പലതും ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സൈഡ് ആയി ചെയ്യാന്‍ പറ്റുന്നവയാണ് എന്നതും ശ്രദ്ധിയ്ക്കുക)
1. കൂണ്‍വളര്‍ത്തല്‍
ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ചു സാങ്കേതിക വിദ്യ പരിശീലനം നേടിയ ശേഷം മാത്രമേ കൂണ്‍ വളര്‍ത്തല്‍ ആരംഭിക്കാന്‍ പാടുള്ളൂ.
മാധ്യമം: വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത് 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ്‍ വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ്‍ കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ്‍ തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.
കൂണ്‍ വിത്ത്
കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.
കൂണ്‍മുറി
കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.
ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.
പാല്‍ക്കൂണിന്റെ മികച്ച ഇനങ്ങളാണ് കലോസിബ ജംബൊസയും കേരളത്തില്‍ തുടര്‍ കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്.
കടപ്പാട്: കേരള കര്‍ഷകന്‍ ഫെബ്രുവരി 2013
2. മീന്‍വളര്‍ത്തല്‍
ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ കേരളത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങള്‍ കൂടുതലാണ്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല.
ഒരു കുളം സ്വന്തമായുണ്ടെങ്കില്‍ ആര്‍ക്കും മികച്ച വരുമാനം നേടിതരുന്നതാണ് മത്സ്യ കൃഷി. കേരളത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങള്‍ കൂടുതലാണ്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം കടല്‍ മത്സ്യങ്ങളാണ്. എന്നാല്‍ കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്.
കാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ എന്നിവയെ അപേഷിച്ച് മത്സ്യകൃഷി വളരെ ആദായകരമാണ്. കേരളത്തില്‍ മത്സ്യക്കൃഷിയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മത്സ്യങ്ങളാണ് കട്ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവ.
മത്സ്യ കൃഷി രീതികള്‍
സ്വഭാവിക കുളങ്ങളിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്.
എതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷി. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി,തിലാപ്പിയ, ചെമ്മീന്‍ എന്നിവയാണ് സാധാരണ ഇങ്ങനെ വളര്‍ത്തുന്നത്.
സമ്മിശ്രമത്സ്യ കൃഷിയെന്നാല്‍ കുളത്തില്‍ അനുയോജ്യമായ ഒന്നില്‍ കൂടുതല്‍ മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന രീതിയാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആഹാരപദാര്‍ത്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. സമ്മിശ്രമത്സ്യ കൃഷിക്കായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും ആഹാരരീതികളില്‍ വിത്യസ്തവുമായിരിക്കണം. ഇന്ന് മത്സ്യകൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്ര മത്സ്യകൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.
നെല്‍പ്പാടങ്ങളിലെ മത്സ്യ കൃഷിയും ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ട്. നെല്‍പ്പാടങ്ങളില്‍ നെല്ലിനോടൊപ്പമോ അല്ലങ്കില്‍ നെല്‍ കൃഷി കഴിഞ്ഞോ മത്സ്യ കൃഷി ചെയ്യാം. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ എന്നിവയെയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.
സംയോജിതി മത്സ്യകൃഷിയാണ് മറ്റൊരു രീതി. മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ മത്സ്യക്കുളത്തില്‍ വളങ്ങളായി മറ്റിയെടുത്ത് ജീവപ്ലവകങ്ങളെ ഇതുവഴി കൂടുതല്‍ ലഭ്യമാക്കി മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കാര്‍പ്പ് മത്സ്യങ്ങളാണ് സംയോജിത മത്സ്യ കൃഷിക്ക് കൂടുതല്‍ നല്ലത്.
നദികള്‍, കനാലുകള്‍, തോടുകള്‍ എന്നിങ്ങനെയുള്ള ഒഴുകുന്ന ജലാശയങ്ങളില്‍ മത്സ്യ കൃഷി നടത്തുവാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. പ്രത്യേകം നിര്‍മ്മിക്കുന്ന കൂടുകളില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്.
മത്സ്യക്കുള നിര്‍മ്മാണം
മത്സ്യ കൃഷിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മത്സ്യക്കുള നിര്‍മ്മാണം. കുളം നിര്‍മ്മിക്കാനായി സ്ഥലം തിരെഞ്ഞെടിക്കുമ്പോള്‍ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കേണ്ട ഒന്നാണ്. എപ്പോഴും കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകുവാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാതെ വരമ്പ് നിര്‍മ്മിച്ച് സംരക്ഷിക്കണം. വെള്ളം കുളത്തില്‍ നിന്ന് തുറന്ന് വിടുവാന്‍ പറ്റിയ രീതിയില്‍ കുളം നിര്‍മ്മിക്കുന്നതാണ് നല്ലത്.
മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപണം
മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിയോജ്യമായ വളര്‍ച്ചയെത്താത്ത മത്സ്യത്തെ കുളത്തില്‍ നിക്ഷേപിച്ചാല്‍ നശിച്ച് പോകാന്‍ ഇടയുണ്ട്. 50 മില്ലി മീറ്റര്‍ വലുപ്പം എങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാന്‍ നല്ലത്.
സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ കുളത്തിനു മേല്‍തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ കട്‌ല,സില്‍വര്‍ കാര്‍പ്പ് എന്നിവ 40 ശതമാനവും. ഇടത്തട്ടില്‍ കഴിയുന്ന ഇനമായ രോഹു 30 ശതമാനവും. അടിത്തട്ടില്‍ കഴിയുന്ന മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവ 30 ശതമാനവും എന്ന തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്നതാണ്. ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലുപ്പവും ജൈവോല്‍പ്പാദന ശേഷിയനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം.
ആഹാരക്രമം
കൃത്രമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്. പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, പിണ്ണാക്ക്, തവിട്,മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും നല്‍കാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ വേണം നല്‍കുവാന്‍.
വിളവെടുപ്പ്
മത്സ്യത്തിന്റെ വളര്‍ച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളില്‍ വളര്‍ച്ച നിരക്ക് കുറവായിരിക്കും. മീനുകള്‍ക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതാണ്. സാധാരണ ഒരു ഹെക്ടറില്‍ നിന്നും 2000 മുതല്‍ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കും
3. അക്വോപോണിക്സ് / ഹൈഡ്രോപോണിക്സ്
അക്വാപോണിക്സ് എന്നാല്‍ കരയിലും ജലത്തിലും ചെയ്യുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് അക്വാപോണിക്‌സ് കൃഷി. മണ്ണും രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും മറ്റും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാം. മത്സ്യകൃഷിയും മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിക്കുന്നുണ്ട്. അക്വാപോണിക്സ് രീതിയില്‍ വളരുന്ന ചെടികള്‍ക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ല. അതിനാല്‍ ഇതൊരു ആയാസരഹിത കൃഷിസമ്പ്രദായമാണെന്നു പറയാം. മത്സ്യം വളര്‍ത്താനുള്ള ടാങ്ക്, ചെടികള്‍ വളര്‍ത്താനുള്ള ഗ്രോ ബെഡ് വെള്ളം ഒഴുക്കുന്നതിനാവാശ്യമായ പമ്പ് എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍.
***************************
വീടിനു പുറകിലെ നാലുസെന്റ് ഭൂമിയില്‍ കുളം കുഴിച്ച് അതില്‍ മീന്‍ വളര്‍ത്തി വരുമാനമുണ്ടാക്കാനാവുമോ? മണ്ണില്ലാതെ പച്ചക്കറി കൃഷിചെയ്യാന്‍ പറ്റുമോ? വട്ടാണ്. കെട്ടിയോന്റെ പണം നശിപ്പിക്കാന്‍ ഓരോ പരിപാടി. അക്വാപോണിക്‌സ് കൃഷിരീതി പിന്തുടര്‍ന്ന് മത്സ്യകൃഷി ചെയ്യാന്‍ പ്ലാന്റൊരുക്കുമ്പോള്‍ രേഖ കേള്‍ക്കേണ്ടിവന്ന പരിഹാസ വാക്കുകളില്‍ ചിലതു മാത്രമാണിത്.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കി വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് കടന്നപ്പോഴാണ് ഫാറൂഖ് കോളേജ് ചുള്ളിപ്പറമ്പ് ചൂരക്കാട്ടില്‍ വൈലിശ്ശേരി രേഖ സ്വന്തമായി ഒരു തൊഴിലെന്ന സ്വപ്നം നട്ടുവളര്‍ത്തിയത്.
സോഫ്റ്റ്വേര്‍ കമ്പനിയിലെ ജോലിഭാരവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിയാതായതോടെ ജോലി രാജിവെക്കേണ്ടി വന്നു. ജോലിക്കുപോവുന്ന ഭര്‍ത്താവിന്റെയും വിദ്യാര്‍ഥിയായ മകന്റെയും പ്രായമായ അച്ഛനമ്മമാരുടെയും കാര്യങ്ങള്‍ നോക്കണം. കൂടെ സ്വന്തമായി വരുമാനം കണ്ടെത്തണം. ഇതെല്ലാം സാധ്യമാകുന്ന തൊഴിലെന്ത് ?
ഒഴിവു സമയങ്ങളില്‍ ഇന്റര്‍നെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും വീട്ടിലിരുന്ന് ചെയ്യാനാവുന്ന തൊഴിലിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പരതുന്നതിനിടയിലാണ് ചെറിയ സ്ഥലത്ത് വലിയ സാധ്യതയുള്ള അക്വാപോണിക്സ് വിസ്മയത്തെക്കുറിച്ചറിഞ്ഞത്. അങ്ങനെ രേഖ അക്വാപോണിക്‌സിന്റെ വഴിയില്‍ നേട്ടങ്ങള്‍ കൊയ്തു. പൊതുവേ അത്ര പ്രചാരമില്ലാത്ത ഈ കൃഷിരീതി പരീക്ഷിക്കുന്നത് സര്‍വരും എതിര്‍ത്തു. എന്നാല്‍ ഭാര്യക്ക് എല്ലാ സഹായവുമായി ഭര്‍ത്താവ് രഷ്മിക് ശക്തമായ പിന്തുണ നല്‍കിയതോടെ മറ്റെല്ലാ എതിര്‍പ്പുകളും മാഞ്ഞുപോയി.
നഷ്ടത്തിലും പിന്‍മാറാതെ
2014-ലാണ് അന്നപൂര്‍ണ അക്വാപോണിക്‌സ് മത്സ്യകൃഷിക്ക് തുടക്കമിട്ടത്. തുടക്കത്തില്‍ വന്‍ നഷ്ടമായിരുന്നു. പ്ലാന്റിന് സ്വന്തമായി വൈദ്യുതി ലഭ്യമാവാതെ വന്നപ്പോള്‍ വീട്ടിലെ വൈദ്യുതി ബില്ലിലെ തുക മുപ്പതിനായിരം കടന്നു. ഇതും മാനസികമായി തളര്‍ത്തിയെങ്കിലും സ്വയം വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ കണ്ടെത്തി ഭര്‍ത്താവ് പോംവഴി നിര്‍ദേശിച്ചു.
വൈദ്യുതി തടസ്സപ്പെടുന്ന സമയത്ത് പമ്പിങ് കൃത്യമായി നടക്കാതാവുന്നത് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമായി. തുടര്‍ന്ന് ജനറേറ്റര്‍ സ്ഥാപിച്ചു. പക്ഷേ, പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ സൗരോര്‍ജത്തിലേക്ക് മാറി. ഇതോടെ വൈദ്യുതിബില്ലിന്റെ ഭാരം ഒഴിഞ്ഞു.
കൃഷിവകുപ്പിലെയും മത്സ്യ വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത തടസ്സം നിന്നെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവില്‍ രേഖ സബ്‌സിഡി നിരക്കില്‍ വൈദ്യുതി കണക്ഷന്‍ നേടി. തുടക്കത്തില്‍ സ്വകാര്യ സംരംഭകരില്‍നിന്നാണ് രേഖ മത്സ്യം വാങ്ങിയത്. നൈല്‍ തിലോപ്പിയ, അനാബസ് എന്നീ മീനുകളെ വളര്‍ത്തി. രുചിക്കുറവിനൊപ്പം വളര്‍ച്ചാനിരക്കിലെ ഗ്രാഫും ഇടിഞ്ഞതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
രേഖയുടെ പോരാട്ടം ശ്രദ്ധയില്‍പെട്ട മത്സ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ 2017-ല്‍ ഉന്നത ഗുണനിലവാരമുള്ള കരിമീനിന് തുല്യമായ ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ആ മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിച്ചു വളര്‍ത്തിയതോടെ ഏഴുമാസം കൊണ്ടുതന്നെ നേട്ടത്തിലേക്ക് വന്നു.
ഒന്നരയിഞ്ചു വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ 600 ഗ്രാം മുതല്‍ ഒരുകിലോ വരെ തൂക്കമുള്ളവയായി മാറി. കിലോയ്ക്ക് 300 രൂപ വീതം ലഭിച്ചതോടെ പ്ലാന്റ് സ്ഥാപിക്കുന്നതിനു നേരിട്ട നഷ്ടം നികന്നു.കൂടെ ആളുകൂടുന്നിടത്ത് നഷ്ടക്കഥ പറഞ്ഞ് കുത്തിനോവിക്കുന്ന വിമര്‍ശകരുടെ വായ അടപ്പിക്കാനും രേഖയ്ക്കായി. മത്സ്യകൃഷിക്കൊപ്പം വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറിയും പ്ലാന്റില്‍ ഉത്പാദിപ്പിക്കാനും കഴിഞ്ഞു. ഇന്നു രേഖ ഒരു മാതൃകയാണ്.
പ്ലാന്റിലെ ചെലവു കഴിഞ്ഞ് 35000 രൂപ വരുമാനം നേടുന്ന സംരംഭകയാണ്. നേരിട്ടും ഓണ്‍ലൈനിലൂടെയും ശുദ്ധ മത്സ്യങ്ങളെ വിപണനം ചെയ്യുന്നു. കൂടാതെ അക്വാപോണിക്‌സ് രംഗത്തേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപികയുമാണ്. വിജയഗാഥയില്‍ തന്റെ വെല്ലുവിളികളെ വിവരിച്ചും രംഗത്തെ ചതിക്കുഴികളെ തുറന്നുകാണിച്ചും അക്വാപോണിക്‌സ് ആധാരമാക്കി സംസ്ഥാനത്തെ ആദ്യത്തെ പുസ്തകമിറക്കി. ഈ വിജയകഥയ്ക്കുള്ള അംഗീകാരമായി നൂതന മത്സ്യക്കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. പച്ചക്കറികൃഷി വിപുലപ്പെടുത്താനും മത്സ്യകൃഷിയുടെ വിപണനം വ്യാപിപ്പിക്കാനും രേഖയ്ക്ക് പദ്ധതിയുണ്ട്. അക്വാപോണിക്‌സിനെക്കുറിച്ച് കൂടുതലറിയുന്നതിന്: 9400801966
4. മുയല്‍വളര്‍ത്തല്‍
ആദായത്തിനും ആനന്ദത്തിനും മുയല്‍ വളര്‍ത്തല്‍
മുയല്‍ വളര്‍ത്തല്‍ നടത്തുമ്പോള്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചില്ലങ്കില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. മുയലിനെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്.
കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ് മുയല്‍ കൃഷി. കൂടുതല്‍ ആദായം, ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയലിന്റെ പ്രത്യേകതകളാണ്. മുയല്‍ വളര്‍ത്തല്‍ നടത്തുമ്പോള്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചില്ലങ്കില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്.
മുയലിനെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. മുയലിറച്ചിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കോളസ്‌ട്രോളും ഹൃദ്രോഗവും ഉണ്ടാകനുള്ള സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി കഴിക്കാം. ഇറച്ചിക്കായി പ്രധാനമായും മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്. സോവിയേറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വൈറ്റ്, ഡച്ച് എന്നിവയാണ്.
മുയല്‍ക്കൂട് നിര്‍മ്മിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. കൂട് കമ്പ് കൊണ്ടോ കമ്പിവേലി കൊണ്ടോ നിര്‍മ്മിക്കാം. വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കിടക്കാത്ത രീതിയിലും വേണം കൂട് നിര്‍മ്മിക്കൂവാന്‍. കൂടുകളുടെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. പ്രജനനത്തിനുള്ള മുയലുകള്‍ക്ക് ഒന്നിന് 90 സെ.മി നീളവും 70 സെ.മി വീതിയും 50 സെ. മി ഉയരവുമുള്ള കൂടുകള്‍ ആവശ്യമാണ്.
കൂടിലുള്ളില്‍ ശൂദ്ധജലം കൃത്യമായി ലഭിക്കണം. കൂടാതെ വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴെക്കു പോകുന്നതിനുള്ള മാര്‍ഗ്ഗത്തിലാണ് കൂട് നിര്‍മ്മിക്കേണ്ടത്. പച്ചപ്പുല്ല്, കാരറ്റ്, കാബേജ്, പയറുകള്‍,മുരിക്കില എന്നിവയും കൂടുതല്‍ മാംസ്യം അടങ്ങിയ തീറ്റമിശ്രിതവുമാണ് മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. പെണ്‍മുയലിനെയും ആണ്‍മുയലിനെയും പ്രത്യേകം കൂട്ടില്‍ വേണം വളര്‍ത്തുവാന്‍. അഞ്ച് മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8 മുതല്‍ 12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6 മുതല്‍ 8 മാസം പ്രായം പൂര്‍ത്തയായ പെണ്‍മുയലുകളെയും ഇണചേര്‍ക്കാവുന്നതാണ്. 28- 34 ദിവസമാണ് മുയലിന്റെ ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു കൂട് ഉണ്ടാക്കി അതിനുള്ളില്‍ മുയലിനെ വെയ്ക്കണം. ഒരു പ്രസവത്തില്‍ 6 മുതല്‍ 8 കുട്ടികള്‍ ഉണ്ടാകും. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കണിക്കാറുണ്ട്.
മുയലുകള്‍ക്ക് കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജലലഭ്യത
ശുദ്ധജലം മുയലുകള്‍ക്ക് കൂടുതല്‍ ആവശ്യമാണ്. കൂടുകള്‍ കഴുകി വൃത്തിയാക്കാനും വെള്ളം വേണം.
ജലം നിര്‍ഗമന മാര്‍ഗം
വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം കൂട് നിര്‍മ്മിക്കാന്‍. കൂട് കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം കൂടിന്റെ പരിസരത്ത് കെട്ടിനില്‍ക്കരുത്.
സുരക്ഷിതത്വം
മുയല്‍ക്കൂടുകള്‍ നിര്‍മ്മിക്കേണ്ടത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലിന്റെ ശത്രുക്കളാണ്.
കാലാവസ്ഥ
മുയലുകള്‍ക്ക് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. കൂടിന് ചുറ്റും തണലും കൂട്ടില്‍ ഫാനം നല്ലതാണ്. കൂടിയ അന്തരീക്ഷ ആര്‍ദ്രത മുയലുകള്‍ക്ക് രോഗം വരുത്തും. ഇതിനൊക്കെ പൂറമെ കൂട്ടില്‍ തീറ്റയും വെള്ളലും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം
5. കാടവളര്‍ത്തല്‍
കാടകൃഷിയുടെ പ്രയോജനങ്ങള്‍
• കുറഞ്ഞ സ്ഥല സൌകര്യം.
• മൂലധനം കുറവ്.
• താരതമ്യേന ആരോഗ്യമുള്ള പക്ഷികള്‍.
• 5 ആഴ്ചയുള്ളപ്പോള്‍ മുതല്‍ വില്‍ക്കാവുന്നതാണ്.
• നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നു.6-7 ആഴ്ചയുള്ളപ്പോള്‍ മുതല്‍ മുട്ടയിടാന്‍ തുടങ്ങുന്നു.
• മുട്ടയുത്പാദനം കൂടുതല്‍- വര്‍ഷത്തില്‍ 280.
• കോഴിയിറച്ചിയെക്കാള്‍ സ്വാദ്,കൊഴുപ്പ് കുറവ്. കുട്ടികളില്‍ തലച്ചോറ്,ശരീരം വളര്‍ച്ച മെച്ചപ്പെടുത്തും.
• പോഷകമൂല്യത്തില്‍ കോഴിമുട്ടക്കു തുല്യം തന്നെയാണ് കാടമുട്ടയും. ഇവയില്‍ കൊളസ്റററോളും കുറവാണ്.
• കാടമാംസവും മുട്ടയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകപ്രദമാണ്.
താമസസൗകര്യം
1. ഡീപ്പ് ലിറ്റര്‍ സംവിധാനം. (കിടപ്പാടം)
• ഒരു ചതുരശ്ര അടിക്ക് 6 കാടകളെ വളര്‍ത്താം.
• 2 ആഴ്ച കഴിഞ്ഞാല്‍ കാടകളെ കൂടുകളില്‍ വളര്‍ത്താം.ഇത് ശരീരഭാരം വര്‍ധിപ്പിക്കും.മൃഗങ്ങളുടെ ആക്രമണവും ഒഴിവാക്കാം.
2. കൂട് സംവിധാനം
കൂടുകളില്‍ വളര്‍ത്തുന്ന കാടകള്‍
പ്രായം: ആദ്യ 2 ആഴ്ചകള്‍
കൂടസൈഡ്: 3 x 2.5 x 1.5 അടി.
പക്ഷികളുടെ എണ്ണം: 100
പ്രായം: 3-6 ആഴ്ചകള്‍
കൂടസൈഡ്: 4 x 2 .5 x 1.5 അടി.
പക്ഷികളുടെ എണ്ണം: 50
• ഓരോ യൂണിറ്റും 6 അടി നീളവും 1 അടി വീതിയുമുണ്ട്. 6 ചെറുയൂണിറ്റുകളായും വിഭജിച്ചിരിക്കുന്നു.
• സ്ഥലം ലാഭിക്കാന്‍ 6 നിരളായി കൂട് ക്രമീകരിക്കാം. ഒരു വരിയില്‍ 4 മുതല്‍ 5 കൂടകള്‍ വരെയാകാം.
• കൂടിന്‍റെ അടിഭാഗം ഇളക്കിമാറ്റാവുന്ന തരം തടിപ്പലകകൊണ്ട് ഉറപ്പിക്കണം. ഇവ ഇളക്കി വൃത്തിയാക്കാം, കാഷ്ടം മാറ്റാനും സൌകര്യം.
• കൂടുകള്‍ക്കു മുന്നില്‍ ഇടുങ്ങിയ, നീളമുള്ള ഭക്ഷണത്തൊട്ടികള്‍ വയ്ക്കുക. കൂടിനുപിന്നിലായി വെള്ളത്തൊട്ടികളും ക്രമീകരിക്കുക.
• വാണിജ്യാടിസ്ഥാനത്തില്‍ മുട്ട ശേഖരിക്കാനെങ്കില്‍ കൂടൊന്നിന് 10-12 പക്ഷികളെ വളര്‍ത്താം.ബ്രീഡിംഗിനുവേണ്ടിയാണെങ്കില്‍ ആണ്‍ / പെണ്‍ കാടകളെ യഥാക്രമം 1:3 എന്ന അനുപാതത്തില്‍ വളര്‍ത്താം.
ഭക്ഷണം ക്രമം
പട്ടിക കാണുക
ഭക്ഷണ ചേരുവകള്‍ ചിക്ക് മാഷ് ഗ്രോവര്‍മാഷ്
0-3ആഴ്ച 4-6 ആഴ്ച
ചോളം 27 31
സൊര്‍ഗം 15 14
എണ്ണ കളഞ്ഞ അരിതവിട് 8 8
കപ്പലണ്ടിപിണ്ണാക്ക് 17 17
സൂര്യകാന്തിപിണ്ണാക്ക് 12.5 12.5
സോയ 8 -
മീന്‍ 10 10
ധാതുമിശ്രിതം 2.5 2.5
ഷെല്‍ഗ്രിറ്റ് - 5
• ഭക്ഷണം ചെറുതരികളായി പൊടിക്കുക.
• 5 ആഴ്ച പ്രായമുള്ള കാട 500 ഗ്രാം ഭക്ഷണം കഴിക്കും.
• 6 മാസം പ്രായമുള്ളവ, ദിവസം 30-35 ഗ്രാം ഭക്ഷണം കഴിക്കും.
• 12 മുട്ട ഉല്‍പാദിപ്പിക്കാന്‍ കാടകള്‍ക്ക് 400 ഗ്രാം ഭക്ഷണം വേണം.
• 75 ഫീഡിനൊപ്പം 5 കിലോ എണ്ണ പിണ്ണാക്കുചേര്‍ത്ത് ബ്രോയ്ലര്‍ സ്റ്റാര്‍ട്ടര്‍ മായി ഉപയോഗിക്കാം. ഒരിക്കല്‍ കൂടിപൊടിച്ച് നല്‍കുക
6. തേനീച്ചവളര്‍ത്തല്‍
തേനീച്ച
ഹൈമിനോപ്ടെറ (Hymenoptera) വര്‍ഗത്തില്‍ പ്പെടുന്ന ഷഡ്പദം. സമൂഹജീവിയായ ഷഡ്പദമാണ് തേനീച്ച. തേനീച്ചയുടെ ശരീരത്തിന് ശിരസ്സ്, ഉരസ്സ്, ഉദരം എന്നിങ്ങനെ പ്രകടമായ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തലയില്‍ കണ്ണുകളും സ്പര്‍ശിനികളും വദനഭാഗങ്ങളുമുണ്ട്. പുഷ്പങ്ങളില്‍നിന്ന് തേന്‍ വലിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന നാവ് (probosis), മെഴുകും മറ്റും മുറിക്കുന്നതിന് ഉതകുന്ന ഫലകങ്ങള്‍ (mandibles) എന്നിവയാണ് തേനീച്ചയുടെ പ്രധാന വദനഭാഗങ്ങള്‍. ഉരസ്സിലെ രണ്ട് ജോഡി ചിറകുകളും മൂന്ന് ജോഡി കാലുകളുമാണ് ഇവയുടെ സഞ്ചാര അവയവങ്ങള്‍. വേലക്കാരി തേനീച്ചയുടെ മൂന്നാമത്തെ ജോഡി കാലുകളില്‍ പൂമ്പൊടി ശേഖരിക്കുന്നതിനുള്ള പൂമ്പൊടി സഞ്ചി (pollen basket) ഉണ്ടായിരിക്കും. ഇവയുടെ ഉദരത്തിനടിവശത്തായി മെഴുക് ഉത്പാദിപ്പിക്കുന്ന മെഴുകുഗ്രന്ഥികളും ഉദരാഗ്രഭാഗത്ത് വിഷസൂചിയുമുണ്ട്.
തേനീച്ച സമൂഹം അഥവാ കോളനി.
ഒരു റാണി ഈച്ചയും കുറെ ആണ്‍ ഈച്ചകളും അനേകായിരം വേലക്കാരി ഈച്ചകളും ഉള്‍ പ്പെടുന്ന സമൂഹമായാണ് തേനീച്ച ജീവിക്കുന്നത്. വ്യക്തമായ തൊഴില്‍ വിഭജനമാണ് തേനീച്ച സമൂഹത്തിന്റെ മുഖ്യസവിശേഷത. ഓരോ തേനീച്ച സമൂഹത്തിലും (കോളനി) പൂര്‍ണ വളര്‍ച്ചയെത്തിയ അനേകായിരം ഈച്ചകളോടൊപ്പം വിവിധ വളര്‍ച്ചാദശകളിലുള്ളവയും (മുട്ട, പുഴു, സമാധി) ഉണ്ടായിരിക്കും.
റാണി ഈച്ച (Queen).
ഒരു തേനീച്ചക്കോളനിയിലെ പ്രജനന ശേഷിയുളള ഏക അംഗമായ റാണി ഈച്ചയെ കേന്ദ്രീകരിച്ചാണ് ഓരോ സമൂഹവും നിലനില്ക്കുന്നത്. വലിയ ശരീരവും ചിറകുകള്‍കൊണ്ട് പൂര്‍ണമായി മൂടപ്പെടാത്ത ഉദരവും റാണി ഈച്ചയെ മറ്റ് ഈച്ചകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. റാണി ഈച്ച ഉത്പാദിപ്പിക്കുന്ന ഫെറമോണുകള്‍ (pheromones) എന്ന രാസവസ്തുവാണ് തേനീച്ചക്കുടുംബത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കി സാമൂഹ്യ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നത്. വേലക്കാരി ഈച്ചകള്‍ നല്കുന്ന തേനും പൂമ്പൊടിയും ആഹരിച്ച് മുട്ടകള്‍ ഉത്പാദിപ്പിക്കുകയാണ് റാണി ഈച്ചയുടെ മുഖ്യ ധര്‍മം. പ്രതിദിനം രണ്ടായിരം മുട്ടകള്‍ വരെ ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള റാണി ഈച്ചകളുണ്ട്. റാണി ഈച്ച നിരവധി ആണ്‍ ഈച്ചകളുമായി മധുവിധുവില്‍ ഏര്‍പ്പെടുന്നു. മധുവിധുപറക്കലിനിടയിലും (nuptial flight) ഇണചേരുക സാധാരണമാണ്. അതിലൂടെ ലഭിക്കുന്ന ആണ്‍ബീജങ്ങള്‍ ശരീരത്തിനകത്തുള്ള ബീജസഞ്ചിയില്‍ (spermatheca) നിക്ഷേപിക്കുന്നു. ഒരു റാണി ഈച്ചയുടെ ജീവിതഘട്ടത്തിന്റെ ആദ്യത്തെ രണ്ടുമൂന്നു വര്‍ഷത്തേക്ക് ബീജസങ്കലനത്തിനായി ഈ ബീജങ്ങള്‍ പര്യാപ്തമായിരിക്കും. റാണി ഈച്ച പലപ്പോഴായി ബീജസങ്കലനം നടന്നതോ അല്ലാത്തതോ ആയ മുട്ടകളിടുന്നു. ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍ നിന്നാണ് ആണ്‍ ഈച്ചകളുണ്ടാകുന്നത്. ബീജസങ്കലനം നടന്ന മുട്ടകളില്‍നിന്ന് ഉണ്ടാകുന്ന പുഴുക്കള്‍ അവയ്ക്കു ലഭ്യമാകുന്ന ആഹാരം അനുസരിച്ച് റാണി ഈച്ചയോ വേലക്കാരി ഈച്ചയോ ആയിത്തീരുന്നു.
വേലക്കാരി ഈച്ചകള്‍ (Worker bees).
തേനീച്ച സമൂഹത്തിലെ 90 ശതമാനത്തോളം വരുന്ന വേലക്കാരി ഈച്ചകളാണ് സമൂഹത്തിന്റെ ജീവനാഡി. പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്‍ ഈച്ചകളായ വേലക്കാരി ഈച്ചകള്‍ മെഴുക് ഉത്പാദനം, അടനിര്‍മിക്കല്‍, പുഴുക്കളെ പരിപാലിക്കല്‍, തേനും പൂമ്പൊടിയും ശേഖരിക്കല്‍, കൂടു വൃത്തിയാക്കല്‍, കൂടുകളുടെ സുരക്ഷ ഉറപ്പുവരുത്തല്‍ തുടങ്ങി കോളനികളുടെ നിലനില്പിന് ആവശ്യമായവയെല്ലാം ചെയ്യുന്നു. തേനീച്ച സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വേലക്കാരി ഈച്ചകള്‍ അവയുടെ ജീവിതചക്രത്തിന്റെ ആദ്യപകുതി മെഴുക് ഉത്പാദനം, അടനിര്‍മിക്കല്‍, പുഴുക്കളെ പരിപാലിക്കല്‍, കൂടു ശുചിയാക്കല്‍, കാവല്‍ എന്നിവയ്ക്കും ആറാഴ്ചയോളം ദൈര്‍ഘ്യമുള്ള ഉത്തരാര്‍ധം തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനും ചെലവഴിക്കുന്നു.
മടിയനീച്ചകള്‍(Drones).
ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍ നിന്നുണ്ടാകുന്ന മടിയനീച്ചകളാണ് തേനീച്ചസമൂഹത്തിലെ ആണ്‍വര്‍ഗം. കറുത്തിരുണ്ട നിറവും വലിയ കണ്ണുകളുമുള്ള മടിയനീച്ചകള്‍ക്ക് വേലക്കാരി ഈച്ചകളേക്കാള്‍ വലുപ്പം ഉണ്ട്. പ്രബോസിസിന്റെ (നാവിന്റെ) നീളക്കുറവുമൂലം ഇവയ്ക്ക് പുഷ്പങ്ങളില്‍നിന്ന് തേനും പൂമ്പൊടിയും ശേഖരിക്കുവാന്‍ കഴിയുന്നില്ല. വേലക്കാരി ഈച്ചകള്‍ ശേഖരിക്കുന്ന തേനും പൂമ്പൊടിയും ഭക്ഷിച്ച് കൂടിനുള്ളില്‍ സുഖമായി കഴിയുന്ന ഇവയുടെ ഏകധര്‍മം റാണി ഈച്ചയുമായി ഇണചേരുകയാണ്. പ്രത്യുത്പാദനകാലമായ വസന്തകാലത്താണ് ആണ്‍ ഈച്ചകള്‍ പെരുകുന്നത്. തേന്‍ ദൗര്‍ലഭ്യമുള്ള കാലങ്ങളില്‍ കോളനിയില്‍ അധികമായുള്ള ആണ്‍ ഈച്ചകളെ വേലക്കാരി ഈച്ചകള്‍ പുറത്താക്കുക പതിവാണ്.
ജീവിതചക്രം.
പൂര്‍ണ രൂപാന്തരീകരണം (complete metamorphosis) നടക്കുന്ന തേനീച്ചകളുടെ ജീവിതചക്രത്തില്‍ മുട്ട (egg), പുഴു (larva), സമാധി (pupa), പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ച (adult) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ട്. വേലക്കാരി ഈച്ചകള്‍ തേന്‍മെഴുക് ഉപയോഗിച്ച് റാണി, മടിയന്‍, വേലക്കാരി എന്നിവയുടെ ഉത്പാദനത്തിനായി പ്രത്യേകം പ്രത്യേകം അറകള്‍ നിര്‍മിക്കുന്നു. വേലക്കാരി ഈച്ചകളുടെ അറകള്‍ ചെറുതും ആറ് വശങ്ങളോടുകൂടിയതുമാണ്. ആണ്‍ ഈച്ചകളുടെ അറകളും ഇതേ രൂപത്തിലാണെങ്കിലും വേലക്കാരി ഈച്ചകളുടേതിനെക്കാള്‍ വലുപ്പം കൂടിയവയാണ്. റാണിയറകള്‍ പ്രധാനമായും മറ്റ് അറകളുടെ അടിഭാഗത്താണ് കാണുന്നത്. ആണ്‍ ഈച്ചയുടെ അറകളില്‍ ബീജസങ്കലനം നടക്കാത്ത മുട്ടകളും വേലക്കാരി ഈച്ചകളുടെയും റാണിയുടെയും അറകളില്‍ ബീജസങ്കലനം നടന്ന മുട്ടകളും നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ വേലക്കാരി ഈച്ചകള്‍ നല്കുന്ന ഈച്ചപ്പാല്‍ (royal jelly), തേന്‍, പൂമ്പൊടി എന്നിവ ഭക്ഷിച്ചു വളരുന്നു. പുഴുക്കള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതോടുകൂടി വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് പുഴുവറകള്‍ അടയ്ക്കുന്നു. അടഞ്ഞ അറകള്‍ക്കുള്ളില്‍ സമാധിയിലാകുന്ന പുഴു രൂപാന്തരീകരണം സംഭവിച്ച് പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി അറകള്‍ പൊട്ടിച്ച് പുറത്തുവരുന്നു.
വംശവര്‍ധന.
പ്രകൃതിയില്‍ തേനീച്ചകളുടെ വംശവ്യാപനം നടക്കുന്നത് കൂട്ടം പിരിയലില്‍ക്കൂടി(swarming)യാണ്. അനുയോജ്യമായ കാലാവസ്ഥയുള്ള മധുപ്രവാഹകാലത്ത് (honey flow season) തേനീച്ചക്കൂടുകളില്‍ ഈച്ചകളുടെ സംഖ്യ വര്‍ധിക്കുകയും വലിയ കോളനികളില്‍ പുതിയ റാണി ഈച്ചകള്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ റാണി വിരിയുന്നതിനു മുമ്പുതന്നെ പഴയ റാണിയും ഒരുപറ്റം വേലക്കാരി ഈച്ചകളും കൂട് വിട്ടുപോയി പുതിയ കോളനി സ്ഥാപിക്കുകയും പുതുതായി വിരിയുന്ന റാണി പഴയ കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. അംഗസംഖ്യയനുസരിച്ച് വര്‍ഷത്തില്‍ മൂന്നോ നാലോ കൂട്ടം പിരിയല്‍ നടക്കാറുണ്ട്.
തേനീച്ചകളിലെ ആശയവിനിമയം.
തേനീച്ചക്കോളനികളിലെ പ്രായം കൂടിയ വേലക്കാരി ഈച്ചകളാണ് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനായി കൂടിന് പുറത്തേക്കു പോകുന്നത്. 'സ്കൌട്ട് ബീ' എന്നറിയപ്പെടുന്ന ഈ ഈച്ചകള്‍ അവ കണ്ടുപിടിക്കുന്ന തേന്‍, പൂമ്പൊടി സ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സവിശേഷ നൃത്തരീതികളിലൂടെയാണ് കൂടിനുള്ളിലെ മറ്റ് ഈച്ചകളെ ധരിപ്പിക്കുന്നത്. സ്രോതസ്സിലേക്കുളള ദൂരവും ദിശയും ഇത്തരത്തിലുള്ള നൃത്തരീതികളിലൂടെത്തന്നെയാണ് വിനിമയം ചെയ്യപ്പെടുന്നത്. വോണ്‍ഫ്രിഷ് എന്ന ശാസ്ത്രജ്ഞനാണ് തേനീച്ച നൃത്തത്തെ(bee dance)ക്കുറിച്ചുള്ള തത്ത്വങ്ങള്‍ ആവിഷ്കരിച്ചത്. തേന്‍ സ്രോതസ്സിലേക്കുള്ള ദൂരം കുറവാണെങ്കില്‍ (0.3-10 മീ.) വൃത്താകൃതിയിലുള്ള നൃത്തവും ദൂരം കൂടുതലാണെങ്കില്‍ (100 മീ.) ഉദരം ചലിപ്പിച്ചുകൊണ്ട് അര്‍ധവൃത്താകൃതിയിലുള്ള നൃത്തവും (wag tail dance) വഴിയാണ് ആശയവിനിമയം സാധ്യമാകുന്നത്. അര്‍ധവൃത്താകൃതിയില്‍ അരങ്ങേറുന്ന നൃത്തത്തില്‍ നേര്‍രേഖയിലൂടെയുള്ള സഞ്ചാരം സ്രോതസ്സിലേക്കുള്ള ദിശ മനസ്സിലാക്കുന്നതിന് ഈച്ചകളെ സഹായിക്കുന്നു. സൂര്യന്റെ സ്ഥാനം അനുസരിച്ചാണ് ഈച്ചകള്‍ ദിശ നിര്‍ണയിക്കുന്നത്.
തേനീച്ച ഇനങ്ങള്‍.
പെരുന്തേനീച്ച അഥവാ മലന്തേനീച്ച (Apis dorsata), കോല്‍ തേനീച്ച (Apis dlorea), ഇന്ത്യന്‍ തേനീച്ച അഥവാ ഞൊടിയന്‍ (Apis cerana indica), ഇറ്റാലിയന്‍ തേനീച്ച (Apis mellifera), ചെറുതേനീച്ച (Trigona irridipennis) എന്നീ അഞ്ച് ഇനം തേനീച്ചകളാണ് ഇന്ത്യയില്‍ പ്രധാനമായും ഉള്ളത്. ഇതില്‍ പെരുന്തേനീച്ചയും കോല്‍തേനീച്ചയും വന്യമായി മാത്രം കാണപ്പെടുന്നവയാണ്. തേനെടുക്കാനായി മാത്രം വളര്‍ത്തപ്പെടുന്ന മറ്റു മൂന്നിനങ്ങളില്‍ ഇന്ത്യന്‍ ഇനവും ചെറുതേനീച്ചയും വന്യമായും കാണപ്പെടുന്നുണ്ട്. വിദേശ ഇനമായ ഇറ്റാലിയന്‍ തേനീച്ചകള്‍ ഇന്ത്യയില്‍ വന്യമായി കാണപ്പെടുന്നില്ല.
മലന്തേനീച്ച.
മരങ്ങളിലും പാറകളിലും മറ്റും ഒറ്റ അട മാത്രമുള്ള വലുപ്പം കൂടിയ കൂടുകള്‍ നിര്‍മിക്കുന്ന മലന്തേനീച്ചകള്‍ പ്രധാനമായും വനങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമാണ് കാണപ്പെടുന്നതെങ്കിലും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും കൂടുകൂട്ടാറുണ്ട്. മധുപ്രവാഹകാലത്ത് ഇവയുടെ കൂടുകള്‍ മരക്കൊമ്പുകളിലും പാറക്കൂട്ടങ്ങളിലും തൂങ്ങിക്കിടക്കുന്നതു കാണാം. വലുപ്പം കൂടിയതും ആക്രമണകാരികളുമായ മലന്തേനീച്ചകളെ ശല്യപ്പെടുത്തുന്നവരെ ഇവ പിന്തുടര്‍ന്ന് ആക്രമിക്കുന്നു. ആഹാരലഭ്യതയ്ക്കനുസരിച്ച് നിരന്തരം കൂടുമാറുന്ന മലന്തേനീച്ചക്കൂട്ടങ്ങള്‍ വേനല്‍ക്കാലത്ത് പര്‍വതനിരകളിലേക്കും മഴക്കാലത്ത് തിരിച്ച് സമതലങ്ങളിലേക്കും ദേശാടനം നടത്താറുണ്ട്. വന്യസ്വഭാവമുള്ള ഈ ഇനത്തെ ഇണക്കി വളര്‍ത്തുക ദുഷ്കരമാണ്. ഒരു മീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റയടക്കൂടുകളുടെ മുകള്‍ഭാഗത്ത് തേനറകളും കീഴ്ഭാഗത്ത് പുഴുവറകളുമാണ്. ഈച്ചകള്‍ കൂടുകളെ പൊതിഞ്ഞ് അടയെ സംരക്ഷിക്കുന്നു. വളരെയധികം തേന്‍ശേഖരണ കഴിവുള്ള മലന്തേനീച്ചയുടെ ഒരു കൂട്ടില്‍ 50 മുതല്‍ 80 വരെ കി.ഗ്രാം തേന്‍ ഉണ്ടാകാറുണ്ട്. പുകയേല്പിച്ച് ഈച്ചകളെ നിര്‍വീര്യമാക്കിയശേഷം അടകള്‍ മുറിച്ച് ഇവയുടെ കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കുന്ന വിദ്യ പല ആദിവാസി സമൂഹങ്ങള്‍ക്കും പരിചിതമാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തേനിന്റെ വലിയൊരളവും ശേഖരിക്കപ്പെടുന്നത് പെരുന്തേനീച്ചകളില്‍ നിന്നാണ്.
കോല്‍ തേനീച്ച.
പ്രധാനമായും സമതലങ്ങളില്‍ കൂടുകൂട്ടുന്ന കോല്‍ തേനീച്ചകള്‍ സമുദ്രനിരപ്പില്‍നിന്ന് 300 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു. കോല്‍ തേനീച്ചകളുടെ ഒറ്റയട മാത്രമുള്ള അര്‍ധവൃത്താകൃതിയിലുള്ള കൂടുകള്‍ ചെറിയ മരങ്ങളിലും കുറ്റിച്ചെടികളിലും ശിഖരങ്ങളെ പൊതിഞ്ഞിരിക്കും. വലുപ്പം കുറഞ്ഞ ശാന്തസ്വഭാവികളായ കോല്‍തേനീച്ചകള്‍ വളരെക്കുറച്ച് തേന്‍ മാത്രമേ ശേഖരിക്കാറുള്ളൂ. കുറഞ്ഞ തേന്‍ശേഖരണവും ദേശാടനസ്വഭാവവുംമൂലം ഇവയെ വളര്‍ത്താനാവില്ല.
ഇന്ത്യന്‍ തേനീച്ച.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇന്ത്യന്‍ തേനീച്ച ഇനത്തെ ഉത്തരേന്ത്യയിലെ സമതലപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍ എന്നിവിടങ്ങളില്‍ കൂടുകൂട്ടുന്ന ഇന്ത്യന്‍ തേനീച്ച ഒന്നിലധികം അടകള്‍ സമാന്തരമായി നിര്‍മിക്കുന്നു. ശരാശരി തേന്‍ശേഖരണശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്തസ്വഭാവംമൂലം പുരാതനകാലം മുതല്‍ ഇണക്കി വളര്‍ത്തിയിരുന്നു. ഇന്ത്യന്‍ തേനീച്ചവ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യന്‍ തേനീച്ചയുടെ കൂട്ടില്‍നിന്ന് പ്രതിവര്‍ഷം ശരാശരി മൂന്ന് മുതല്‍ അഞ്ച് വരെ കി.ഗ്രാം തേന്‍ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയില്‍ കൂടൊന്നിന് 15 കി.ഗ്രാം വരെയും തേന്‍ ലഭിക്കാറുണ്ട്.
ഇറ്റാലിയന്‍ തേനീച്ച.
യൂറോപ്യന്‍ ഇനമായ ഇറ്റാലിയന്‍ തേനീച്ചകളെ ലോകത്ത് പല പ്രദേശങ്ങളിലും വളര്‍ത്തുന്നു. ഇന്ത്യന്‍ തേനീച്ചകളെപ്പോലെതന്നെ പൊത്തുകളിലും മറ്റും കൂടുകൂട്ടുന്ന ഇറ്റാലിയന്‍ തേനീച്ചകളും ഒന്നിലധികം അടകള്‍ സമാന്തരമായി നിര്‍മിക്കാറുണ്ട്. വലുപ്പം കൂടിയവയും ശാന്തസ്വഭാവികളുമായ ഇറ്റാലിയന്‍ തേനീച്ചകളെ കൃത്രിമമായി നിര്‍മിക്കുന്ന വലിയ കൂടുകളിലാണ് വളര്‍ത്തുന്നത്. ഇന്ത്യന്‍ തേനീച്ചയിനത്തെക്കാള്‍ വലുപ്പവും ശരീരശേഷിയും കൂടിനുള്ളിലെ ഈച്ചകളുടെ എണ്ണവും കൂടുതലായതിനാല്‍ ഇറ്റാലിയന്‍ തേനീച്ചകള്‍ക്ക് തേന്‍ശേഖരണശേഷിയും കൂടുതലായിരിക്കും. ഒരു ഇറ്റാലിയന്‍ തേനീച്ചക്കൂട്ടില്‍നിന്ന് പ്രതിവര്‍ഷം 30-40 കി.ഗ്രാം തേന്‍ ലഭിക്കാറുണ്ട്. 1962-ല്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ഇറ്റാലിയന്‍ തേനീച്ചകളെ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു. ഇന്ത്യന്‍ തേനീച്ചകളെ ബാധിക്കുന്ന വൈറസ് രോഗത്തെ (സഞ്ചിരോഗം-Thaisac brood disease) പ്രതിരോധിക്കാനുള്ള ശേഷി ഇറ്റാലിയന്‍ ഈച്ചകള്‍ക്ക് കൂടുതലാണ്.
ചെറുതേനീച്ച.
യഥാര്‍ഥ തേനീച്ച ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായ ചെറുതേനീച്ചകള്‍ റെട്രഗോണ ജനുസ്സില്‍പ്പെടുന്നു. മരപ്പൊത്തുകളിലും ഭിത്തികളുടെ വിടവുകളിലും മറ്റും കൂടുകൂട്ടുന്ന കറുത്ത നിറത്തിലുള്ള ചെറുതേനീച്ചകള്‍ മെഴുകും മരക്കറകളും മണ്ണും കലര്‍ത്തിയാണ് കൂടുണ്ടാക്കുന്നത്. ശത്രുക്കള്‍ ശല്യമുണ്ടാക്കുമ്പോള്‍ ഇവ കൂട്ടമായി ശത്രുവിനെ പൊതിഞ്ഞു കുത്തുന്നു. വന്യമായി കാണപ്പെടുന്ന കൂടുകളില്‍ നിന്ന് ശേഖരിച്ചാണ് മണ്‍കുടങ്ങളിലും മുളങ്കൂടുകളിലും ചെറുതേനീച്ചകളെ വളര്‍ത്തുന്നത്. മറ്റു തേനീച്ചകളെപ്പോലെ ചെറുതേനീച്ചകള്‍ വ്യക്തമായ അടകള്‍ നിര്‍മിക്കാത്തതിനാല്‍ ഇവയുടെ കൂടുകളില്‍ ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. ചെറുതേനീച്ചക്കൂടുകളില്‍ പുഴു വളര്‍ത്തലിനും തേന്‍ശേഖരണത്തിനുമുള്ള അറകള്‍ പ്രത്യേകമായാണ് കാണുന്നത്. ഇവ വളരെക്കുറച്ചു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ. ചെറുതേനീച്ചയുടെ തേനിന് നേരിയ പുളിരസമുണ്ടായിരിക്കും. ഒരു കൂട്ടില്‍നിന്ന് പ്രതിവര്‍ഷം 200-250 ഗ്രാം തേന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ചെറുതേനിന് ഔഷധഗുണമുള്ളതിനാല്‍ ഇത് പല ആയുര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കാറുണ്ട്.
തേനീച്ച വളര്‍ത്തല്‍
തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി തേനീച്ചകളെ വളര്‍ത്തുന്ന വ്യവസായം. തേനീച്ച വളര്‍ത്തല്‍ ലോകവ്യാപകമായി വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രയോജനകരമാണ്. വന്യമായി കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീന മനുഷ്യന്‍ പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. 1851-ല്‍ ലാങ്സ് ട്രോത്ത് എന്ന ശാസ്ത്രജ്ഞന്‍ 'ഈച്ച സ്ഥലം' (Bee space) എന്ന തത്ത്വം ആവിഷ്കരിച്ചതോടുകൂടി ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിച്ചുള്ള കൃത്രിമ കൂടുകള്‍ നിലവില്‍വന്നു. ഈച്ചകള്‍ ചട്ടങ്ങള്‍ക്കിടയില്‍ അറയുണ്ടാക്കുന്നത് തടയുന്നതിനായി ചട്ടങ്ങള്‍ തമ്മിലും ചട്ടവും കൂടും തമ്മിലും പാലിക്കേണ്ട കൃത്യമായ വിടവ് ആണ് 'ബീ സ്പെയ്സ്'. 'ബീ സ്പെയ്സ്' തത്ത്വം അനുസരിച്ച് കൂടുണ്ടാക്കുമ്പോള്‍ കൂടിനുള്ളിലെ ചട്ടങ്ങള്‍ ചലിപ്പിക്കാനും കൂടിനുള്ളിലൂടെ ഈച്ചകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും. റവ. ഫാ. ന്യൂട്ടന്‍ 1910-ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് അനുയോജ്യമായ 'ന്യൂട്ടന്‍സ് ഹൈവ്' എന്ന ചെറിയ കൂട് നിര്‍മിച്ചതോടുകൂടിയാണ് ഇന്ത്യയില്‍ തേനീച്ച വളര്‍ത്തല്‍ വ്യാപകമായത്. പിന്നീടുണ്ടായ കണ്ടുപിടിത്തങ്ങള്‍ നിരവധി തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ക്ക് ജന്മം നല്കുകയും തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയവും ആദായകരവുമായ ഒരു കൃഷിയും ചെറുകിട വ്യവസായവുമായി വികസിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ തേനീച്ചകളുടെ ശാസ്ത്രീയ പരിപാലനം.
ആറ് മി. മീ. 'ബീ സ്പെയ്സ്' പാലിക്കുന്ന 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള (frames) രണ്ട് തട്ടുകളോടുകൂടിയ പെട്ടികളാണ് തേനീച്ച വളര്‍ത്തലിന് സാധാരണയായി ഉപയോഗിക്കുന്നത്. അടിപ്പലക, അടിത്തട്ട്, മേല്‍ത്തട്ട്, മേല്‍മൂടി, ചട്ടങ്ങള്‍ എന്നിവയാണ് തേനീച്ചക്കൂടിന്റെ പ്രധാന ഭാഗങ്ങള്‍. കൂടാതെ കൂടിന്റെ ഉള്‍വിസ്തൃതി ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള പലക (dummy division board), മുകള്‍ത്തട്ടിലേക്കുള്ള റാണിയുടെ സഞ്ചാരം ഒഴിവാക്കുന്നതിന് ഉതകുന്ന റാണി ബഹിഷ്കരണി (Queen excluder) എന്നിവയും തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങളാണ്. തേനീച്ചക്കൂടുകള്‍ സാധാരണയായി ഒരു മീ. ഉയരമുള്ള കാലുകളിലാണ് സ്ഥാപിക്കാറുള്ളത്. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ച ഉറുമ്പു കെണികള്‍ (ant panes) സ്ഥാപിക്കുകയോ കീടനാശിനിപ്രയോഗം നടത്തുകയോ ചെയ്യണം.
പ്രകൃത്യാ മരപ്പൊത്തുകളിലും മറ്റും വന്യമായി കാണുന്ന കൂടുകളില്‍നിന്ന് ഈച്ചകളെ ശേഖരിച്ചോ വളര്‍ത്തുകൂടുകളില്‍നിന്ന് വിഭജനം നടത്തിയോ പുതിയ കൂടുകളിലേക്ക് ഈച്ചകളെ കണ്ടെത്തുന്നു. കൂടുകളില്‍ പുക ഏല്പിച്ച് ഈച്ചകളെ ശാന്തരാക്കിയ ശേഷം മരപ്പൊത്തില്‍നിന്നും മറ്റുമുള്ള ഈച്ചകളോടുകൂടിയ അടകള്‍ മുറിച്ചെടുത്ത് പുതിയ കൂടിലെ ചട്ടങ്ങളില്‍ വച്ചുകെട്ടി കൂടിനുള്ളില്‍ സ്ഥാപിക്കുന്നു. തേനും പൂമ്പൊടിയും അടങ്ങിയ അടകളെയും ഇപ്രകാരം മാറ്റി സ്ഥാപിക്കാറുണ്ട്. റാണി ഈച്ചയെ പുതിയ കൂടിനുള്ളില്‍ സ്ഥാപിക്കേണ്ടത് കൂടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഇതിനായി റാണിയെ കണ്ടെത്തി തീപ്പെട്ടിക്കൂടിലോ കമ്പികൊണ്ട് പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ പെട്ടികളിലോ (Queen cage) ആക്കി കൂടിനുള്ളില്‍ വച്ചുകൊടുക്കാവുന്നതാണ്. ഒന്നുരണ്ടു ദിവസത്തിനുശേഷം റാണി ഈച്ചയെ കൂടിനുളളില്‍ സ്വതന്ത്രമാക്കണം.
തേനീച്ചക്കുടിന്റെ ഉള്‍ഭാഗം
കൃത്രിമമായി തേനീച്ചകളെ കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ഇവയുടെ വളര്‍ച്ചാകാലത്ത് (ഒക്ടോബര്‍-നവംബര്‍) ഈച്ചകളുടെ എണ്ണം വര്‍ധിക്കുമ്പോഴേക്കും, പുതിയ റാണിയെ വിരിയിച്ച് കൂടുപിരിയാന്‍ ഈച്ചകള്‍ തയ്യാറെടുക്കുന്നു. ഈ അവസരത്തില്‍, പുതിയ റാണി വിരിഞ്ഞ് പുറത്തുവരുന്നതിനു മുമ്പായി പഴയ റാണിയെ മൂന്നോ നാലോ അടകള്‍ക്കും കുറെ വേലക്കാരി ഈച്ചകള്‍ക്കുമൊപ്പം പുതിയ പെട്ടിയിലേക്കു മാറ്റി കൂടു വിഭജനം നടത്തി പുതിയ തേനീച്ചക്കോളനികള്‍ ഉണ്ടാക്കിയെടുക്കുന്നു. പഴയ പെട്ടിയില്‍ പുതുതായി വിരിയുന്ന റാണി സ്ഥാനം ഏറ്റെടുക്കുന്നതിനാല്‍ കോളനി നശിച്ചുപോകുന്നില്ല. തേനും പൂമ്പൊടിയും ലഭ്യമാകുന്നതിനുള്ള സപുഷ്പിസസ്യങ്ങളും ശുദ്ധജലസ്രോതസ്സുമുള്ള തണല്‍ പ്രദേശങ്ങളാണ് തേനീച്ച വളര്‍ത്തലിന് അനുയോജ്യം. 50 മുതല്‍ 100 വരെ തേനീച്ചപ്പെട്ടികള്‍ 3-6 മീ. അകലത്തിലുള്ള വരികളിലായി തേനീച്ച വളര്‍ത്തല്‍ സ്ഥലത്ത് സ്ഥാപിക്കാവുന്നതാണ്. ഒരേ വരികളിലുള്ള പെട്ടികള്‍ 2-3 മീ. അകലത്തില്‍ കിഴക്കു ദര്‍ശനമായി വയ്ക്കുന്നതാണ് അഭികാമ്യം. കൂടുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നടത്തുന്നത് തേനീച്ചക്കോളനികളുടെ സംരക്ഷണത്തിന് ഉത്തമമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ കൂടുകളിലേക്ക് നേരിയ തോതില്‍ പുകയേല്പിച്ച് ഈച്ചകളെ ശാന്തരാക്കിയാണ് കൂടു പരിശോധന നടത്തുന്നത്. ചകിരി വച്ചു തീകൊളുത്തി പുകയുണ്ടാക്കുന്ന പുകയ്ക്കല്‍ യന്ത്രം (smoker) ഇതിനായി ഉപയോഗിക്കുന്നു. ഉളി ഉപയോഗിച്ച് ചട്ടങ്ങള്‍ ഇളക്കിയെടുക്കുന്നത് പരിശോധന സുഗമമാക്കുന്നു. ഇപ്രകാരം കൂടു പരിപാലനം നടത്തുമ്പോള്‍ കുത്തേല്ക്കാതിരിക്കുന്നതിനായി തൊപ്പിയും മുഖംമൂടിയും ഉപയോഗിക്കാറുണ്ട്. ഈച്ചകളുടെ എണ്ണം, പുഴുക്കളുടെ വളര്‍ച്ച, കൂടിനുള്ളിലെ തേന്‍, പൂമ്പൊടി, രോഗകീടബാധ തുടങ്ങിയവ കൂടുപരിശോധനാസമയത്ത് നിരീക്ഷണവിധേയമാക്കേണ്ടതാണ്.
ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തിലെ മധുപ്രവാഹകാലം (honey flow season). ഈ കാലയളവില്‍ തേനുത്പാദനം വര്‍ധിപ്പിക്കുന്നതിന് തേനീച്ചക്കൂടുകളെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചാകാലഘട്ടത്തിന്റെ (brood ceasing season) തുടക്കമായ ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കേണ്ടതാണ്. കൃത്രിമ അട(comb foundation sheet)നല്കി പുഴുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍, ബലഹീനമായ കോളനികളുടെ സംയോജനം, പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവയാണ് ഈ അവസരത്തില്‍ നടത്തേണ്ട പരിപാലനമുറകള്‍. തേനീച്ചക്കൂടുകളിലെ ആണ്‍ ഈച്ചകളുടെ ക്രമാതീതമായ വര്‍ധനവ് റാണി ഈച്ചയുടെ പ്രത്യുത്പാദനശേഷി കുറയുന്നതിന്റെ സൂചനയായി കരുതാം. ഇത്തരത്തിലുള്ള കൂടുകളില്‍ പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കേണ്ടത് കൂടിന്റെ നിലനില്പിന് അനിവാര്യമാണ്. വളര്‍ച്ചാകാലഘട്ടത്തില്‍ ആരോഗ്യമുള്ള റാണി ഈച്ചകളോടുകൂടിയ കൂടുകളില്‍ പുതുതായി രൂപപ്പെടുന്ന റാണി ഈച്ച വളര്‍ത്തല്‍ അറകള്‍ നശിപ്പിച്ച് കൂട്ടം പിരിയല്‍ ഒഴിവാക്കുന്നതിലൂടെ കൂടുകളില്‍ ഈച്ചകളുടെ എണ്ണം കുറയുന്നതിനെ നിയന്ത്രിക്കുന്നു.
മധുപ്രവാഹകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ തേനുത്പാദിപ്പിക്കുന്നതിന് തേനീച്ചക്കൂടുകള്‍ തേന്‍ സ്രോതസ്സുകളായ സസ്യങ്ങള്‍ വളരുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ദേശാടന തേനീച്ചക്കൃഷി സമ്പ്രദായം (migratory bee keeping) അവലംബിക്കാവുന്നതാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന കശുമാവും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പൂവണിയുന്ന റബ്ബര്‍ തോട്ടങ്ങളും മാര്‍ച്ച്-ജൂലായ് മാസങ്ങളില്‍ പുഷ്പിക്കുന്ന പുളിയും കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സുകളാണ്. മരുത്, മാവ്, പ്ളാവ്, ഏലം തുടങ്ങി നിരവധി സസ്യങ്ങളില്‍നിന്ന് തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കാറുണ്ട്. തളിരണിയുമ്പോള്‍ ഇലത്തണ്ടിലെ ഗ്രന്ഥികളില്‍ തേന്‍ ഉത്പാദിപ്പിക്കുന്ന റബ്ബറാണ് കേരളത്തിലെ ദേശാടന തേനീച്ചക്കൃഷിയുടെ അടിസ്ഥാനം.
തേനുത്പാദനകാലത്ത് തേനീച്ചപ്പെട്ടിയിലെ തട്ടുകള്‍ക്കിടയില്‍ 'റാണി ബഹിഷ്കരണി' സ്ഥാപിക്കുന്നത് മേല്‍ത്തട്ടില്‍ റാണി ഈച്ച പ്രവേശിച്ച് മുട്ടയിടുന്നതിനെ തടയുന്നു. നിരവധി ചെറിയ ദ്വാരങ്ങളുള്ള നാകത്തകിടാണ് റാണി ബഹിഷ്കരണി. ഇവയിലെ ദ്വാരങ്ങളുടെ വലുപ്പം വേലക്കാരി ഈച്ചകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നു. എന്നാല്‍ ഉദരത്തിന് വലുപ്പക്കൂടുതലുള്ള റാണി ഈച്ചയ്ക്ക് ഈ ദ്വാരങ്ങളിലൂടെ കടന്നുപോകാന്‍ കഴിയില്ല. റാണി ബഹിഷ്കരണി സ്ഥാപിക്കുന്നതുമൂലം ഈച്ചകള്‍ പെട്ടിയുടെ മുകള്‍ഭാഗം തേനും പൂമ്പൊടിയും മാത്രം ശേഖരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ഇത് മേല്‍ത്തട്ടില്‍ നിന്നുള്ള തേന്‍ശേഖരണം അനായാസമാക്കുന്നു. തേനീച്ചകള്‍ കീഴ്ത്തട്ടിലെ അടകളുടെ മുകള്‍ഭാഗം തേന്‍ശേഖരണത്തിനായും കീഴ്ഭാഗം പുഴു വളര്‍ത്തലിനായുമാണ് ഉപയോഗിക്കുന്നത്. തേനറകളില്‍ തേന്‍ ശേഖരിച്ചശേഷം വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് തേനറകള്‍ അടയ്ക്കുന്നു. 70-75 ശതമാനം അറകള്‍ അടച്ചു കഴിഞ്ഞ അടകളില്‍ നിന്ന് തേന്‍ ശേഖരിക്കാം.
തേനടകള്‍ പിഴിഞ്ഞെടുത്തോ തേന്‍ ശേഖരണയന്ത്രം (Honey extractor) ഉപയോഗിച്ചോ തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കാം. തേനടകള്‍ ചട്ടങ്ങള്‍ സഹിതം കൂടിനു പുറത്തെടുത്ത് തേന്‍കമ്പിയുപയോഗിച്ച് മൂടി ചെത്തി മാറ്റി തേന്‍ശേഖരണയന്ത്രത്തില്‍ സ്ഥാപിച്ച് കറക്കി തേനെടുക്കുന്നത് അടകള്‍ നശിക്കാതെ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുന്നു. മധുപ്രവാഹകാലത്ത് തേനുത്പാദനം കൂടുതലുള്ള കൂടുകളില്‍നിന്ന് 5-6 ദിവസത്തിലൊരിക്കല്‍ തേന്‍ ശേഖരിക്കാനാകും.
തേനുത്പാദനകാലത്തെത്തുടര്‍ന്നുള്ള മഴക്കാലത്ത് തേനും പൂമ്പൊടിയും ദുര്‍ലഭമായതിനാല്‍ തേനീച്ചകളെ സംബന്ധിച്ചിടത്തോളം ക്ഷാമകാലമാണ്. ഈ കാലയളവിലെ ഭക്ഷണത്തിനും പുഴുവളര്‍ത്തലിനുമായാണ് തേനീച്ചകള്‍ തേനും പൂമ്പൊടിയും കൂടുകളില്‍ സൂക്ഷിക്കുന്നത്. ആയതിനാല്‍ തേനുത്പാദന കാലയളവിന്റെ അവസാന ഘട്ടത്തില്‍ ക്ഷാമകാലത്തേക്കാവശ്യമായ തേന്‍ പെട്ടിയില്‍ അവശേഷിപ്പിക്കേണ്ടത് കോളനികളെ നിലനിര്‍ത്തുന്നതിനാവശ്യമാണ്. ആഹാര ദൗര്‍ലഭ്യംമൂലം ക്ഷാമകാലത്ത് ഈച്ചകള്‍ വളരെക്കുറച്ച് പുഴുക്കളെ മാത്രമേ വളര്‍ത്താറുള്ളൂ. ഇത് പെട്ടികളില്‍ ഈച്ചകളുടെ എണ്ണം കുറയാനിടയാക്കുന്നു. ഈ കാലയളവില്‍ അംഗസംഖ്യയ്ക്കനുസരിച്ച് അടകളുടെ എണ്ണം ക്രമപ്പെടുത്തി വിഭജന പലക ഉപയോഗിച്ച് കൂടിന്റെ ഉള്‍വിസ്തൃതി കുറച്ച് തേനീച്ചകളെ സംരക്ഷിക്കേണ്ടതാണ്. മാത്രമല്ല, അധികംവരുന്ന അടകള്‍ കൂടിനു പുറത്തെടുത്ത് വായു കടക്കാതെ തട്ടുകള്‍ക്കുള്ളിലാക്കി പാരാ ഡൈക്ലോറോ ബെന്‍സീന്‍ (PDB) എന്ന രാസവസ്തു ഉപയോഗിച്ച് സൂക്ഷിച്ചുവച്ച് അടുത്ത തേനുത്പാദനകാലത്തേക്ക് ഉപയോഗിക്കാം. മഴക്കാലത്ത് ആഹാര ദൗര്‍ലഭ്യം രൂക്ഷമാണെങ്കില്‍ തേനീച്ചകള്‍ക്ക് കൃത്രിമ ആഹാരം നല്കേണ്ടതാണ്. പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ചൂടാക്കിയുണ്ടാക്കുന്ന പഞ്ചസാര പാവ് ആണ് പ്രധാന കൃത്രിമ ആഹാരം. ഈ ലായനി തണുപ്പിച്ച് പരന്ന പാത്രങ്ങളിലാക്കി, മേല്‍മൂടി മാറ്റി ചട്ടങ്ങള്‍ക്കു മുകളില്‍ വച്ച് കൊടുക്കാവുന്നതാണ്. തേനീച്ചകള്‍ ലായനിയില്‍ മുങ്ങിപ്പോകാതിരിക്കാനായി പാത്രങ്ങളില്‍ ചെറിയ മരക്കഷണങ്ങള്‍ ഇട്ടുകൊടുക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങ് ഒരു പ്രധാന പൂമ്പൊടി സ്രോതസ്സായതിനാല്‍ പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടാറില്ല. പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ തേനീച്ചകള്‍ക്ക് പാല്‍ പ്പൊടി, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്ത് യീസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന കൃത്രിമ പൂമ്പൊടിയും നല്കാറുണ്ട്.
തേനീച്ചകളിലെ രോഗകീടബാധ.
തേനീച്ചകളെ ബാധിക്കുന്ന രോഗകീടബാധകള്‍ തേനീച്ച വളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കുന്നു. ചിലന്തിവര്‍ഗത്തില്‍ പ്പെടുന്ന മണ്ഡരികള്‍ (mites) ആണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടം. ആന്തരപരാദ മണ്ഡരികള്‍ തേനീച്ചകളുടെ ശ്വസന നാളികളെ ബാധിക്കുന്നു. ബാഹ്യപരാദ മണ്ഡരികളായ വറോവ, ട്രൊപ്പീലിയിലാപ്സ് എന്നിവ വളര്‍ച്ചയെത്തിയ ഈച്ചകളെ കൂടാതെ പുഴുക്കളെയും സമാധികളെയും ആക്രമിക്കുന്നു. മണ്ഡരികള്‍ ഈച്ചകളുടെ ശരീരത്തില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഈച്ചകളെ നശിപ്പിച്ച് കോളനികളെ ദുര്‍ബലപ്പെടുത്തും. അംഗവൈകല്യം ബാധിച്ച് പറക്കാനാകാത്ത തേനീച്ചകളുടെയും ചത്ത പുഴുക്കളുടെയും സാന്നിധ്യം മണ്ഡരിബാധയെ സൂചിപ്പിക്കുന്നു. കൂടുകള്‍ക്കുള്ളില്‍ ഗന്ധകപ്പൊടി വിതറിയും ഫോര്‍മിക് ആസിഡ് ബാഷ്പം പ്രയോഗിച്ചും ഇവയെ നിയന്ത്രിക്കാം.
മെഴുക് ഉപയോഗിച്ചുള്ള അടകള്‍ തിന്നു നശിപ്പിക്കുന്ന മെഴുകു പുഴുക്കള്‍ (wax moth) ആണ് തേനീച്ചക്കൃഷിയെ ബാധിക്കുന്ന മറ്റൊരു കീടം. മെഴുകു പുഴുക്കളുടെ ശലഭങ്ങള്‍ കൂടിന്റെ വിടവുകളിലും മറ്റും മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ അടകള്‍ക്കുള്ളില്‍ വലകെട്ടി മെഴുകു തിന്ന് അടകള്‍ നശിപ്പിക്കുന്നതിന്റെ ഫലമായി ഈച്ചകള്‍ കൂട് ഉപേക്ഷിക്കുന്നു. ഈച്ചകളുടെ എണ്ണം കുറവായ കൂടുകളുടെ ഉള്‍വിസ്തൃതി കുറയ്ക്കുന്നതും കൂടുകള്‍ വിടവില്ലാതെ സൂക്ഷിക്കുന്നതും ഇവയുടെ ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. ഇറ്റാലിയന്‍ തേനീച്ചകള്‍ മരക്കറകളും മെഴുകും ചേര്‍ത്തുണ്ടാക്കുന്ന പ്രൊപ്പോളിസ് എന്ന പദാര്‍ഥം ഉപയോഗിച്ച് അടകള്‍ ബലപ്പെടുത്തുന്നതിനാലും വിടവുകള്‍ നികത്തുന്നതിനാലും മെഴുകു പുഴുക്കളുടെ ആക്രമണത്തെ ചെറുക്കുവാന്‍ കഴിയുന്നു. തേനീച്ചകളെ ഭക്ഷിക്കുന്ന ഈച്ചവിഴുങ്ങിപ്പക്ഷികളും (Bee eater birds) കടന്നലുകളുമാണ് തേനീച്ചക്കൃഷിയുടെ മറ്റു ശത്രുക്കള്‍.
സഞ്ചിരോഗം (Thaisac brood disease) എന്ന വൈറസ് ബാധയാണ് ഇന്ത്യന്‍ തേനീച്ചകളെ ബാധിക്കുന്ന പ്രധാന രോഗം. രോഗം ബാധിച്ച പുഴുക്കള്‍ ചത്ത് വീര്‍ത്ത് അടകള്‍ക്കുള്ളില്‍ കാണപ്പെടുന്നു. 1992-നുശേഷമാണ് കേരളത്തിലെ തേനീച്ചകളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയത്. ഈ രോഗം ധാരാളം തേനീച്ചക്കോളനികളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഫലപ്രദമായ ചികിത്സാവിധികള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം ബാധിച്ച കോളനികളെ നശിപ്പിച്ച് രോഗം പടരാതെ സൂക്ഷിക്കേണ്ടത് തേനീച്ച വളര്‍ത്തലിന് അത്യന്താപേക്ഷിതമാണ്. ഇറ്റാലിയന്‍ തേനീച്ചകളെ ഈ രോഗം ബാധിക്കുന്നില്ല.
ബാക്റ്റീരിയബാധമൂലം ഉണ്ടാകുന്ന ഫൗള്‍ബ്രൂഡ് രോഗങ്ങള്‍ പ്രധാനമായും ഇറ്റാലിയന്‍ തേനീച്ചകളെയാണ് ബാധിക്കുന്നത്. രോഗബാധയേറ്റ പുഴുക്കള്‍ അറകള്‍ക്കുള്ളില്‍ ചത്തിരിക്കുന്നതായി കാണപ്പെടുന്നു. ആന്റിബയോട്ടിക് (ഉദാ. ടെറാമൈസിന്‍) പഞ്ചസാരലായനിയില്‍ ചേര്‍ത്ത് ഈച്ചകള്‍ക്കു നല്കി ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.
തേനീച്ച ഉത്പന്നങ്ങള്‍.
തേന്‍ കൂടാതെ മെഴുക്, പൂമ്പൊടി, റോയല്‍ ജെല്ലി, പ്രൊപ്പോളിസ്, തേനീച്ചവിഷം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്നു.
തേന്‍മെഴുക് .
തേനീച്ചകള്‍ അട നിര്‍മിക്കുന്നതിനായി ഉത്പാദിപ്പിക്കുന്ന സങ്കീര്‍ണമായ വസ്തുവാണ് തേന്‍മെഴുക് (bee wax). ആള്‍ക്കഹോള്‍ എസ്റ്ററുകളും ഫാറ്റി അമ്ളങ്ങളും ചേര്‍ന്ന മെഴുക് വേലക്കാരി തേനീച്ചകളുടെ ഉദരത്തിന്റെ അടിഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥികളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. തേനീച്ചകളുടെ ഉദരഭാഗത്ത് പാളികളായി പ്രത്യക്ഷപ്പെടുന്ന മെഴുക് ഇവ വദനഭാഗം ഉപയോഗിച്ച് ചുരണ്ടിയെടുത്ത് രൂപാന്തരപ്പെടുത്തി അട നിര്‍മാണത്തിന് ഉപയോഗിക്കുന്നു. 14-18 ദിവസം പ്രായമായ വേലക്കാരി ഈച്ചകളാണ് മെഴുക് ഉത്പാദിപ്പിക്കുന്നത്.
തേനീച്ചക്കൂടുകളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മെഴുകിന് നിരവധി ഉപയോഗങ്ങളുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന തേന്‍മെഴുകിന്റെ ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നു. മെഴുകുതിരി ഉണ്ടാക്കുന്നതിനും തേനീച്ചക്കൂട്ടില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള്ള കൃത്രിമ അട (comb foundation sheet) നിര്‍മിക്കുന്നതിനുമാണ് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പെയ്ന്റ്, പോളിഷ്, മഷി, വാര്‍ണീഷ്, പശ തുടങ്ങി മുന്നൂറില്‍പ്പരം ഉത്പന്നങ്ങളില്‍ തേന്‍മെഴുക് ഉപയോഗിക്കപ്പെടുന്നു. തൊലിയോടു ചേര്‍ന്ന് ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുമെന്നതിനാല്‍ ലേപനങ്ങള്‍ തുടങ്ങി അനവധി മരുന്നുകളുടെ നിര്‍മാണത്തിന് തേന്‍മെഴുക് ഉപയോഗിക്കുന്നുണ്ട്. പ്രകൃതിജന്യ വസ്തുവായതിനാല്‍ തേന്‍മെഴുക് ച്യൂയിങ്ഗം, ലിപ്സ്റ്റിക് എന്നിവയിലും ഉപയോഗിക്കപ്പെടുന്നു.
തേനടകളില്‍നിന്ന് ചെത്തിമാറ്റപ്പെടുന്ന മെഴുകും പഴയ തേനടകളുമാണ് പ്രധാനമായും മെഴുക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വന്യമായി കാണപ്പെടുന്ന മലന്തേനീച്ചക്കൂടുകള്‍ മെഴുക് നിര്‍മാണത്തിന്റെ പ്രധാന സ്രോതസ്സാണ്. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തേനടകള്‍ മണിക്കൂറുകളോളം വെള്ളത്തില്‍ മുക്കിവയ്ക്കുന്നു. ഇത് മെഴുകില്‍ അടങ്ങിയ മാലിന്യവസ്തുക്കള്‍ നീക്കി മെഴുകിന് സ്വാഭാവിക നിറം നല്കുന്നതിന് ഉതകും. ഇപ്രകാരം കഴുകി ശുദ്ധിയാക്കിയ മെഴുക് വെള്ളത്തിനു മുകളില്‍ ഉരുക്കുന്നു. ഉരുകിയ മെഴുക് വെള്ളത്തോടൊപ്പം തുണികളിലൂടെ അരിച്ച് പരന്ന പാത്രങ്ങളിലാക്കി തണുക്കാനനുവദിക്കും. തുടര്‍ന്ന് വെള്ളത്തിനു മുകളില്‍ പാളികളായി ഉറയുന്ന മെഴുക് വേര്‍തിരിച്ചെടുക്കുന്നു. സ്വാഭാവിക മെഴുകിന് വെള്ളനിറമാണെങ്കിലും തേനീച്ചക്കൂടുകളില്‍ പൂമ്പൊടി, തേന്‍, മറ്റു മാലിന്യങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കംമൂലം മെഴുകിന്റെ നിറം വ്യത്യാസപ്പെടുന്നു. ആഗിരണശേഷിയുള്ള ഫലകങ്ങളിലൂടെ കടത്തിവിട്ടോ, ഹൈഡ്രജന്‍ പെറോക്സൈഡ് (H2O2) തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് ബ്ളീച്ച് ചെയ്തോ മെഴുകിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനാകും.
പൂമ്പൊടി.
തേനീച്ചകളുടെ പ്രധാന മാംസ്യാഹാരമാണ് പൂമ്പൊടി. പലതരം പൂക്കളില്‍നിന്നു ശേഖരിക്കുന്ന പൂമ്പൊടി തേനീച്ചകള്‍ കൂടിനുള്ളിലെ പൂമ്പൊടി അറകളില്‍ നിറയ്ക്കുന്നു. തേനീച്ചകള്‍ പൂക്കളില്‍നിന്ന് തേനീച്ചയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറ്റിപ്പിടിക്കുന്ന പൂമ്പൊടി പിന്‍കാലുകള്‍ ഉപയോഗിച്ചു ശേഖരിച്ച് പൂമ്പൊടി സഞ്ചികളിലാക്കി (pollen basket) കൂട്ടിലേക്ക് കൊണ്ടുവരുന്നു. പൂമ്പൊടി അറകള്‍ക്കുള്ളില്‍വച്ച് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി കുറച്ച് പഞ്ചസാര ലാക്റ്റിക് അമ്ലമായി മാറും. ഈ അമ്ലം ഒരു സംരക്ഷണവസ്തു (preservative) ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂമ്പൊടി കൂടിനുള്ളില്‍ നശിക്കാതെ സൂക്ഷിക്കുന്നതിന് ഉതകുന്നു.
നിരവധി പോഷകങ്ങളുടെ കലവറയായ പൂമ്പൊടി ഉത്തമ ആഹാരവും ഔഷധവുമാണ്. കൂടിനുള്ളിലെ പൂമ്പൊടി അറകളില്‍നിന്ന് നേരിട്ടോ കൂടിന്റെ വാതിലില്‍ ഘടിപ്പിക്കാവുന്ന പൂമ്പൊടി ശേഖരണി (pollen collector) ഉപയോഗിച്ചോ പൂമ്പൊടി ശേഖരിക്കാവുന്നതാണ്. പൂമ്പൊടിയില്‍ 25 ശതമാനത്തോളം മാംസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ അമിനോ അമ്ലങ്ങള്‍, എന്‍സൈമുകള്‍, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവയുമുണ്ട്. ജീവകം 'ബി', 'സി', 'ഡി' എന്നിവയും ജീവകം 'എ'യുടെ ഉത്പാദനത്തിനു സഹായകമായ കാരോട്ടിനും ഇതില്‍ അടങ്ങിയിരിക്കുന്നു.
ഔഷധമൂല്യമുള്ള പൂമ്പൊടി പല രോഗങ്ങള്‍ക്കും മരുന്നായും ഉന്മേഷദായക വസ്തുവായും ഉപയോഗിക്കപ്പെടുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും വിശപ്പ് വര്‍ധിപ്പിക്കുന്നതിനും പൂമ്പൊടി ഉപയോഗപ്രദമാണ്.
തേനീച്ചപ്പാല്‍ അഥവാ റോയല്‍ ജെല്ലി (Royal jelly).
റാണിയറകളില്‍ ഉള്ള പുഴുക്കള്‍ക്കും റാണി ഈച്ചയ്ക്കും നല്കുന്ന പാല്‍നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് റോയല്‍ ജെല്ലി. 6 മുതല്‍ 12 വരെ ദിവസം പ്രായമായ വേലക്കാരി ഈച്ചകളുടെ തലയില്‍ കാണപ്പെടുന്ന ഹൈപ്പോഫാരന്‍ജിയല്‍ ഗ്രന്ഥിയിലാണ് റോയല്‍ ജെല്ലി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 15-18% മാംസ്യവും 2-6% കൊഴുപ്പും 9-18% അന്നജവും 0.7-1.2% ക്ഷാരവും 65-70% ജലവും അടങ്ങിയിരിക്കുന്നു. നിരവധി അമിനോ അമ്ലങ്ങളുടെ കലവറയായ റോയല്‍ ജെല്ലിയില്‍ 'എ', 'ബി', 'സി' എന്നീ ജീവകങ്ങളും ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, സിലിക്കണ്‍ എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പോഷകമൂല്യങ്ങളുടെ കലവറയായ റോയല്‍ ജെല്ലി ശക്തിയും ചുറുചുറുക്കും പ്രദാനം ചെയ്യുന്നതായി കരുതപ്പെടുന്നതിനാല്‍ ഇതിന് ഏറെ വാണിജ്യപ്രാധാന്യമുണ്ട്. ആരോഗ്യവും സൗന്ദര്യവും ശക്തിയും വര്‍ധിപ്പിക്കുന്ന നിരവധി മരുന്നുകളില്‍ ഉപയോഗിക്കുന്ന റോയല്‍ ജെല്ലിയുടെ വ്യാവസായിക ഉത്പാദനം ഇന്ത്യയില്‍ താരതമ്യേന കുറവാണ്.
കൃത്രിമമായ റാണിയറകള്‍ നിര്‍മിച്ച് റാണിപ്പുഴുക്കളുടെ എണ്ണം വര്‍ധിപ്പിച്ചാണ് റോയല്‍ ജെല്ലി ഉത്പാദിപ്പിക്കുന്നത്. ഇപ്രകാരമുണ്ടാക്കിയ റാണിയറകള്‍ വെട്ടിച്ചെറുതാക്കി പുഴുക്കളെ നീക്കി നേര്‍ത്ത തടിസ്പൂണ്‍ ഉപയോഗിച്ചാണ് റോയല്‍ ജെല്ലി ശേഖരിക്കുന്നത്. ഒരു റാണിയറയില്‍നിന്ന് ഏകദേശം 200 മി.ഗ്രാം റോയല്‍ ജെല്ലി ലഭിക്കും.
തേനീച്ചവിഷം.
ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനായി തേനീച്ചകള്‍ക്ക് പ്രകൃതി നല്കിയ വരദാനമാണ് തേനീച്ചവിഷം. വേലക്കാരി ഈച്ചകളുടെ ഉദരാഗ്രത്തിനുള്ളിലായുള്ള വിഷസഞ്ചിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിഷം വിഷസൂചിയിലൂടെ ശത്രുവിന്റെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു. തേനീച്ചക്കുത്ത് ഏല്ക്കുന്ന ഭാഗം നീരുവച്ച് വീര്‍ക്കുന്നു. കുത്തുമ്പോള്‍ തേനീച്ചയുടെ വിഷസഞ്ചിയും വിഷസൂചിയും ഉദരത്തില്‍നിന്നു വേര്‍പെട്ട് ശത്രുവിന്റെ ശരീരത്തില്‍ തറയ്ക്കും. വിഷസഞ്ചിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബാഷ്പീകരണ സ്വഭാവമുള്ള രാസവസ്തു മറ്റ് ഈച്ചകളെ പ്രകോപിപ്പിക്കുന്നതിനാല്‍ ശത്രുവിന് ഒന്നിലേറെ കുത്തേല്ക്കുവാനുള്ള സാധ്യതയുണ്ട്.
തേനീച്ചവിഷം നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കാമെന്നതിനാല്‍ ഇതിന് വളരെയേറെ വാണിജ്യ പ്രാധാന്യമുണ്ട്. ഹിസ്റ്റമിന്‍, എമറ്റമന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, സള്‍ഫര്‍, കാല്‍സ്യം, ചെമ്പ്, മഗ്നീഷ്യം എന്നിവയടങ്ങിയ തേനീച്ചവിഷം ചിലര്‍ക്ക് വര്‍ധിച്ച അലര്‍ജിയുണ്ടാക്കുന്നു. സന്ധിവാതം, മൈഗ്രേന്‍, ഞരമ്പുസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായി തേനീച്ചവിഷം ഉപയോഗിക്കപ്പെടുന്നു. സന്ധിവാതം ബാധിച്ച സന്ധികളില്‍ തേനീച്ചകളെക്കൊണ്ട് വിഷം കുത്തിവയ്പിക്കുന്ന 'എപ്പി തെറാപ്പി' എന്ന ചികിത്സാരീതി പല രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്.
തേനീച്ചക്കോളനികളില്‍ സ്ഥാപിക്കുന്ന പലകകളിലുള്ള ചെമ്പു കമ്പികളിലൂടെ ഷോക്ക് ഏല്പിച്ച് തേനീച്ചകളെ പ്രകോപിപ്പിച്ച് പലകയിലുള്ള ഗ്ളാസ് ഫലകങ്ങളില്‍ വിഷം വിസര്‍ജിപ്പിച്ചാണ് തേനീച്ചവിഷം ശേഖരിക്കുന്നത്. ഗ്ളാസ്സില്‍ ഉണങ്ങിപ്പറ്റിപ്പിടിക്കുന്ന തേനീച്ചവിഷം ചുരണ്ടിയെടുത്ത് ഉപയോഗിക്കുന്നു. ഒരു കൂട്ടില്‍നിന്ന് 50 മി.ഗ്രാം വരെ വിഷം ഇപ്രകാരം ശേഖരിക്കാവുന്നതാണ്. ശേഖരിക്കപ്പെടുന്ന വിഷം ലേപനങ്ങളിലും കുത്തിവയ്പ്പിനുള്ള ഔഷധങ്ങളിലും ഉപയോഗിക്കുന്നു.
പ്രൊപ്പോളിസ്.
മരക്കറകള്‍ ശേഖരിച്ച് മെഴുകുമായിച്ചേര്‍ത്ത് തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്ന പ്രൊപ്പോളിസ് എന്ന പദാര്‍ഥം പ്രധാനമായും ചട്ടങ്ങള്‍ ഉറപ്പിക്കുന്നതിനും വിടവുകളും മറ്റും അടച്ച് കൂട് ബലപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. വൃക്ഷങ്ങളുടെ പട്ടയില്‍നിന്നും മുകുളങ്ങളില്‍ നിന്നുമാണ് ഈച്ചകള്‍ പ്രൊപ്പോളിസ് ശേഖരിക്കുന്നത്.
റെസിന്‍, എണ്ണകള്‍, മെഴുക്, പ്ലവനോയിക് സംയുക്തങ്ങള്‍ എന്നിവയടങ്ങിയ പ്രൊപ്പോളിസിന് അണുനശീകരണ സ്വഭാവമുള്ളതിനാല്‍ ഇത് തേനീച്ചക്കൂടുകളിലെ അണുബാധയെ തടഞ്ഞ് കൂടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായകമാണ്. ത്വഗ്രോഗങ്ങള്‍, ക്ഷയം, പൊള്ളല്‍, മുറിവ് എന്നിവയുടെ ചികിത്സയ്ക്ക് പ്രൊപ്പോളിസ് ഉപയോഗിച്ചുവരുന്നു. കൂടാതെ സൗന്ദര്യ സംവര്‍ധക ഔഷധങ്ങള്‍, സോപ്പ്, ലേപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. ചട്ടങ്ങളില്‍ നിന്ന് ചുരണ്ടിയോ പ്ളാസ്റ്റിക് വലകള്‍ വച്ചുകൊടുത്ത് അതില്‍ ശേഖരിക്കപ്പെടുന്ന പ്രൊപ്പോളിസ് വേര്‍തിരിച്ചെടുത്തോ ആണ് വാണിജ്യാവശ്യത്തിനായി ഇത് ശേഖരിക്കുന്നത്.
തേനിന്റെ ഗുണങ്ങള്‍
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.
തീപൊള്ളലേറ്റാല്‍ തേന്‍ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും.
തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും വിക്കിനുമെല്ലാം നല്ലതാണ്. ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും. രക്തസമ്മര്‍ദ്ദത്തിന് നല്ലൊരു ഔഷധമാണ് തേന്‍. തലകറക്കം അനുഭവപ്പെട്ടാല്‍ അര ഔണ്‍സ് തേനില്‍ അത്രയും വെള്ളവും ചേര്‍ത്ത് അകത്താക്കിയാല്‍ ഉന്മേഷം കൈവരും. കാന്‍സറിന് തേന്‍ ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. തേന്‍ നിത്യവും കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാവുകയില്ല.
സൌന്ദര്യവര്‍ധകവസ്തുക്കളില്‍ തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും. സ്ഥൂലഗാത്രികള്‍ തേനില്‍ വെള്ളം ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.
തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്‍ത്തും. സമ്പൂര്‍ണ്ണാഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.
ചെറുതേനീച്ച വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താം
മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ്
ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. ഇത്തരത്തില്‍ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുളള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ചെറുതേനീച്ച കൂടിന്റെ ഘടന
പ്രധാനമായും പ്രവേശന കവാടം, മുട്ട-പുഴു അറകള്‍, പൂമ്പൊടി-തേന്‍ ശേഖരം എന്ന ക്രമത്തിലാണ് കൂടിന്റെ ഘടന. ചെറുതേനീച്ചക്കോളനികള്‍ ഒരേ സ്ഥലത്തുതന്നെ, മറ്റ് ശല്യങ്ങള്‍ ഒന്നും ഇല്ല എങ്കില്‍, ഏറെക്കാലം നിലനില്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്.
കൂടുകെട്ടുന്ന രീതിയും കൂടിന്റെ രൂപവും ആകൃതിയും തേന്‍ പൂമ്പൊടി ശേഖരിച്ചുവെയ്ക്കുന്ന രീതിയും എല്ലാം യഥാര്‍ത്ഥ തേനീച്ചകളില്‍ നിന്നും വ്യത്യസ്തമാണ്. ചെറുതേനീച്ചയുടെ അടകള്‍ നിര്‍മ്മിക്കുന്നത് മെഴുകും ചെടികളില്‍ നിന്നും ശേഖരിക്കുന്ന പശയും (റസിന്‍) കൂടിചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം കൊണ്ടാണ
ഇത് അരക്കുപോലെയുള്ള പദാര്‍ത്ഥമാണ്. ഇതിനെ സെറുമെന്‍ എന്നു പറയും. കൈതൊട്ടാല്‍ ഒട്ടിപ്പിടിച്ച് നൂലുപോലെ വലിയും.
പ്രവേശന കവാടത്തില്‍ സാധാരണയായി മെഴുക് കൊണ്ടുണ്ടാക്കിയ ഒരു കുഴല്‍ ഉണ്ടായിരിക്കും. മണല്‍ തരികളോ പൊടികളോ ഒട്ടിച്ചുണ്ടാക്കിയിരിക്കുന്ന കുഴല്‍ വിവിധ ആകൃതിയിലും നീളത്തിലും കാണപ്പെടുന്നു. കുഴലിന്റെ അഗ്രഭാഗത്തായി 5-6 വേലക്കാരി ഈച്ചകള്‍ (ഗാര്‍ഡ് ബീസ്) കാവലിനായി ഉണ്ടായിരിക്കും.
ചെറുതേനീച്ചക്കൂടുകള്‍ തടിപ്പെട്ടികളില്‍
ചെറുതേനീച്ചയെ വ്യാവസായികമായി വളര്‍ത്താന്‍ ഉപയോഗിക്കാവുന്ന വിവിധ തരം കൂടുകളെക്കുറിച്ച് വിശദമായ പഠനം വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം നടത്തുകയുണ്ടായി.
വ്യത്യസ്ത വ്യാപ്തം വരുന്ന തടിപ്പെട്ടികള്‍, മണ്‍കലങ്ങള്‍, മുളം കൂടുകള്‍ എന്നിവ പഠന വിധേയമാക്കി. ഇതില്‍ 1960 സി.സി. വ്യാപ്തമുള്ള മുളങ്കൂടുകളാണ് ഏറ്റവും ഉത്തമമെന്ന് കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ പുഴുവളര്‍ത്തലും തേന്‍- പൂമ്പൊടി ശേഖരവും ഈ വലുപ്പത്തിലുള്ള മുളങ്കൂടുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തേനെടുക്കുന്നതിനും ഏറ്റവും എളുപ്പമായുള്ളത് മുളങ്കൂടുകളാണ്.
തേന്‍ – പൂമ്പൊടി അറകള്‍ മുളയുടെ വശങ്ങളിലായിരിക്കും ശേഖരിച്ചുവയ്ക്കുന്നത്. പുഴു അടകള്‍ക്ക് കേട് ഒട്ടുംതന്നെ സംഭവിക്കാതെ തേനെടുക്കുന്നതിന് ഇത് സഹായിക്കുന്നു.
എന്നാല്‍ കലത്തില്‍ നിന്നോ തടിപ്പെട്ടിയില്‍ നിന്നോ തേന്‍ എടുക്കാന്‍ വളരെ പ്രയാസമാണ്. പുഴു അടകള്‍ക്കും ഈച്ചകള്‍ക്കും ഏറെ നഷ്ടം സംഭവിക്കുകയും ചെയ്യും. കൂടാതെ തേനും നഷ്ടപ്പെടും.
മുളന്തണ്ടുകള്‍ എല്ലായ്‌പ്പോഴും കിട്ടുവാന്‍ പ്രയാസമായിരിക്കും, അതിനാല്‍ ഇതേ വലുപ്പവും വ്യാപ്തവും വരുന്ന തടിപ്പെട്ടികള്‍ നിര്‍മ്മിച്ചെടുക്കാവുന്നതാണ്. മുളന്തണ്ട് സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപ്പെട്ടിയ്ക്കും രണ്ട് തുല്യ ഭാഗങ്ങള്‍ വരത്തക്കവിധം ചുവടെ ചേര്‍ത്തിരിക്കുന്ന അളവില്‍ നിര്‍മ്മിക്കാം.
രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് കമ്പിയോ കയറോ ഉപയോഗിച്ച് കെട്ടി കൂടാക്കാവുന്നതാണ്. ഇത്തരം കൂട്ടില്‍ വളരുന്ന ചെറുതേനീച്ചയെ വിഭജനം നടത്താനും എളുപ്പമാണ്.
ചെറുതേനീച്ച കോളനി പരിപാലനം
എപ്പിസ് ഇനത്തിലുളള തേനീച്ചയെ ആഴ്ചയിലൊരിക്കല്‍ കൂടുതുറന്നു പരിശോധിച്ചു പരിപാലിക്കുമ്പോള്‍ ചെറുതേനീച്ചയെ പൊതുവെ തേനെടുക്കാനും വിഭജിക്കാനുമാണ് തുറക്കുന്നത്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ തേന്‍ സംഭരിക്കാനും വളര്‍ച്ചാകാലമായ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ വിഭജനത്തിനായിട്ടുമാണ് കൂട് തുറക്കാറുള്ളത്.
കൂടുതുറക്കുമ്പോള്‍ കുത്താന്‍ വിഷസൂചിയില്ലാത്ത ഇവ മാന്‍ഡിബിള്‍ കൊണ്ട് കടിച്ചാണ് ശത്രുക്കളെ തുരത്തുന്നത്. ഇത്തരത്തില്‍ കടിക്കുന്ന വേലക്കാരി ഈച്ച ചത്തുപോവുകയും ചെയ്യും. ഇതിനു പരിഹാരമായി കൂടുതുറക്കുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തലയും ശരീരവും മൂടുകയോ മുഖംമൂടി (ബീവെയില്‍) ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
എന്നാല്‍ കൂടൂതുറക്കുമ്പോള്‍ വേലക്കാരി ഈച്ചകള്‍ തമ്മില്‍ കടിച്ചു ചാകുന്നത് വലിയ നാശത്തിനിടയാകുന്നു. ഇതിനു പരിഹാരമായി കൂടുതുറക്കുന്നതിന് മുന്‍പ് വേലക്കാരി ഈച്ചയെ കുപ്പിയിലാക്കി സുരക്ഷിതമായി സൂക്ഷിക്കുന്ന വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്.
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ ആണികൊണ്ട് സുക്ഷിരങ്ങളുണ്ടാക്കുക. കുപ്പിയുടെ അടപ്പ് തുറന്ന് ശേഷം വായ്ഭാഗം ചെറുതേനീച്ചപെട്ടിയുടെ വാതിലിനോട് ചേര്‍ത്തുവയ്ക്കുക. തടിപ്പെട്ടിയില്‍ ചെറിയ മരക്കഷണം കൊണ്ട് മെല്ലെ തട്ടുക. വേലക്കാരി ഈച്ച കൂട്ടില്‍ നിന്നും പുറത്തു വന്ന് കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ അടുത്ത കുപ്പി ഇതേരീതിയില്‍ വെച്ചുകൊടുക്കുക.
അങ്ങനെ അഞ്ചോ ആറോ കുപ്പി നിറയുമ്പോള്‍ മുഴുവന്‍ ഈച്ചയും കുപ്പിയില്‍ പ്രവേശിച്ചു കഴിയും കുപ്പികള്‍ സുരക്ഷിതമായി മാറ്റി സൂക്ഷിക്കുക. ഉളിയുടെ സഹായത്താല്‍ പെട്ടിതുറന്ന് തേന്‍ സംഭരണം നടത്താം.
അതിന് ശേഷം കൂട് അടച്ച് പൂര്‍വ്വസ്ഥിതിയില്‍ കെട്ടിവച്ചശേഷം കുപ്പിയില്‍ അടപ്പ് തുറന്ന് വയ്ക്കുന്നത് വേലക്കാരി ഈച്ചയ്ക്ക് കൂട്ടില്‍ പ്രവേശിക്കാന്‍ സഹായകമാവും.
വിഭജനം
കോളനി കൂട്ടം പിരിഞ്ഞ് നഷ്ടമുണ്ടാകാതിരിക്കാന്‍ യഥാസമയം കോളനി വിഭജിക്കേണ്ടതാണ്. നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ചെറുതേനീച്ച കൂട് വിഭജിക്കാനുത്തമം. ധാരാളം വേലക്കാരി ഈച്ചയും മുട്ടയും പുഴുവും ഉള്ള കോളനികള്‍ തെരഞ്ഞെടുത്ത് തെളിവുള്ള സായാഹ്നങ്ങളില്‍ വിഭജനം നടത്താവുന്നതാണ്.
റാണിഉള്ള അറകള്‍ വേണം വിഭജനത്തിന് തെരഞ്ഞെടുക്കാന്‍. ആദ്യം വേലക്കാരി ഈച്ചകളെ കൂട്ടില്‍ നിന്നും മാറ്റി, മുന്‍പ് പ്രസ്താവിച്ചതുപോലെ കുപ്പികളില്‍ സുരക്ഷിതമായി സൂക്ഷിക്കുക.
തുടര്‍ന്നു മാതൃതേനീച്ചപ്പെട്ടി ഒരു ഉളികൊണ്ട് തുറന്ന്, പകുതി പുഴു അടയും പൂമ്പൊടി ശേഖരവും കുറച്ച് തേന്‍ ശേഖരവും പുതിയകൂട്ടിലേയ്ക്ക് മാറ്റുക. എല്ലാപ്രായത്തിലുള്ള അടയും ഉണ്ടെന്ന് ഉറപ്പാക്കണം. തേന്‍ ശേഖരം പൊട്ടി ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഉറുമ്പിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കും.
പിരിക്കാനുപയോഗിച്ച കോളനിയില്‍ റാണിയുടെ സാന്നിദ്ധ്യവും പുതിയ കൂട്ടില്‍ റാണിമുട്ടയുടെ സാന്നിദ്ധ്യവും ഉറപ്പാക്കുക. റാണി അറ ഇല്ലായെങ്കില്‍ അതില്‍ ഒരു റാണി അറ ഗ്രാഫ്റ്റ് ചെയ്തു നല്‍കേണ്ടതുമാണ്. രണ്ടുകൂടും അടച്ച് സുരക്ഷിതമാക്കി പുതിയ കൂട് പഴയകൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേദിശയില്‍ വരത്തക്കവിധം തൂക്കിയിടുക.
നാല് കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വേലക്കാരി ഈച്ചയില്‍ രണ്ടെണ്ണം കുപ്പിയുടെ വാതില്‍ തുറന്ന് തേനീച്ചപെട്ടിയുടെ അടുത്ത് വെയ്ക്കുക. രണ്ടെണ്ണം പുതിയ പെട്ടിയുടെ വാതില്‍ക്കലും. മുഴുവന്‍ ഈച്ചയും പ്രസ്തുത കൂടുകളില്‍ പ്രവേശിക്കും. പഴയകൂട് അടച്ച് കഴിയുന്നത്ര അകലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക.
മുളങ്കൂട് പോലെ നീളത്തില്‍ തുല്യകഷണങ്ങളായി പിളര്‍ന്നതും 1960 സി.സി. വലുപ്പത്തിലും വ്യാപ്തത്തിലും ഉണ്ടാക്കുന്ന തടിപ്പെട്ടിയില്‍ കോളനിയുടെ വിഭജനം വളരെ എളുപ്പമാണ.് വളര്‍ച്ചക്കാലത്ത് പെട്ടിതുറന്ന് ഓരോ ഒഴിഞ്ഞ ഭാഗത്തും പാളികള്‍ ചേര്‍ത്ത് ഘടിപ്പിച്ച് പുതിയ കോളനികളാക്കാവുന്നതാണ്.
പുതിയ പാളി നല്‍കി കൂട് തൂക്കിയിടുമ്പോള്‍ ആദ്യത്തെ കൂടിന് മുകളിലും രണ്ടാമത്തെ കൂടിന് താഴെയും ആയി രിക്കണം, പുതിയ ഒഴിഞ്ഞ പാളിയുടെ സ്ഥാനം. ഇത് പുഴു അടകള്‍ക്കോ ഈച്ചകള്‍ക്കോ യാതൊരുവിധ ത്തിലുള്ള നഷ്ടവും ഉണ്ടാകുന്നില്ല എന്നത് ഏറ്റവും ശ്രദ്ധേയമാണ്.
ഈ രീതിയില്‍ കോളനി വിഭജനം സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും വരെ ചെയ്യാവുന്നതും ആയാസം കൂടാതെ ചെറുതേനീച്ച വളര്‍ത്തല്‍ അനുവര്‍ത്തിക്കാന്‍ സഹായകരവുമാണ്.
മുളങ്കൂടുകളില്‍ ഉള്ള കോളനികള്‍ വിഭജിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ.് നീളത്തില്‍ തുല്യ കഷണങ്ങളായുള്ള മുളങ്കൂടിന്റെ ഉള്ളില്‍ ഇരുവശത്തും പുഴു അറയും തേന്‍-പൂമ്പൊടി ശേഖരവും ഉണ്ടാകും. ഇതില്‍ ഒരുവശം എടുത്തുമാറ്റി അതില്‍ ഓരോന്നിലും തുല്യ അളവിലുള്ളതും വലുപ്പത്തിലുള്ളതുമായ വേറൊരു മുളങ്കഷ്ണം വച്ച് അടയ്ക്കുമ്പോള്‍ പുതിയ രണ്ട് കോളനികള്‍ തയ്യാറാകും.
ക്ഷാമകാല പരിചരണം
വാണിജ്യാടിസ്ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തല്‍ ലക്ഷ്യമിടുമ്പോള്‍ പുതുതായി ധാരാളം തേനീച്ചകോളനികളെ ഉണ്ടാക്കണം. ഇതിനുള്ള ഗവേഷണ നിരീക്ഷണങ്ങളില്‍ കൃത്രിമാഹാരം നല്‍കാന്‍ വിജയകരമായ രീതി രൂപകല്പന ചെയ്തു.
പ്രകൃതിയിലുള്ള ചെടികളുടെ പൂക്കള്‍ മധു ചൊരിയാത്ത സമയവും മഴക്കാലവുമാണ് തേനീച്ചയ്ക്ക് ക്ഷാമകാലം. ഇന്ത്യന്‍ തേനീച്ചയ്‌ക്കെന്ന പോലെ ചെറുതേനീച്ചയ്ക്കു ക്ഷാമകാലത്ത് കൃത്രിമാഹാരമായി തേനോ പഞ്ചസാര ലായനിയോ നല്‍കുന്നത് കോളനി വളര്‍ച്ച ത്വരിതപ്പെടുത്തുകയും കൂടുകളെ ശാസ്ത്രീയമായ വിഭജനം നടത്തുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ കൂട്ടം പിരിയുന്നതും കൂടുപേക്ഷിച്ച് പോകുന്നതുമായ പ്രവണത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇതിനായി പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ദീര്‍ഘചതുരാകൃതിയിലുള്ള പാത്രത്തില്‍ ശുദ്ധമായ പഞ്ഞികൊണ്ട് ഒരു പാളിനിരത്തി അതില്‍ വാഷ് ബോട്ടിലിന്റെ സഹായത്തോടെ തേന്‍ തുള്ളികള്‍/പഞ്ചസാര ലായനി ഒഴിച്ച് ചെറുതേനീച്ചയുടെ കൂടിനടുത്ത് വയ്ക്കുക. അതിനുശേഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒരു മൂടി കൊണ്ട് അടയ്‌ക്കേണ്ടതാണ്.
പാത്രത്തിന് ചുറ്റും പാര്‍ശ്വങ്ങളിലായി നല്‍കിയിരിക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെ ചെറുതേനീച്ചകള്‍ കൂട്ടത്തോടെ പാത്രത്തിനുള്ളില്‍ പ്രവേശിച്ച് കൃത്രിമാഹാരമായി നല്‍കിയ തേന്‍/ലായനി കുടിച്ച് വറ്റിക്കുന്നു. രണ്ടോ മൂന്നോ ഇത്തരം പാത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വയ്ക്കാവുന്നതാണ്.
കൂട്ടത്തോടെ ചെറുതേനീച്ചകള്‍ വന്ന് തേന്‍ കുടിക്കുമ്പോള്‍ അവ തമ്മില്‍ കടിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. കൂടാതെ പാത്രത്തിലെ ദ്വാരങ്ങള്‍ ചെറുതായതുകൊണ്ട് മറ്റിനം തേനീച്ചകള്‍ക്ക് പാത്രത്തിനുള്ളില്‍ കടക്കാനാവില്ല എന്നതും ശ്രദ്ധേയമാണ്.
ക്ഷാമകാലത്ത് ഇപ്രകാരം കൃത്രിമാഹാരം നല്‍കിയ കൂടുകളില്‍ വര്‍ദ്ധിച്ച തോതില്‍ വളര്‍ച്ചയുള്ളതായി കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തില്‍ ചെറുതേനീച്ച വളര്‍ത്താന്‍ വേണ്ടുന്ന കോളനി വികസിപ്പിച്ചെടുക്കാനും, ഓരോ വീട്ടിലും ഒരു ചെറുതേനീച്ചക്കൂട് ലഭ്യമാക്കാനും ഇത് സഹായിക്കും.
വെള്ളായണി കാര്‍ഷിക കോളേജിലെ പ്രൊഫസര്‍മാരാണ് ലേഖകര്‍
ഫോണ്‍: 9400185001
7. തീറ്റപുല്‍ കൃഷി
ഫിസിക്സിൽ പിഎച്ച്ഡി നേടാനൊരുങ്ങുന്ന ഇൗ വീട്ടമ്മയുടെ െഎശ്വര്യം ഇപ്പോൾ തീറ്റപ്പുല്ലാണ്
തെങ്ങിൻതോപ്പിൽ തഴച്ചുവളർന്ന തീറ്റപ്പുല്ലിനിടയിൽ വാസന്തിക്കു മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടെന്നു പറയുന്നതിൽ തെറ്റില്ല. നാട്ടുകാരെ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഫോഡർ റിസോഴ്സ് പേഴ്സണായി 6500 രൂപ ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു അത് . ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡോക്ടറേറ്റ് എടുക്കാൻ വേണ്ട പണം സമ്പാദിക്കുന്നതിനായി പുൽക്കൃഷിയുടെ പ്രചാരകയായ ഇൗ വീട്ടമ്മയെ ഇന്ന് ലക്ഷങ്ങളുടെ അറ്റാദായമുള്ള സംരംഭകയാക്കിയിരിക്കുകയാണ് െഎശ്വര്യ ദേവത.
സ്ഥിരവരുമാനത്തിനു വേണ്ടി തീറ്റപ്പുല്ല് കൃഷി ചെയ്യാമെന്ന ആശയം വീട്ടുകാർക്കും നാട്ടുകാർക്കും ദഹിക്കുന്നില്ലെന്നു കണ്ടപ്പോൾ അറ്റകൈ പ്രയോഗമായാണ് വാസന്തി തീറ്റപ്പുല്ല് സ്വയം കൃഷി ചെയ്തു തുടങ്ങിയത്.
പാലക്കാട് എരുത്തേമ്പതിയിലെ തറവാടിനു സമീപം ഒന്നരയേക്കറിൽ കഴിഞ്ഞ വർഷംമുമ്പ് വാസന്തി പുല്ലുവളർത്തി തുടങ്ങിയത് അങ്ങനെ.പശുവിനു കൊടുത്തു പാലാക്കാനല്ല, നാട്ടുകാർക്ക് വിറ്റ് പണമാക്കാനാണ് വാസന്തി പുൽകൃഷി നാടത്തുന്നതെന്നറിഞ്ഞ് പലരും കൗതുകപൂർവം നോക്കി.
തഴച്ചുവളര്‍ന്ന തീറ്റപ്പുല്ല് മലബാർ ക്ഷീരോൽപാദക യൂണിയൻ വാങ്ങി കൃഷിക്കാർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കിലോയ്ക്ക് മുന്നര രൂപ നിരക്കിൽ തീറ്റപ്പുല്ല് നൽകിയ വരുമാനം കണ്ട് കൃഷി ആരംഭിക്കാൻ തയാറായവരിൽ വാസന്തിയുടെ അച്ഛനുമുണ്ടായിരുന്നു.
തറവാടിനോടു ചേർന്നുള്ള എട്ടേക്കർ സ്വന്തം ഭൂമിയിലും 22 ഏക്കർ പാട്ടഭൂമിയിലുമായി ആകെ 30 ഏക്കർ പുൽകൃഷിയാണ് ഇന്നു വാസന്തിക്കുള്ളത്. ദിവസേന നാലു ടണ്‍ തീറ്റപുല്ല് ചെത്തി ലോറിയിൽ കയറ്റി കർഷകഭവനങ്ങളിലെത്തിക്കുന്ന ഇൗ ഗ്രാമീണ സംരംഭകയുടെ ഒരു ദിവസത്തെ അറ്റാദായം നാലായിരം രൂപയാണ്, എല്ലാ ദിവസം വിപണനം നടന്നാൽ മാസം 1.20 ലക്ഷം രൂപ!!
കഴിഞ്ഞ മാസം 65 ടൺ തീറ്റപ്പുല്ല് നൽകിയ വാസന്തി മിൽമയുടെ ഫോഡർ റൂട്ട് പദ്ധതിയിലൂടെ ഇതുവരെ നാലുലക്ഷം കിലോ പുല്ല് മലബാറിലെ തോഴുത്തുകളിലെത്തിച്ചിട്ടുണ്ട്. മലബാർ യൂണിയനിലെ മാനേജിങ് ഡയറക്ടർ കെ.ടി.തോമസ്, ഡോ. ജോർജ് തോമസ്, ജോസ് സൈമൺ, പുഷ്പരാജ് തുടങ്ങിയവരുടെ പ്രോത്സാഹനമാണ് തന്റെ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്ന് വാസന്തി അനുസ്മരിച്ചു.
സ്വന്തം കൃഷിയിൽനിന്നും മാത്രമല്ല വാസന്തിയുടെ വരുമാനം, ഫോഡർ റിസോഴ്സ് പേഴ്സണൈന്ന നിലയിൽ വാസന്തി പുല്‍കൃഷിയിലേക്കു കൊണ്ടുവരുന്ന കര്‍ഷകർ ഉൽപാദിപ്പിക്കുന്ന ഒാരോ കിലോ പുല്ലിനും 20 പൈസ നിരക്കില്‍ മിൽമ പ്രതിഫലം നൽകുന്നുണ്ട്്.
ഗ്രാമത്തിലെ ഒട്ടേറെ കർഷകർ ഇപ്പോൾ പുൽകൃഷിക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു വാസന്തി ചൂണ്ടിക്കാട്ടി . ഇവർക്കെല്ലാം വേണ്ട ഉപദേശ നിർദേശങ്ങളും പ്രോത്സാഹനവുമായി സ്കൂട്ടറിൽ ഗ്രാമം ചുറ്റുന്ന ഇൗ യുവതി നാടിന്റെ തന്നെ െഎശ്വര്യമായി മാറിയിരിക്കുകയാണിത്.
തെങ്ങിൻതോപ്പുകളാല്‍ സമൃദ്ധമായ എരുത്തേമ്പതിയിൽ പലയിടത്തും തീറ്റപ്പുൽകൃഷി കാണാം . തീറ്റപ്പുല്ലിനു സ്ഥിരമായി നനവും വളവും നൽകിത്തുടങ്ങിയതോടെ തെങ്ങുകളില്‍ നിന്നുള്ള വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായെന്നു സംഘം സെക്രട്ടറിയും മറ്റൊരു പുൽകർഷകനുമായ ബാബു പറഞ്ഞു. അഞ്ചേക്കർ സ്ഥലത്താണ് ഇദ്ദേഹം തീറ്റപ്പുല്ല കൃഷി ചെയ്യുന്നത്.
സിഒ3, സിഒ4, സിഒ5 ഇനങ്ങൾക്കു പുറമേ സ്വകാര്യ വിത്തുകമ്പനിയ അഡ്വാന്റയുടെ രണ്ട് തീറ്റപ്പുല്ലിനങ്ങളും വാസന്തിതന്റെ കൃഷിയിടത്തിൽ പരീക്ഷിച്ചുവരികയാണ്. ഷുഗർഗ്രേഡ്, ന്യുട്രിഫീഡ് എന്നീ ഇനങ്ങളാണ് ഇവിടെ പരീക്ഷിക്കുന്നത്. കുറഞ്ഞ കാലംകൊണ്ട് മികച്ച വിളവ് നല്‍കുമെന്നതും പശുക്കൾ താൽപര്യത്തോടെ ഭക്ഷിക്കുമെന്നതു പോഷകമൂല്യം കൂടുതലുണ്ടെന്നതുമാണ് ഇൗയിനങ്ങളുടെ മെച്ചമെന്ന് വാസന്തി ചൂണ്ടിക്കാട്ടി.
തീറ്റപ്പുല്ല് കൃഷിതെങ്ങിൻ തോപ്പിലെ തീറ്റപ്പുൽകൃഷി . ഫോട്ടോ : കെ.സി.സൗമിഷ്
സിഒ4 ഒരു വിളവെടുപ്പിൽ ഏക്കറിനു 10 ടൺ കിട്ടുമ്പോൾ നുട്രിഫീഡ് 14.5 ടണ്ണും ഷുഗർഗ്രേഡ് 17.5 ടണ്ണും കിട്ടുന്നതായാണ് വാസന്തിയുടെ കണക്ക് . വളപ്രയോഗം അൽപം കൂടി കാര്യക്ഷമമാക്കിയാൽ ഇൗ വിളവ് ഇനിയും വർക്കുമെന്നാണ് ഇവർ കരുതുന്നത്. കൃഷിവകുപ്പിന്റെ എരുത്തേമ്പതി ഫാമിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലം പുൽക്കൃഷിക്കായി വിട്ടുനൽകണമെന്നു അപേക്ഷിച്ചിട്ടുണ്ട്. ഫാം അധികൃതർ കനിഞ്ഞാൽ ഇനിയുമേറെ തൊഴുത്തുകളിൽ തീറ്റപ്പുല്ലെത്തിക്കാമെന്ന ആത്മവിശ്വാസവും വാസന്തി പ്രകടിപ്പിക്കുന്നു.
പരമ്പരാഗത സൈലേജ് നിർമാണത്തിന്റെ പ്രയാസങ്ങൾ ഒഴിവാക്കുന്ന പ്ലാസ്റ്റിക് ചാക്കുകളിലെ പോർട്ടബിൾ സൈലേജ് നിർമാണം വാസന്തി ചെറിയ തോതിൽ തുടങ്ങിക്കഴിഞ്ഞു. വലിയ മുതൽ മുടക്കിൽ സൈലേജ് നിർമാണ ഫാക്ടറി തന്നെ തുടങ്ങാനുള്ള ആലോചനയുമുണ്ട്. എന്നാൽ മഴക്കാലത്തു പോലും തീറ്റപ്പുല്ലിന് ആവശ്യക്കാരെ കണ്ടെത്തി നല്‍കാൻ മലബാർ ക്ഷീരോൽപാദനകയൂണിയനു കഴിയുന്നതിനാല്‍ സൈലേജ് നിർമാണം അത്ര ഉഷാറായിട്ടില്ലെന്നു മാത്രം.
ഫോൺ -9539585657
==============================================
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങിയത് 25 മുതൽ 33 ശതമാനം വരെ നാര്, ന്യൂട്രൽ ഡിറ്റർജന്‍റ് ഫൈബർ(എൻഡിഎഫ്) രൂപത്തിൽ അടങ്ങിയിരിക്കണം. ഇതിൽ 75 ശതമാനം പരുഷാഹാരത്തിൽ നിന്നു വരണം.
ആഹാരക്രമീകരണം
പശുവിന് ഒരു ദിവസം നൽകേണ്ട ചിട്ടപ്പെടുത്തിയ ആഹാരക്രമമാണ് ശാസ്ത്രീയ ആഹാരക്രമീകരണം. 10 മുതൽ 15 ലിറ്റർ വരെ പാൽ തരുന്ന പശുവിന് 60 ശതമാനം സാന്ദ്രീകൃതാഹാരമായ കാലിത്തീറ്റയ്ക്കു പുറമെ, 40 ശതമാനം പരുഷാഹാരവും കൊടുത്താൽ മാത്രമേ 25-33 ശതമാനം നാര് പശുവിനു ലഭിക്കൂ .
പരുഷാഹാരത്തിന്‍റെ പ്രാധാന്യം
കൂടുതൽ നാരടങ്ങിയ പച്ചപ്പുല്ല്, പയറുവർഗച്ചെടികൾ, വൈക്കോൽ തുടങ്ങിയവയെയാണ് പരുഷാഹാരമെന്നു പറയുന്നത്. പശുവിന്‍റെ ആമാശയത്തിന്‍റെ വലിയ അറയായ റുമൻ നിറഞ്ഞിരിക്കുന്നതിനും, ശരിയായ ദഹനപ്രക്രിയ നടക്കുന്നതിനും പരുഷാഹാരം കൂടിയേ തീരൂ. വൈക്കോൽ പരുഷാഹാരമാണെങ്കിലും പോഷകാംശം തീരെയില്ല. പ്രകൃതിദത്ത പോഷകങ്ങളടങ്ങിയ പച്ചപ്പുല്ല് നല്ലൊരു പരുഷാഹാരമാണ്. 20 കിലോ പച്ചപ്പുല്ല് ഒരുകിലോ കാലിത്തീറ്റക്കു പകരം വയ്ക്കാം. ലാഭകരമായ പാലുത്പാദനത്തിൽ പച്ചപ്പുല്ല് ഒഴിച്ചു കൂടാനാവാത്തതാണ്.
പുല്ലുകൾ
കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തീറ്റയാണ് പച്ചപ്പുല്ല്. ശരാശരി 1.5 ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവുമുണ്ട്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ബി ജീവകങ്ങൾ എന്നിവയും ജീവകം എയും പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.
തനിവിളയായോ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരന്പുകളിലും, അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.
കേരളത്തിനു പറ്റിയ ഇനങ്ങൾ, കൃഷിരീതി
1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്
ഏറ്റവും ഉയരത്തിൽ വളരുന്ന ഒരു പുല്ലിനമാണ് നേപ്പിയർ. ഈ പുല്ല് വളർന്നു നിൽക്കുന്നതിനിടയിൽ ഒരു ആന നിന്നാൽ പോലും കാണില്ലത്രേ. തനിവിളയായി മാത്രം കൃഷിചെയ്യാവുന്ന ഒരിനമാണ് നേപ്പിയർ. നേപ്പിയറിന്‍റെയും ബാജ്റയുടെയും സങ്കരയിനം പുല്ലായ സങ്കരനേപ്പിയറാണ് പുൽകൃഷിയിൽ പ്രചുരപ്രചാരം സിദ്ധിച്ച പുല്ലിനം. കോയന്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും, ഉയർന്ന വിളവു തരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്. അടുത്തയിട പുറത്തിറങ്ങിയ സിഒ നാലും സിഒ അഞ്ചും കർഷകരുടെ ഇടയിൽ പ്രചാരം നേടി വരുന്നു.
നിലമൊരുക്കൽ
നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരന്പുകളാക്കി മാറ്റുന്നു. ഈ വരന്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്. നിശ്ചിത അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടിയതിനുശേഷവും നടാം.
നടീൽ വസ്തുക്കൾ
തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്‍റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.
മൂന്നു മാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽ വസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്തതണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുന്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുന്പോൾ മുട്ടു നീക്കിക്കൊടുക്കണം.
ഒരു വർഷത്തിനു മേൽ പ്രായമായ കട ഇളക്കി, 15-20 സെന്‍റീമീറ്റർ നീളത്തിൽ തണ്ടോടുകൂടി വേർപെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം. ഇപ്രകാരം നടുന്ന കടകൾ വളരെ വേഗം വേരു പിടിച്ചു കിട്ടുമെങ്കിലും, കടയിളക്കി ചിനപ്പുകൾ വേർപെടുത്തി എടുക്കുന്നത് അൽപം ശ്രമകരമാണ്. നടുന്പോൾ വരികൾ തമ്മിലും ഒരേ വരിയിലെ കടകൾ തമ്മിലും 60-75 സെന്‍റീമീറ്റർ വരെ അകലം ഉണ്ടാകാൻ ശ്രദ്ധിക്കണം. ഒരു സെന്‍റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.
ജലസേചനം
മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊ ണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
കളനിയന്ത്രണം
ആദ്യത്തെ മാസം, ഒന്നു-രണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നു കഴിഞ്ഞാൽ കളകൾ അമർച്ച ചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.
വളപ്രയോഗം
നടുന്നതിനു മുന്പ് അടിവളമായി ഹെക്ടർ ഒന്നിന് 20 ടണ്‍ (ഒരു സെന്‍റിൽ 80 കിലോഗ്രാം) കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം 250 കിലോ മസൂറിഫോസും (ഒരു സെന്‍റിന് ഒരു കിലോഗ്രാം) 85 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും (ഒരു സെന്‍റിന് 350 ഗ്രാം) ചേർക്കണം. വർഷത്തിൽ നാലു പ്രാവശ്യം പുല്ല് അരിഞ്ഞതിനുശേഷം ഹെക്ടറിന് 100 കിലോഗ്രാം (ഒരു സെന്‍റിന് 400 ഗ്രാം) എന്ന തോതിൽ യുറിയ നൽകുന്നതു വളർച്ച ത്വരിതപ്പെടുത്തും. തൊഴുത്തു കഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിൽ കണ്ടത്തിലേക്ക് ഒഴുക്കി വിടാൻ സൗകര്യമുള്ള സ്ഥലത്ത് മേൽവളമായി യൂറിയ നൽകേണ്ട ആവശ്യമില്ല.
വിളവെടുപ്പ്
നട്ട് 75 – 90 ദിവസം ആകുന്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്‍റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു. തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.
ഉത്പാദനക്ഷമത
നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.
2. ഗിനിപ്പുല്ല്
നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനവുമാണിത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും, മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടു കൂടിയ കടകൾ ഉപയോഗിച്ചും, വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.
3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്
നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ഏറ്റവും അനhttps://i1-wp-com.cdn.ampproject.org/i/s/i1.wp.com/www.deepika.com/feature/kar_2017aug05gda2.jpgയോജ്യമാണിത്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഈ പുല്ല് കൃഷിചെയ്യാം. നട്ടു കഴിഞ്ഞാൽ ഇടൻ തന്നെ തറനനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്‍റെ ഉത്പാദനം മറ്റു പുല്ലുകളേക്കാൾ കുറവാണ്.
4. കോംഗോസിഗ്നൽ
എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടി നിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാരാ പുല്ലിനെ പോലെ, തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ, തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടും, വളർച്ചയ്ക്കനുസരിച്ച് പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കി സൂക്ഷിക്കാൻ വളരെ യോജിച്ചതാണ്. ഇത്തരത്തിൽ ഉണക്കി സൂക്ഷിക്കുന്ന പുല്ലിന് ഹേ എന്നു പറുയുന്നു.
പയർവർഗചെടികൾ
പുല്ലുകളെ അപേക്ഷിച്ച് കൂടുതൽ പോഷകമൂല്യമുള്ളതാണ് പയർവർഗ ചെടികൾ. പുല്ലിനേക്കാൾ രണ്ടര ഇരട്ടിയിലധികം മാംസ്യവും അത്രതന്നെ ഉൗർജവും ഇവയിൽ അടങ്ങിയിട്ടുണ്ട്. നാലു ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവും. ധാതുക്കൾ, ജീവകങ്ങൾ എന്നിവയുടെ ലഭ്യതയിലും ഇവ പുല്ലുകളേക്കാൾ മെച്ചപ്പെട്ടതാണ്. പ്രത്യേകിച്ചും കാത്സ്യത്തിന്‍റെ ലഭ്യതയിൽ. ഏകദേശം എട്ടു കിലോ പയർവർഗ ചെടികൾ ഒരു കാലിത്തീറ്റയ്ക്കു സമാനമാണ്. അതിനാൽ പയർവർഗ ചെടികൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് കാലിത്തീറ്റയുടെ അളവു കുറയ്ക്കുവാനും തീറ്റച്ചെലവു കുറയ്ക്കുക വഴി കൂടുതൽ ലാഭം നേടുവാനും സഹായിക്കും.
നമ്മുടെ നാടിനും മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച രണ്ടു പയർവർഗചെടികളാണ് വൻപയറും തോട്ടപ്പയറും. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ ഏകദേശം 15 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. സാധാരണയായി പശുക്കൾക്ക് പയർവർഗ ചെടികൾ അത്ര ഇഷ്ടമില്ല. എങ്കിലും ശീലിച്ചു കഴിഞ്ഞാൽ അവ വളരെ ഹൃദ്യമായി ഭക്ഷിക്കുന്നുതു കാണാം. പയർവ ർഗ ചെടികൾ പ്രത്യേകമായോ, പുല്ലിനോട് ചേർത്ത് കൂട്ടുകൃഷിയോ ചെയ്യാവുന്നതാണ്.
ധാന്യവിളകൾ
കൂടുതൽ വിളവു തരുന്നതും, കാലിത്തീറ്റയുടെ യോജിച്ചതുമായ ഹ്രസ്വകല സസ്യവർഗങ്ങളാണ് ധാന്യ വിളകൾ. ഇവയിൽ പ്രധാനപ്പെട്ടതാണ് മക്കച്ചോളം. ഇതിൽ ധാന്യകം കൂടുതലായി അടങ്ങിയിട്ടുണ്ട്. വായു കടക്കാത്ത അറകളിൽ വച്ച് സംസ്കരിച്ച സൈലേജ്, അല്ലെങ്കിൽ പുല്ലച്ചാർ ഉണ്ടാക്കുവാൻ ഏറ്റവും ഉത്തമമാണിത്.
ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും, നല്ല നീർവാർച്ചയുള്ളതുമായ ഏതു മണ്ണും, കൃഷി ചെയ്യാൻ അനുയോജ്യമാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ ഒരു വർഷം നാലു പ്രാവശ്യം കൃഷി ചെയ്യാം. ഹെക്ടറിന് നാലു കിലോഗ്രാം വിത്ത് ആവശ്യമാണ്. വിതച്ച് 70-75 ദിവസമാകുന്പോൾ വിളവെടുക്കാവുന്നതാണ്. ഉദ്ദേശ്യം 40-45 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും.
വൃക്ഷവിളകൾ
അതിർത്തികളിലും, വരന്പുകളിലും വേലിയായി വളർത്താൻ യോജിച്ചതും കറവമാടുകൾക്ക് പരുഷാഹാരമായി ഉൾപ്പെടുത്താവുന്നതുമായ പ്രധാന വൃക്ഷവിളകൾ താഴെപ്പറയുന്നു.
1. പീലിവാക (സുബാബുൾ)
അതിർവരന്പുകളിൽ വേലിയായി കൃഷി ചെയ്യുന്പോൾ 55 സെന്‍റീമീറ്റർ അകലത്തിൽ നടാവുന്നതാണ്. നല്ല വളർച്ചയുണ്ടെങ്കിൽ, ആറു മാസം കഴിഞ്ഞാൽ ഇലകളും, ഇളം തണ്ടുകളും അരിഞ്ഞെടുക്കാം. പിന്നീട് 45 ദിവസം ഇടവിട്ടും വിളവെടുക്കാം. നല്ല ജലസേചനമുണ്ടെങ്കിൽ ഏകദേശം 30 ടണ്‍ വരെ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. പീലിവാകയിൽ 18 ശതമാനം മാംസ്യവും, രണ്ടുശതമാനം കാൽസ്യവും അടങ്ങിയിട്ടുണ്ട് ഈ ചെടിയുടെ ഇലയിലും കായയിലും അടങ്ങിയിട്ടുള്ള മൈമോസിൻ എന്ന വിഷാംശം, രോമം കൊഴിച്ചിൽ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. അതിനാൽ പശുക്കൾക്കു കൊടുക്കേണ്ട മൊത്തം പരുഷാഹാരത്തിന്‍റെ പകുതിയിൽ കുറഞ്ഞ അളവു മാത്രമേ സുബാബുൾ ഇലകൾ ചേർക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2. ശീമക്കൊന്ന
പ്രധാനമായും പച്ചിലവളമായാണ് കർഷകർ ഇത് ഉപയോഗിക്കുന്നത്. ഇതിൽ 23 ശതമാനം മൊത്ത പചനീയ മാംസ്യവും മൂന്നു ശതമാനം കാൽസ്യവും അടങ്ങിയിരിക്കുന്നു. ശീമക്കൊന്നയുടെ ഇലകൾക്ക് ഒരു മട്ട് ചുവ ഉള്ളതിനാൽ ചില പശുക്കൾ ഇവ തിന്നാൻ മടിക്കുന്നു. അങ്ങനെയുള്ള പശുക്കൾക്ക്, നല്ല വിശന്നിരിക്കുന്ന സമയത്ത് പ്രഭാതത്തിലെ ആദ്യ തീറ്റയായി പച്ചപ്പുല്ല് പോലുള്ള മറ്റു സ്വാദിഷ്ടമായ തീറ്റവസ്തുക്കളുടെ കൂടെ കൊടുക്കുകയാണെങ്കിൽ ശീമക്കൊന്നയും കഴിച്ചുകൊള്ളും
3. അഗത്തി
പയർവർഗത്തിൽപ്പെട്ട അഗത്തിയുടെ ഇലയിൽ 22 ശതമാനം മൊത്ത പചനീയമാംസ്യവും, മൂന്നു ശതമാനം കാത്സ്യവും അടങ്ങിയിരിക്കുന്നു.
ഹൈഡ്രോപോണിക്സ്- മണ്ണില്ലാ പുൽകൃഷി
പച്ചപ്പുൽകൃഷി നടത്താൻ വേണ്ടി സ്ഥലം ഒട്ടും തന്നെ ഇല്ലാത്ത സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഹൈ ഡ്രോപോണിക്സ്. കൃഷി ചെയ്യാൻ ഒട്ടും തന്നെ സ്ഥലം ആവശ്യമില്ലെന്നതാണ്, കൃഷിസ്ഥലം ഒട്ടും ലഭ്യമല്ലാത്ത നമ്മുടെ സംസ്ഥാനത്ത് ഹൈഡ്രോപോണിക്സിനുള്ള പ്രസക്തി. പോഷക ലായനിയിൽ അവയെ വളർത്തുന്ന സന്പ്രദായമാണ് ഹൈഡ്രോപോണിക്സ്. ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി ചകിരിച്ചോറ്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു.
വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ത പുല്ലിനങ്ങൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്‍റെ പ്രധാന മെച്ചമാണ്. പോഷക വസ്തുക്കളും ജലവും, അൽപം പോലും നഷ്ടമാകാതെയും പ്രകൃതിയെ മലിനമാക്കാതെയും കൃഷി നടത്താൻ ഇതു വഴി സാധിക്കുന്നു.
മണ്ണില്ലാ പുൽകൃഷിയുടെ മെച്ചങ്ങൾ
1. പരിമിതമായ സ്ഥലത്തു നിന്ന് പരമാവധി ഉത്പാദനം സാധ്യമാക്കുന്നു.
2. വെള്ളവും, പോഷകങ്ങളും പാഴാക്കുന്നില്ല.
3. മണ്ണൊലിപ്പു മൂലമുള്ള പോഷക നഷ്ടം അഥവാ പരിസരമലിനീകരണം ഒഴിവാക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളീയ സാഹചര്യത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു സങ്കേതിക വിദ്യയാണിത്. നിലവിലുള്ള സാഹചര്യത്തിൽ ഹൈഡ്രോപോണിക്സിന്‍റെ പ്രാരംഭ മുതൽ മുടക്ക് കൂടുതലാണ്. മുടക്കുമുതലിന് അനുസൃതമായ ആദായം കിട്ടുമോയെന്നും ഇതേ തുക മുടക്കി പരന്പരാഗത രീതിയിൽ പുല്ലുവളർത്തിയാൽ നേടുന്നതിനേക്കാൾ കൂടുതൽ വിളവു കിട്ടുമെന്നും ഉറപ്പു വരുത്തിയതിനുശേഷമേ കൂടുതൽപണം മുടക്കി ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങിത്തിരിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഭാവിയിൽ ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ കൂടുതൽ ചെലവു കുറഞ്ഞതായി മാറുന്പോൾ വലിയ തോതിൽ ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങാവുന്നതാണ്. അങ്ങനെ വരുന്പോൾ കേരളത്തിലെ പശുക്കളുടെ വരും ദശകങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഹൈഡ്രോപോണിക്സ് തീർച്ചയായും ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.
കാലം നോക്കി കൃഷി
ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കര നേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽ മണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽ മണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും, മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും
8. കറ്റാര്‍വാഴ കൃഷി
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കറ്റാര്‍വാഴ കൃഷി ചെയ്ത് കോടിശ്വരനായ യുവാവ്
രാജസ്ഥാനില്‍ ഹരീഷ് ദാന്‍ദേവ് എന്ന യുവാവ് തന്റെ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ചു കൃഷി ചെയ്യാന്‍ ഇറങ്ങി, ലഭിച്ചത് കോടികളുടെ വരുമാനം.
സിവില്‍ എഞ്ചിനീയറായ ഹരീഷ് കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണു വന്നത്. ഡല്‍ഹിയിലെ അഗ്രികള്‍ച്ചര്‍ എക്‌സ്‌പോയില്‍ സന്ദര്‍ശനം നടത്തിയ ശേഷം തന്റെ വഴി കൃഷിയാണെന്നു ഹരീഷ് തിരിച്ചറിഞ്ഞു. ഇതിനായി ജോലി ഉപേക്ഷിച്ചു. ശേഷം 120 ഏക്കാര്‍ വരുന്ന തരിശുനിലത്ത് കറ്റാര്‍വാഴ കൃഷി നടത്തി. അതികം താമസിക്കാതെ ഹരീഷിന്റെ കറ്റാര്‍വാഴയുടെ ഗുണം നാട്ടില്‍ പാട്ടായി.
പല വമ്പന്‍ കമ്പിനികളും ഹരീഷ് ഉല്‍പ്പാദിപ്പിക്കുന്ന കറ്റാര്‍വാഴ തേടിയെത്തി. ഹരീഷിന്റെ കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ രാജ്യങ്ങള്‍ കടന്നു. ബ്രസീല്‍, ഹോങ്‌കോങ്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും പ്രിയങ്കരമായി. 8000 തൈകളില്‍ തുടങ്ങിയ കൃഷി ഇന്ന് 7 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ ഹരീഷിന്റെ വാര്‍ഷി വരുമാനം രണ്ട് കോടിയില്‍ അതികമാണ്.
=========================
സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. ഇത് സ്വർഗത്തിലെ മുത്തെന്നാണ് അറിയപ്പെടുന്നത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന കറ്റാർവാഴ കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്യാം. കറ്റാർവാഴ കർഷകരെ തേടി വൻകിട മരുന്നു കമ്പനികൾ അലയുകയാണ്. സൗന്ദര്യവർധക വസ്തുക്കൾക്കു പ്രിയമേറിയതോടെ കറ്റാർവാഴയ്ക്കും അതിൻ്റെ വ്യാവസായിക വിപണനത്തിനും സാധ്യതയേറി. കേരളത്തിലെ കാലാവസ്ഥ കറ്റാർവാഴ കൃഷിക്ക് അനുയോജ്യമാണ്.
മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ക്രീം, ചർമത്തിന്‍റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിൻ ടോണിക്, സൺ സ്‌ക്രീൻ ലോഷൻ എന്നിവ നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ കറ്റാർവാഴ കുഴമ്പിനു വൻ വിപണിയാണുള്ളത്. . മാംസളമായ ഇലകളാണ് ഇതിൻ്റെ സവിശേഷത. ഒന്നരയടി പൊക്കത്തിൽ വളരുന്ന ചെടിയിൽ 10 മുതൽ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിലുള്ള അലോയിൻ എന്ന വസ്തുവാണ് കറ്റാർവാഴയ്ക്കു സവിശേഷഗുണം നൽകുന്നത്.
മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏതു കാലാവസ്ഥയിലും ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാർവാഴ കൃഷി ചെയ്യാം.ഈർപ്പസാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ കറ്റാർവാഴ നന്നായി വളരും.പ്രത്യേക പരിചരണം ഒന്നുമാവശ്യമില്ലാത്ത ഇവ ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.ഒരു ചെടിയിൽനിന്ന് 10 കിലോ വിളവ് കിട്ടും.
ചെടിച്ചട്ടികളിൽ പൊട്ടിവളരുന്ന കന്നുകൾ 45 സെന്റിമീറ്റർ അകലത്തിലൊരുക്കുന്ന വാരങ്ങളിൽ നടണം. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ വളർത്താം. ചാണകമാണു പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇതു ഹെക്ടറിന് അഞ്ചു ടൺ എന്ന തോതിൽ പ്രയോഗിക്കണം. ആറു മാസത്തിനു ശേഷം പോളകൾ ചെടിയുടെ അടിഭാഗത്തുനിന്നു മുറിച്ചെടുക്കാം. ഒരു ചെടിയിൽനിന്നു 10 കിലോഗ്രാം വരെ വിളവു ലഭിക്കും. ഒരു കിലോയ്ക്കു 450 രൂപ വരെ ലഭിക്കും. ഒരേക്കർ സ്ഥലത്തുനിന്നു പ്രതിവർഷം പത്തു ടൺ വിളവു ലഭിക്കും.
വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദ മരുന്നുകളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു.കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ടാണ്. നാട്ടുമരുന്നായും ആയുർവേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിനു പുറമേ ഹോമിയോ മരുന്നുകൾ ഉണ്ടാക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിർമാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്
9. പച്ചക്കറി പാക്കിംഗ്: ഓര്‍ഗാനിക് സാമ്പാര്‍ കൂട്ട് എന്ന രൂപത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൊടുക്കാം
10. ഇന്ക്യുബേറ്റര്‍ (കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാക്കി ഫാമുകള്‍ക്ക് കൊടുക്കാം)
വിജയം വിരിഞ്ഞ യന്ത്രം
പല തൊഴിലുകൾ...തിരിച്ചടികൾ...കടക്കെണി... നേരായ മാർഗത്തിൽ ഒരു സംരംഭവും വിജയിപ്പിക്കാനാവില്ലെന്നു ചിന്തിച്ച നിമിഷങ്ങൾ... തന്നിലെ സംരംഭകൻ വിരിഞ്ഞിറങ്ങുന്നതിന് ഇൻക്യുബേറ്ററിന്റെ ചൂട് വേണമെന്നു വി. ഹരീന്ദ്രൻ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു.
സ്വന്തമായി ഇൻക്യുബേറ്റർ വാങ്ങി ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു വിൽക്കാനായാണ് പതിനാറു വർഷം മുമ്പ് തൃശൂർ നെട്ടിശേരിയിലെ മണ്ണുത്തി ഹാച്ചറിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. അവിടെയും ആദ്യം തിരിച്ചടിയായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വില കയറിയിറങ്ങുന്നതനുസരിച്ച് ബിസിനസ് ക്രമീകരിക്കാനാവാതെ ആ പരിപാടി അവസാനിപ്പിച്ചു. കാർഷിക സർവകലാശാലയുടെ ഉപേക്ഷിക്കപ്പെട്ട ഇൻക്യുബേറ്റർ കുറഞ്ഞ വിലയ്ക്കു വാങ്ങിയാണ് ഈ രംഗത്ത് തുടർന്നത്. അതോടെ ഹാച്ചറിയുടെ ബിസിനസ് ശൈലി മാറ്റി. ആവശ്യക്കാര്‍ക്ക് മുട്ട വിരിയിച്ചു കൊടുക്കുന്ന സേവനം തുടങ്ങി.
സാധാരണ ഹാച്ചറികളിൽനിന്നു വ്യത്യസ്തമായി വീട്ടമ്മമാരും ചെറുകിട സംരംഭകരുമാണ് ഇദ്ദേഹത്തിന്റെ ഇടപാടുകാരിലേറെയും. അഞ്ചു മുട്ട വയ്ക്കുന്നവർക്കും അഞ്ഞൂറു മുട്ട വയ്ക്കുന്നവർക്കും ഇവിടെ ഇടമുണ്ട്. കോഴി, താറാവ്, കാട, പാത്ത, അലങ്കാരപ്പക്ഷികൾ എന്നിവയുടെയെല്ലാം മുട്ട ഇവിടെ വിരിയിക്കാനായി കൊണ്ടുവരാറുണ്ടെന്ന് ഹരീന്ദ്രൻ പറഞ്ഞു.
ഓരോരുത്തരും കൊണ്ടുവരുന്ന മുട്ടയ്ക്ക് പ്രത്യേകം അടയാളമിട്ടാണ് ഇൻക്യുബേറ്ററിൽ വയ്ക്കുക. പരമാവധി മുട്ട വിരിയുമെന്നുറപ്പാക്കുമെങ്കിലും വിരിയാത്ത മുട്ടയുടെ നഷ്ടം ഉടമസ്ഥർതന്നെ വഹിക്കണം. ഒരു മുട്ട അട വയ്ക്കുന്നതിന് ആറു രൂപയാണ് ഈടാക്കുന്നത്. കാടമുട്ടയ്ക്ക് 1.25 രൂപയും. ആഴ്ചതോറും ശരാശരി അയ്യായിരം മുട്ട വിരിയുന്ന രീതിയിലാണ് ഹാച്ചറിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബാച്ചിലും ഇരുപതിനായിരം രൂപയോളം വരുമാനം കിട്ടും. പ്രതിമാസ വരുമാനം 80,000 രൂപ. കറന്റു ചാർജും ഇന്ധനവിലയും സഹായിയുടെ വേതനവും ഉൾപ്പെടെ 26,000 രൂപ പ്രവർത്തനച്ചെലവ് കണക്കാക്കാം.
എല്ലാ ബുധനാഴ്ചകളിലും ഒരു ബാച്ച് വിരിഞ്ഞിറങ്ങും. അതോടൊപ്പം അടുത്ത ബാച്ച് മുട്ടകൾ അട വയ്ക്കുകയും ചെയ്യും. മുട്ടകൾ തിരഞ്ഞെടുക്കുന്നതു മുതൽ ഇൻക്യുബേറ്ററിലെ ക്രമീകരണം വരെ പല ഘടകങ്ങളും വിരിയൽ ശതമാനത്തെ ബാധിക്കും. പഴകാത്തതും രൂപമാറ്റമില്ലാത്തതുമായ മുട്ടകളാണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.
പല വീട്ടമ്മമാരും അധികവരുമാനത്തിനായി ഹാച്ചറിയുടെ സേവനം പ്രയോജനപ്പെടുത്താറുണ്ടെന്ന് ഹരീന്ദ്രൻ പറഞ്ഞു. ദിവസം അഞ്ച് മുട്ട കിട്ടുന്നവർപോലും ഒരാഴ്ചയിലെ മുട്ട ശേഖരിച്ച് വിരിയിക്കും. മുട്ട വിരിയാൻ വയ്ക്കുന്നവരിൽ പലരും വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളെ വിൽക്കുകയാണ് പതിവ്. വിൽക്കുന്നവരും വാങ്ങാനെത്തുന്നവരും അട വയ്ക്കാനെത്തുന്നവരുമൊക്കെ ചേർന്ന് ബുധനാഴ്ചകളില്‍ ഹാച്ചറിയുടെ മുറ്റം ഒരു കോഴിച്ചന്ത പോലെയാവും. പഴയ ഇൻക്യുബേറ്ററുകൾ കുറഞ്ഞ വിലയ്ക്കു വാങ്ങിയാണ് ഇദ്ദേഹം സംരംഭം തുടങ്ങിയത്. ഇപ്പോൾ രണ്ടു ലക്ഷം രൂപ മുടക്കിയാൽ നിലവാരമുള്ള ഇൻക്യുബേറ്ററുകൾ വാങ്ങാൻ കിട്ടും. ഡൽഹിയിലും മറ്റും നല്ല ഇൻക്യുബേറ്ററുകൾ കിട്ടാനുണ്ട്.
ഫോൺ– 9847778255
ഇൻക്യുബേറ്റർ
പല അളവിലും നിലവാരത്തിലുമുള്ള ഇൻക്യുബേറ്ററുകൾ വിപണിയിൽ ലഭ്യമാണ്. നൂറ് മുട്ടകൾ മുതൽ പതിനായിരക്കണക്കിനു മുട്ടകൾ വരെ വിരിയിക്കാവുന്നവ. എന്നാൽ നിലവാരമുള്ള ഇൻക്യുബേറ്ററുകൾ വാങ്ങിയില്ലെങ്കിൽ വിരിയുന്ന മുട്ടകളുടെ ശതമാനം കുറയുകയും ഹാച്ചറിക്ക് ദുഷ്പേരുണ്ടാവുകയും ചെയ്യും. ആന്ധ്രയിലും ഡൽഹിയിലുമൊക്കെ നിലവാരമുള്ള ഇൻക്യുബേറ്ററുകൾ നിർമിക്കുന്ന കമ്പനികളുണ്ട്. ഇത്തരം കമ്പനികളിൽനിന്നു മെച്ചപ്പെട്ട വിൽപനാനന്തര സേവനവും പ്രതീക്ഷിക്കാം. പതിനായിരം മുട്ടയിലധികം ശേഷിയുള്ള ഇൻക്യുബേറ്ററുകൾക്ക് 3–5 ലക്ഷം രൂപ വിലയുണ്ട്.
വൈദ്യുതി നിർബാധം കിട്ടേണ്ടതിനാൽ ജനറേറ്ററോ ബാറ്ററിയോ ഇൻക്യുബേറ്ററിനൊപ്പം വാങ്ങണം. എറണാകുളത്തു കലൂരിലുള്ള ഒരു സ്വകാര്യ കമ്പനി ചെറുകിടക്കാർക്കു യോജിച്ച അളവുകളിലുള്ള സോളാർ ഇൻക്യുബേറ്ററുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. വൈദ്യുതി സ്ഥിരമായി ലഭിക്കാത്ത വിദൂരഗ്രാമങ്ങളിലും മറ്റും വീട്ടമ്മമാർക്ക് മുട്ട വിരിയിച്ച് വരുമാനം കണ്ടെത്താൻ ഈ സംവിധാനം ഉപകരിക്കും. അതേസമയം മഴക്കാലത്തും രാത്രിയിലും പ്രവർത്തനം മുടങ്ങില്ലെന്നുറപ്പാക്കാൻ ഇവയ്ക്കു ബാറ്ററിയോ ഗ്രിഡ് കണക്ഷനോ ഉണ്ടായിരിക്കണം
11. ഓമന കിളികളെ വളര്‍ത്തി വില്‍ക്കുക
തത്തകള്‍
കൂട്ടില്‍ വളര്‍ത്താം കരുതലോടെ...
$ കൂട്ടില്‍ പക്ഷികളെ ഒറ്റയ്‌ക്കിടരുത്. കഴിവതും തുണകളെ പാര്‍പ്പിക്കുക. ഇങ്ങനെയെങ്കില്‍ പക്ഷികളുടെ ശാരിരീക മാനസിക പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാം.
$ വീട്ടിനുള്ളിലാണ് കൂടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു മൂലയ്‌ക്കായി സുരക്ഷിതമായിരിക്കത്തക്കവിധം സ്ഥാപിക്കണം.
$ ഉയര്‍ന്ന വെയിലും ചൂടുമേല്‍ക്കുന്ന ജനാലയ്‌ക്കരികില്‍ പക്ഷിക്കൂടുകള്‍ വയ്‌ക്കരുത്. 12 മണിക്കൂറില്‍ കൂടുതല്‍ പ്രകാശം ഒട്ടുമിക്ക പക്ഷികള്‍ക്കും ആവശ്യമില്ല.
$ വലിയ തത്തകളെ ഇടുന്നകൂട്ടില്‍ ഇലക്‌ട്രിക് വയറുകളും വൈദ്യുതി ബന്ധങ്ങളും ഇല്ലാതെ നോക്കണം. ആവശ്യമില്ലാത്തപ്പോള്‍ വൈദ്യുതി ബള്‍ബുകള്‍ ഉപയോഗിക്കരുത്.
$ ഏവിയറികളിലും മറ്റും പക്ഷികളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാം സജ്ജീകരിച്ചതിനുശേഷം മാത്രമേ പക്ഷികളെ കൂട്ടിലിടുവാന്‍ പാടുള്ളൂ.
$ കൂട്ടില്‍ തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും രണ്ടെണ്ണം വീതം ഉണ്ടായിരിക്കണം. ഒരെണ്ണം അണുനാശിനിയില്‍ കഴുകിയുണക്കുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കാം.
$ തത്തകള്‍ക്കും വലിയ പക്ഷികള്‍ക്കും ഭാരമുള്ള കളിമണ്‍ തീറ്റപാത്രങ്ങള്‍ അല്‍പമുയരത്തിലും ഫെസന്റ്, ക്വയില്‍ തുടങ്ങിയ പക്ഷികള്‍ക്ക് പ്ലാസ്റ്റിക് തീറ്റപാത്രങ്ങള്‍ തറയിലും ഘടിപ്പിക്കുക.
$ ഏവിയറികളില്‍ എലിശല്യമുണ്ടെങ്കില്‍ എലിക്കെണികള്‍ വയ്‌ക്കുക വിഷം ഉപയോഗിക്കുക.
ഏവിയറികളൊരുക്കാം സുന്ദരമായി
$ കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും വെച്ചുപിടിപ്പിക്കുക. മുളങ്കാടുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും സജ്ജീകരിക്കാം.
$ പ്രാണികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെടിച്ചട്ടികള്‍ വയ്‌ക്കുന്നത് നന്നായിരിക്കും. പക്ഷികള്‍ക്ക് ചെറുപ്രാണികളെ ആഹാരമാക്കുന്നതിനും ഇതുവഴി സാധിക്കും.
തത്തകള്‍ :ഇനങ്ങള്‍
ആഫ്രിക്കന്‍ ചാര തത്ത (African grey parrot)
അതീവ ബുദ്ധിശാലികളും അമ്പരിപ്പിക്കുന്ന കഴിവുകളുമുള്ള പ്രശസ്‌തമായ തത്തയാണ് ആഫ്രിക്കന്‍ ചാര തത്ത. അതിവേഗമിണങ്ങുന്ന ഈ തത്തകള്‍ അനുകരണ സാമര്‍ഥ്യമുള്ളവരുമാണ്. അതുകൊണ്ട് പെറ്റ്‌ഷോകളില്‍ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഇവയ്‌ക്കു കഴിയും. കൃഷ്‌ണമണികള്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് സ്വന്തം യജമാനനോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നവയാണിവ. എപ്പോഴും വിശ്വസിക്കാവുന്ന സ്വഭാവമാണെങ്കിലും അവഗണിച്ചാല്‍ ഇവ തൂവല്‍ കൊത്തി പൊഴിക്കും. കളികള്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക് ഏവിയറികളാണ് അനുയോജ്യം.
ഭക്ഷണം: 6-ാം വയസില്‍ പ്രായപൂര്‍ത്തിയാവുന്ന ചാരതത്തകള്‍ക്ക് മുളപ്പിച്ചതോ കുതിര്‍ത്തതോ ആയ ധാന്യങ്ങളാണ് പ്രധാന ഭക്ഷണം. കൂടാതെ പഴങ്ങളും പച്ചക്കറികളും ചോറും നല്‍കാവുന്നതാണ്. പ്രജനന കാലത്ത് കാരറ്റ് പുഴുങ്ങിയതും മുട്ട പുഴുങ്ങിയതുമൊക്കെ കൊടുക്കാം.
വലിപ്പം- 36 സെ.മീ.
മുട്ടയിടീല്‍ - 2-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം- 28-30 ദിവസം
സ്വതന്ത്രരാകല്‍ - 10-13 ആഴ്‌ച
ആയുസ്സ് - 50 വര്‍ഷം
തിരിച്ചറിയല്‍-പിടയ്‌ക്ക് കൂടുതല്‍ വൃത്താകൃതിയിലുള്ള തലയും കണ്‍വലയങ്ങളും.
മക്കാത്തത്തകള്‍
വളരെ ഭംഗിയേറിയ തത്തയിനമാണിത്. ചലന പ്രിയമായ ഇവര്‍ ശബ്‌ദ കോലാഹലങ്ങളിലും ചെറുകളികളിലും ചെറുവേലകളിലും സമര്‍ത്ഥരാണ്
ഹയാസിന്ത് മക്കാവ്
ഏറ്റവും വലിപ്പം കൂടിയ മക്കാത്തത്തകളാണിവര്‍. നീലയുടെ തിളങ്ങുന്ന നീലിമ ഇവരില്‍ കാണാം. പ്രസന്നമായ ഇവയുടെ മുഖത്ത് മഞ്ഞകണ്‍വലയങ്ങള്‍ മാറ്റുകൂട്ടുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇനം കൂടിയാണിവ.
ഭക്ഷണം: തിന ചേര്‍ന്ന ധാന്യമിശ്രിതം. കാരറ്റ്, ചോളം, ആപ്പിള്‍, കപ്പലണ്ടി ഇവയാണ് മുഖ്യതീറ്റ
വിന്യാസം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 100 സെ.മീ.
മുട്ടയിടീല്‍: 1 വെള്ളമുട്ട
അടവിരിയല്‍ ദൈര്‍ഘ്യം: 28-29 ദിവസം
സ്വതന്ത്രരാകല്‍: 14 ആഴ്‌ച
ആയുസ്സ്: 50 വര്‍ഷം
മിലിട്ടറി മക്കാവ്
മൃഗശാലകളിലും പാര്‍ക്കിലെയുമൊക്കെ മുഖ്യ ആകര്‍ഷണമാണ് മിലിട്ടറി മക്കാകള്‍. വലിയ കൂടിന്റെ ആവശ്യം ഇവയ്‌ക്കുണ്ട്. 3-ാം വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയെത്തുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നതല്ല ഇവയുടെ സ്വഭാവം. കുഞ്ഞുങ്ങള്‍ക്ക് ചാര കൃഷ്‌ണമണികളാണ്.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍, തീറ്റപ്പുല്‍
വലിപ്പം : 70-75 സെ.മീ.
മുട്ടയിടീല്‍ : രണ്ടറ്റം കൂര്‍ത്ത 2 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 26-27 ദിവസം
സ്വതന്ത്രരാകല്‍ : 81-91 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ. സെക്‌സിങ്
ആയുസ് : 50 വര്‍ഷം
സ്‌കാര്‍ലറ്റ് മക്കാവ്
ഓറഞ്ചുകലര്‍ന്ന ചുവപ്പു തൂവലുകളാണിവയ്‌ക്കുള്ളത്. അതില്‍ മഞ്ഞയും പച്ചയും നീലയും നിറങ്ങളുണ്ടാകും. നീരാട്ടില്‍ ഏറെ തല്‍പരരായ ഇവര്‍ക്ക് മൃദുവായ തൂവലുകളാണുള്ളത്.
ഭക്ഷണം: ധാന്യങ്ങള്‍, ഏത്തപ്പഴം, കാരറ്റ്, തക്കാളി
സ്വദേശം: തെക്കേ അമേരിക്ക
വലിപ്പം: 85 സെ.മീ.
മുട്ടയിടീല്‍: രണ്ടറ്റവും കൂര്‍ത്ത 2-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-25 ദിവസം
സ്വതന്ത്രരാകല്‍ : 100-106 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ സെക്‌സിങ്
ആയുസ്: 50 വര്‍ഷം
യെല്ലോ കോളേര്‍ഡ് മക്കാവ്
ചെറു മക്കാത്തത്തകളില്‍ പ്രശസ്‌തരാണിവര്‍. ചുവന്ന കണ്ണുകളും കഴുത്തില്‍ മഞ്ഞനിറത്തിലുള്ള രേഖയുമുണ്ട്. അതിശൈത്യവും അത്യുഷ്‌ണവും അതിജീവിക്കാന്‍ കഴിവില്ലാത്ത ഇവയ്‌ക്ക് വലിയ കൂടുകള്‍ ആവശ്യമാണ്.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: 38 സെ.മീ.
മുട്ടയിടീല്‍: 3-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-26 ദിവസം
സ്വതന്ത്രരാകല്‍ : 70 ദിവസം
തിരിച്ചറിയല്‍ : ഡി.എന്‍.എ. സെക്‌സിങ്
ഹാന്‍സ് മക്കാവ്
മക്കാത്തത്തകളിലെ പൊക്കം കുറഞ്ഞ ഇനമാണിത്. കണ്ണുകള്‍ക്കു ചുറ്റുമുള്ള ത്വക്കിന്റെ വെള്ളനിറം ചുണ്ടുകള്‍ വരെ നീളുന്നു. കൂടുകളില്‍ കൂട്ടത്തോടെ വളരാന്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ അടക്കവും ഒതുക്കവുമുള്ള തത്തകളാണ്.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 30 സെ.മീ.
മുട്ടയിടീല്‍ : 4-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം:
ബഫണ്‍സ് മക്കാവ്
ഉയര്‍ന്ന വാലുള്ള ഇവര്‍ ഗ്രേറ്റ് ഗ്രീല്‍ മക്കാവ് എന്നും അറിയപ്പെടും. കടും പച്ചനിറത്തിതല്‍ മഞ്ഞവരകള്‍ വീഴുന്ന മേനി. നെറ്റിയിലും കവിളിലും ചുവപ്പുമരകള്‍. 5-ാം വര്‍ഷം പ്രായപൂര്‍ത്തിയാകും. 3 മുട്ടകള്‍ വരെ ഒറ്റത്തവണ ഒന്നിടവിട്ട ദിവസങ്ങളിലാടാറുണ്ട്.
ഗ്രീന്‍ വിങ്‌സ് മക്കാവ്
സുന്ദരവും വിസ്‌മയകരവുമായ കൊക്കുകള്‍. അതീവ ബുദ്ധിശാലികളായ ഇവരെ സ്വന്തമാക്കാന്‍ ആരും കൊതിച്ചു പോകും. പേരില്‍ പച്ചനിറമുണ്ടെങ്കിലും പേരിന് ചിറകുകളില്‍ മാത്രമേ പച്ചനിറമുള്ളൂ.
സ്വദേശം: വടക്കന്‍ അര്‍ജ്ജന്റീന
വലിപ്പം: 89 സെ.മീ.
മുട്ടയിടീല്‍: 3-4 മുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 28 ദിവസം
സ്വതന്ത്രരാകല്‍ : 90 ദിവസം
കൊക്കറ്റൂ തത്തകള്‍
തലയില്‍ പൂവുള്ള അലങ്കാര തത്തകളാണ് കൊക്കറ്റൂകള്‍. കളിപ്പാട്ട കൈവണ്ടി വലിപ്പിക്കാനും മറ്റും നന്നായി പരിശീലിപ്പിക്കാവുന്ന ഇവ സര്‍ക്കസ് തത്തകള്‍ എന്നാണ് അറിയപ്പെടുന്നത്.
ലെസര്‍ സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കറ്റൂ
തൂവെള്ളമേനിയും തലയില്‍ തൂവലും അസാമാന്യ ബുദ്ധിസാമര്‍ഥ്യവുമുള്ള പക്ഷിയാണിത്. ഏതു വിദ്യയും നന്നായി അഭ്യസിച്ച് അനുകരിക്കും. ചുണ്ടുകളും കാലുകളും കറുപ്പുനിറം പിടയ്‌ക്ക് തവിട്ടുനിറമുള്ള കൃഷ്‌ണമണികള്‍, പൂവന് കറുപ്പും.
നീളം - 30-33 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍ -75 ദിവസം
ഗ്രേറ്റര്‍ സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കറ്റൂ
തലയിലെ പൂവിന് നീളമേറെയുണ്ട്. വാലുകള്‍ ചിറകുകള്‍ എന്നിവയുടെ അടിഭാഗം നേരിയ മഞ്ഞഛായയുണ്ടെങ്കിലും മേനിയാകെ വെണ്‍മ നിറഞ്ഞതാണ്. കണ്ണുകളും ചുണ്ടുകളും കറുപ്പുനിറമാണ്.
നീളം -51 സെ.മീ
ശീല്‍- 2,3 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 26 ദിവസം
സ്വതന്ത്രരാകല്‍-77 ദിവസം
മൊളൂക്കന്‍ കൊക്കറ്റൂ
ബുദ്ധിശാലികളും വിശ്വസ്‌തരും കുലീനരുമാണ് മൊളൂക്കന്‍ കൊക്കറ്റൂകള്‍. ഉയര്‍ന്ന വിപണിവിലയുള്ള ഇവര്‍ക്ക് തുളച്ചുകയറുന്ന ശബ്‌ദമുണ്ട്. അടിവയര്‍ മഞ്ഞ, ചുണ്ടുകള്‍, ചാരകലര്‍ന്ന കറുപ്പ്, കാലുകള്‍ ചാരനിറം, തലപ്പൂവില്‍ നേരിയ പിങ്ക് നിറം എന്നിങ്ങനെയാണ് വര്‍ണവ്യത്യാസം. തൂവെള്ള നിറം അല്‍പം കൂടുതല്‍ പിടയ്‌ക്കായിരിക്കും. പൂവനേക്കാള്‍ ചെറിയ തലയാണ് പിടയ്‌ക്ക്. പഴങ്ങളും മറ്റും നന്നായി ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക് അനുകരണ സാമര്‍ഥ്യം ഏറെയുണ്ട്.
നീളം- 55 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍- 105-110 ദിവസം
അംബ്രല്ലാ കൊക്കറ്റൂ
തലയിലെ തൂവെള്ള തൊപ്പി തൂവലുകളാണ് ഇവയ്‌ക്ക അലങ്കാരം. വിദ്യകള്‍ എളുപ്പം സ്വന്തമാക്കാന്‍ വിരുതരാണിവര്‍. വടക്കന്‍ മൊളൂക്കസ് ദ്വീപുകാരായ അംബ്രല്ലാകള്‍ കൂട്ടത്തോടെ കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്. പിടയുടെ കൃഷ്‌ണമണികള്‍ തവിട്ടുനിത്തിലും പൂവന്റേത് കറുപ്പുനിറത്തിലും കാണാം. യൗവനക്കാരെ കൃഷ്‌ണമണിയുടെ ചാരനിറം നോക്കി തിരിച്ചറിയാം. പ്രജനനകാലത്ത് പഴവര്‍ഗങ്ങള്‍ നന്നായി നല്‍കണം.
നീളം-45 സെ.മീ.
ശീല്‍- 1-2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം -28 ദിവസം
സ്വതന്ത്രരാകല്‍- 84-105 ദിവസം.
ഓര്‍മ്മിക്കാന്‍
$ ദിവസേന പക്ഷികളെ നിരീക്ഷിക്കണം തൂവലിന്റെ കുറവ് അനാരോഗ്യത്തിന്റെ സൂചനയാകാം
$ ഒരു കണ്ണുകൊണ്ട് മാത്രം നോക്കുന്ന പക്ഷികളുടെ മറ്റേക്കണ്ണ്. അസുഖബാധിതമാകാം.
$ വലിയ കോളനികളില്‍ അസുഖ സാധ്യതയേറും
$ പൂപ്പലടിച്ച ധാന്യം വലിയ അപകടങ്ങള്‍ക്കിടയാക്കും.
$ വലിയ തത്തകള്‍ക്ക് ഭാരമുള്ള മണ്‍പാത്രങ്ങളില്‍ ആഹാരം നല്‍കണം.
$ ഫെസന്റുകള്‍ക്കും ക്വയില്‍ പക്ഷികള്‍ക്കും ഹോപ്പറുകള്‍ തീറ്റപാത്ര വാക്കിയാല്‍ തീറ്റനഷ്‌ടം ഒഴിവാക്കാം.
തത്തകള്‍ :പ്രജനനം
$ നന്നായി ചേരുന്ന ഇണകളെ കണ്ടെത്തുക. പ്രായപൂര്‍ത്തിയാകുന്ന കാലം ഓരോ പക്ഷിയിലും വ്യത്യസ്‌തമാണ്. ബഡ്‌ജീസുകളില്‍ 9-12 മാസമെങ്കില്‍ തത്തകളില്‍ 4-5 വര്‍ഷമെടുക്കും, ഇണചേരല്‍ പ്രായമെത്താന്‍.
$ പൊതുവേ മിതോഷ്‌ണ കാലമാണ് മിക്ക പക്ഷികളും ഇഷ്‌ടപ്പെടുന്നത്. കൊക്കറ്റീല്‍, സീബ്ര ഫിഞ്ച്, ബഡ്‌ജീസ് എന്നീ വിഭാഗക്കാര്‍ വസന്തത്തിന്റെ ആദ്യകാലമാണ് പ്രജനനത്തിനായി തിരഞ്ഞെടുക്കുന്നത്.
$ പ്രജനനകാലത്തെ തീറ്റ പോഷകസമൃദ്ധമായിരിക്കണം. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്‌ക്കു കൂടി കരുതല്‍ അടങ്ങുന്ന മാംസ്യവും ധാതുലവണങ്ങളും ജീവകങ്ങളുമൊക്കെ തീറ്റയിലുണ്ടാകാന്‍ ശ്രദ്ധിക്കണം.
വിരിയലും അടയിരിക്കലും
$ തത്തകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് മുട്ടയിടീല്‍. കുറഞ്ഞത് 2 മുട്ടകളെങ്കിലുമിട്ടതിനുശേഷമാണ് തത്തകള്‍ അടയിരിക്കുക.
$ പ്രാവുകള്‍ 2 മുട്ടകള്‍ വരെയിടും ഇത് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും. ഫെസന്റുകളാവട്ടെ ഒറ്റത്തവണ ഒരു ഡസന്‍ മുട്ടകള്‍ വരെയിടാറുണ്ട്.
$ കൊക്കറ്റീല്‍, കൊക്കറ്റൂ, പ്രാവുകള്‍ എന്നിവയില്‍ അടയിരിക്കുന്ന ജോലി പൂവനും പിടയ്‌ക്കുമാണ്. പൂവന്‍ പകലെങ്കില്‍ പിടയ്‌ക്ക് രാത്രിയിലാണ് ജോലി.
$ പൊട്ടിയ മുട്ടത്തോടുകള്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്റെ സൂചനയാണ്. സന്ധ്യയാവുമ്പോള്‍ തീറ്റയ്‌ക്കായി കരച്ചില്‍ കേട്ടാല്‍ കുഞ്ഞുങ്ങളുണ്ടെന്ന് ഉറപ്പിക്കാം.
$ പ്രാവുകളിലും മറ്റും കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമുള്ള സമയമാണിത്. ജീവനുള്ള ചീവിടുകളെയും മറ്റും ഈ സാഹചര്യത്തില്‍ തീറ്റയാക്കാറുണ്ട്.
$ മുട്ടവിരിയല്‍ കാലത്ത് കോഴിമുട്ട പുഴുങ്ങി ചീറ്റയാക്കുന്നത് നല്ലതാണ്.
$ മുട്ടയിലൂടെ പ്രകാശം കടത്തിവിട്ടു നോക്കിയാല്‍ അവ വിരിയുന്നതോ അല്ലയോ എന്നു മനസിലാക്കാം. വിരിയുന്ന മുട്ടയില്‍ രക്തഞരമ്പുകള്‍ കാണാം. സുതാര്യമായ മുട്ടയാണെങ്കില്‍ അണ്ഡസംയോജനം നടത്തിട്ടില്ലെന്നു അനുമാനിക്കാം. ഇരുണ്ട മുട്ടകള്‍ ഭ്രൂണം മരിച്ചതിന്റെ ലക്ഷണമാണ്.
ഫിഞ്ചുകള്‍
ചിറകുകളുടെ ഭംഗിയും ഇമ്പമാര്‍ന്ന സ്വരവും കണ്ണുകളുടെ ചലനവേളകളും ചേരുന്നതാണ് ഫിഞ്ചുകളുടെ വിസ്‌മയലോകം. ഫിഞ്ചുകളെ പൊതുവെ മൂന്നായി തരംതിരിക്കാം. മെഴുകു സദൃശ്യമായ ചുവപ്പന്‍ ചുണ്ടുകളോടുകൂടിയ വാക്‌സ്‌ബില്‍, ഏഷ്യയിലും ആഫ്രിക്കയിലും പ്രസിദ്ധമായ മേനിവര്‍ണമുള്ള നണ്‍സ്, ലോകമെമ്പാടും പ്രിയമേറുന്ന ഓസ്‌ട്രേലിയന്‍ ഗ്രാസ്‌ഫിഞ്ചുകള്‍ എന്നിവയാണവര്‍.
10.15 സെ.മീ. നീളമുള്ള ഫിഞ്ച് വിഭാഗം പക്ഷികള്‍ക്ക് ചെറിയ കണ്ണികളുള്ള കമ്പിവലക്കൂടുകളാണ് ഉത്തമം. പല്ലികളും മറ്റും കയറി മുട്ടകള്‍ നശിപ്പിക്കാതിരിക്കാന്‍ ഇതുത്തമമാണ്. തിനവെള്ളത്തില്‍ കുതിര്‍ത്ത് ചതച്ചതും പച്ചപ്പയര്‍ നന്നായി അരിഞ്ഞു നല്‍കുന്നതും നല്ലതാണ്.
ഫിഞ്ചുകള്‍
ഇനങ്ങള്‍
സീബ്ര ഫിഞ്ച്
ഫിഞ്ചുകളില്‍ ഏറ്റവും പ്രചാരം നേടിയ ഇനമാണിത്. തിളങ്ങുന്ന ചാരനിറമാണ് ശരീരത്തിനുള്ളത്. കറുപ്പും വെള്ളയും ഇടവിട്ടുവരുന്ന സീബ്രാവരകള്‍. പിടയ്‌ക്ക് മങ്ങിയ ചാരനിറം, ബിസ്‌കറ്റ് ക്രീം വെള്ളി നിറങ്ങളിലും ജനിതക വ്യതിയാനങ്ങള്‍ കാണാം.
ബംഗാളീസ് ഫിഞ്ച്
പ്രജനനകാലത്ത് ഇമ്പമേറിയ പാട്ടും മാതൃഗുണവുമാണ് സൊസൈറ്റി ഫിഞ്ചുകളെ വ്യത്യസ്‌തരാക്കുന്നത്.
സ്‌ട്രോബറി ഫിഞ്ച്
പാക്കിസ്ഥാന്‍, നേപ്പാള്‍ ഇനം. ലാല്‍ മുനിയെന്നറിയപ്പെടുന്നു. ഞാവല്‍പ്പഴനിറമുള്ള തല, കറുത്തവാലുകളില്‍ വെള്ളപൊട്ടുകള്‍, ഇമ്പമാര്‍ന്ന ശബ്‌ദം. പിടയ്‌ക്ക് ചുവപ്പുകലര്‍ന്ന തവിട്ടുനിറം. പ്രത്യേകതരം അനിഷ്‌ടഗന്ധം ഇവയ്‌ക്കുണ്ട്.
റെഡ് ഹെഡഡ് ഫിഞ്ച്
ചെന്തലയന്‍ എന്നറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ ഇനം. പൂവന് തലയില്‍ നേരിയ ചുവപ്പ്, കഴുത്തിനു ചോക്ലേറ്റ് നിറം, പിടയുടെ തലയ്‌ക്ക് ചാരനിറം.
ഫയര്‍ ഫിഞ്ച്
ആഫ്രിക്കന്‍ സ്വദേശി. ചിറകിലും കാലിലും നേരിയ തവിട്ട്. ചുവന്ന മേനി.
ബിക്കനോസ് ഫിഞ്ച്
മൂങ്ങ എന്നറിയപ്പെടുന്നു. നെഞ്ചും കഴുത്തും തമ്മില്‍ വേര്‍തിരിക്കുന്ന കറുത്ത നാട. മുഖവും കഴുത്തും വെള്ളനിറം, കറുത്തചിറകില്‍ വെള്ള പുള്ളികള്‍. പിടയ്‌ക്ക് മങ്ങിയ നിറം.
യൂറോപ്യന്‍ ഗോള്‍ഡ്
ബ്രിട്ടന്‍, ബലൂചിസ്ഥാന്‍ ഇനം. തലയില്‍ ചുവപ്പിന്റെ ആവരണം. അതിനോട് ചേര്‍ന്ന് വെള്ളയും തുടര്‍ന്ന് കറുപ്പും ആവരണം. മഞ്ഞയും കറുപ്പും ചേര്‍ന്ന ചിറകുകള്‍.
ഒലിവ് ഫിഞ്ച്
കണ്ണുകള്‍ക്കു മുകളിലൂടെ കാതിന്റെ സ്ഥാനം വരെ മഞ്ഞവര. തൊണ്ട മഞ്ഞകലര്‍ന്ന ഓറഞ്ച് നിറം, ചിറകുകളും വാലുകളും ഒലിവ പച്ച.
ഗ്രീന്‍ ഫിഞ്ച്
യൂറോപ്പിലെ പ്രിയര്‍ പുറംമേനി ഒലിവ് പച്ച. അടിവയര്‍ നേര്‍ത്ത പച്ച, കാലുകള്‍ തവിട്ടുനിറം.
ചാഫ് ഫിഞ്ച്
തലയ്‌ക്കു മുകളിലും മുതുകിലും ചാരകലര്‍ന്ന നീല. നെറ്റിയില്‍ നേരിയ കറുപ്പ്. കവിളുകളില്‍ ഓറഞ്ചുനിറം, കാലുകള്‍ വെള്ള, ചുണ്ടുകള്‍ ചന്ദനനിറം.
ലാവന്‍ഡര്‍
കാമറൂണ്‍ സ്വദേശി. ചാരനിറം കലര്‍ന്ന നീലമേനി. മുഖം തിളങ്ങുന്ന ചാരനിറം. ചുവന്ന വാല്‍. ചുവപ്പും കറുപ്പും ചുണ്ടുകളില്‍ കൂട്ടത്തിലിട്ടാല്‍ തൂവല്‍ കൊത്തിപൊഴിക്കുന്ന സ്വഭാവം.
ക്യൂബന്‍ ഫിഞ്ച്
ക്യൂബന്‍ സ്വദേശി ഒലിവ് നിറത്തിലുള്ള മേനി. തല, മുഖം, തൊണ്ട, താടി എന്നിവയിലെ ശ്യാമവര്‍ണത്തിനു മഞ്ഞ വര്‍ണം അരികുകളിടുന്ന പൂവന്‍. പിടയുടെ മുഖത്തിന് തവിട്ടുനിറം.
റെയിന്‍ബോ ബണ്ടിങ്
മെക്‌സിക്കന്‍ സ്വദേശി ചുണ്ടിനടിവശം മുതല്‍ അടിവയര്‍ വരെ നീളുന്ന മഞ്ഞനിറം. പുറവും വാലും ആകാശനീല.
ഓര്‍ട്ടലന്‍ ബണ്ടിംഗ്
കണ്ണുകള്‍ക്കു ചുറ്റും മഞ്ഞനിറ വലയം. തവിട്ടുചുണ്ടുകള്‍, തൊണ്ടയില്‍ മഞ്ഞനിറം.
റോക്ക് ബണ്ടിങ്
ഇരുണ്ട മഞ്ഞനിറമേനി. തലയില്‍ വെള്ളവും ചാരവും കലര്‍ന്ന 7 വരകള്‍. മേല്‍ചുണ്ട് കറുപ്പ്, കീഴ്‌ചുണ്ട് മഞ്ഞ.
സാഫ്രോണ്‍ ഫിഞ്ച്
പെറു-ഇക്വഡോര്‍ സ്വദേശി. മഞ്ഞത്തല, കാലുകള്‍ക്ക് റോസാനിറം. മരപൊത്തുകളില്‍ മുട്ടയിടും.
ലിറ്റില്‍ സാഫ്രോണ്‍
മെക്‌സിക്കന്‍ സ്വദേശി. നല്ല പാട്ടുകാര്‍. തവിട്ടും കറുപ്പും കലര്‍ന്ന മേനി. അടിവയറില്‍ ഒലിവ് പച്ച.
വാക്‌സ് ബില്ലുകള്‍
മെഴുകുപൊതിഞ്ഞ കൊക്കിന്റെ രൂപമാണ് ഇവയ്‌ക്ക്. ആഫ്രിക്കന്‍ സ്വദേശികളായ ഈ ചെറുഫിഞ്ചുകള്‍ക്ക് 9-12 സെ.മീ. വലിപ്പമോ കാണൂ. അടയിരിക്കല്‍ ദൈര്‍ഘ്യം 12 ദിവസം. ശീല്‍ 3-5 മുട്ടകള്‍. സ്വതന്ത്രരാകല്‍ 19-21 ദിവസം ഏവിയറികളിലും ചെറുകൂടുകളിലും ഇവയെ വളര്‍ത്തണം.
വാക്‌സ് ബില്ലുകള്‍ :ഇനങ്ങള്‍
ബ്ലൂ വാക്‌സ്‌ബില്‍
ആകാശനീലനിറം, പൂവനില്‍ ശരീരത്തില്‍ കുങ്കുമപൊട്ടുകള്‍ കാണാം. മുതിര്‍ന്ന തുണകള്‍ക്ക് ഉയര്‍ന്ന പ്രോട്ടിനുള്ള മുദൃഭക്ഷണം അത്യാവശ്യമാണ്. പ്രജനനകാലത്ത് ചീവിടുകള്‍ പോലുള്ള ജീവനുള്ള ഇരകള്‍ നല്‍കണം.
റെഡ് ഇയേര്‍ഡ് വാക്‌സിബില്‍
വടക്കേ ആഫ്രിക്കയാണ് സ്വദേശം. തവിട്ടുമേനിയില്‍ തവിട്ടുവരകളുടെ കൃത്യമായ മാതൃക. പൂവന് അടിവയറില്‍ ചുവന്നനിറം. പുറം വാല്‍ കറുത്ത നിറത്തില്‍ നീളത്തില്‍. കണ്ണിനു ചുറ്റും ചുവപ്പ് ചായം പൂശിയ പ്രകൃതം.
ഓറഞ്ച് ചീക്ക്‌ഡ് വാക്‌സ്‌ബില്‍
ആഫ്രിക്കയാണ് ജന്മദേശം. കവിളുകളില്‍ ഓറഞ്ചുനിറം. തിളങ്ങുന്ന തവിട്ടുനിറമുള്ള മേനി. കടും തവിട്ടുനിറത്തിലുള്ള കണ്ണുകള്‍. ചുണ്ടുകള്‍ക്ക് ചുവപ്പുനിറം. കാലുകള്‍ക്ക് റോസ്‌നിറം. ബലിഷ്‌ഠമായ കാലുകളും നഖങ്ങളുമാണ് ഇവര്‍ക്ക്. പ്രജനനകാലത്ത് വാലാട്ടിയുള്ള പൂവന്റെ ഇരിപ്പും ഉയര്‍ന്ന ശബ്‌ദത്തിലുള്ള പാട്ടും പ്രസിദ്ധമാണ്.
ഗോള്‍ഡന്‍ ബ്രസ്റ്റഡ് വാക്‌സ്‌ബില്‍
ആഫ്രിക്ക സഹാറ സ്വദേശി. വാക്‌സ്‌ബില്ലുകളിലെ കുള്ളന്മാരാണിവര്‍. കേവലം 3 ഇഞ്ച് വലിപ്പമേ ഇവര്‍ക്കുള്ളൂ. സ്വര്‍ണനിറമുള്ള നെഞ്ചും കണ്ണിനുചുറ്റും പടരുന്ന ചുവപ്പും തവിട്ടു ചിറകുകളുമാണ് ഇവരുടെ പ്രത്യേകത. കണ്ണിനുചുറ്റുമുള്ള ചുവപ്പ് പിടകള്‍ക്കില്ല. പൂവനും പിടയും അടയിരിക്കും.
കാനറികള്‍
ഇനങ്ങള്‍
സ്‌കോച്ച് ഫാന്‍സി
അര്‍ധവൃത്താകൃതിയില്‍ വളഞ്ഞുള്ള ഇരിപ്പ് പ്രസിദ്ധം. ട്രാവലിങ് എന്നാണ് ഈ പക്ഷി അറിയപ്പെടുക.
നോര്‍വിച്ച് ഫാന്‍സി
ചെറുതൂവല്‍ പൊതിഞ്ഞ തലതിളങ്ങുന്ന പിങ്ക് കലര്‍ന്ന തവിട്ടുനിറം.
ബോര്‍ഡര്‍ ഫാന്‍സി
ഉരുണ്ട ചെറിയ തല ഉരുണ്ട അടിവയര്‍. ചിറക് ഒതുക്കി മേനിയെ പൊതിഞ്ഞുള്ള ഇരിപ്പ്. മഞ്ഞമേനി തലയില്‍ തവിട്ടുനിറം.
ഫിഫെ ഫാന്‍സി
ശുദ്ധ മഞ്ഞമേനി
ഗ്ലോസ്റ്റര്‍ കൊറോണ
ഇരുണ്ടതവിട്ട് തലപ്പൂവും കഴുത്തും മഞ്ഞനിറമേനി. തടിച്ചുരുണ്ട കഴുത്ത് തലപ്പൂവില്ലാത്ത ഇനം. ഗ്ലോസ്റ്റര്‍ എന്നറിയപ്പെടും.
ലിസാര്‍ഡ് കാനറി
തലയില്‍ സ്വര്‍ണനിറം. ഇരുണ്ടതവിട്ടും ചാരയും മഞ്ഞയും ഇടകലര്‍ന്ന മേനി.
യോര്‍ക്‌ഷെയര്‍ ഫാന്‍സി
ഏറ്റവും നീളമുള്ള ഇനം. അസാമാന്യ തലയെടുപ്പ് നീണ്ട് 450 ചരിഞ്ഞ ഇരിപ്പ്, ഇരുണ്ട മഞ്ഞനിറം.
റെഡ് ഡിസ്‌കിന്‍: കറുപ്പ് വര്‍ണ തൂവലുകള്‍ നിറഞ്ഞ തലയും കഴുത്തും ചിറകുകളും വാലുകളും. അടിവയറ്റില്‍നിന്ന് കഴുത്തിലേക്ക് പടരുന്ന ചോര ചുവപ്പുനിറം. പിടയ്‌ക്ക് ചാരനിറം. കറുപ്പും ചുവപ്പും ചിറകുകള്‍.
പ്രാവുകള്‍
ഇനങ്ങള്‍
അരിപ്രാവ്
അമ്പലപ്രാവിനേക്കാള്‍ വലിപ്പം കുറഞ്ഞ പ്രാവാണ് അരിപ്രാവ്. കേരളത്തില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഈ പക്ഷി കൊളുംമ്പിഡേ കുടുംബത്തില്‍പെടുന്നു. അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടുനിറമാണ്. ഇതില്‍ ഇളം ചുവപ്പുനിറത്തില്‍ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്‌ക്കും കഴുത്തിനും ചാരനിറമാണ്. ഉദരഭാഗം തവിട്ടു ഛായമുള്ള ഇളംചുവപ്പും. വാലിനടുത്ത് വെള്ളയും നിറമാണ്. പിന്‍കഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയില്‍ നിറയെ വെള്ളപുള്ളികളുണ്ടായിരിക്കും.
കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടില്‍ പുറത്തുമാണ് അരിപ്രാവുകളെ പതിവായി കാണുക. ജോഡികളായോ ചെറുകൂട്ടങ്ങളായോ സഞ്ചരിച്ചാണ് അരിപ്രാവുകള്‍ ഇരതേടുന്നത്. കൊഴിഞ്ഞുവീണ നിലത്തുകിടക്കുന്ന വിത്തുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവ മാംസഭുക്കുകളല്ല.
വളരെ സാവധാനം ഗൗരവത്തോടെയാണ് ഇവയുടെ നടപ്പ്. കുറുകിയ കാലുകളായതിനാലും മാറിടം ഉരുണ്ടുതള്ളി നില്‍ക്കുന്നതിനാലും നടക്കുമ്പോള്‍ അരിപ്രാവിന്റെ ദേഹം ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കും. ചിറകുകള്‍ ബലമായി അടിച്ചുകൊണ്ട് വളരെ വേഗത്തില്‍ പറക്കുവാനും ഇവയ്‌ക്ക് കഴിയുമെങ്കിലും വളരെയധികം ദൂരത്തേക്ക് ഇവ പറക്കാറില്ല.
പ്രാവുകള്‍ (കുഞ്ഞന്‍ പ്രാവുകള്‍)
ഡയമണ്ട് പ്രാവുകള്‍
ആസ്‌ട്രേലിയ സ്വദേശം, ചാരനിറം. വെള്ളപുള്ളികള്‍ വീഴുന്ന തവിട്ടു ചിറകുകള്‍. പ്രജനന കാലത്ത് പൂവന്റെ കണ്‍വളയങ്ങള്‍ നല്ല ചുവപ്പുനിറമാകും. കുഞ്ഞുങ്ങള്‍ക്ക് തൂവല്‍ പൊഴിക്കല്‍ കാലം കഴിഞ്ഞേ നിറവും പുള്ളികളും ഉണ്ടാകൂ.
നീളം- 17.5 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍-13 ദിവസം
റെഡ് ടര്‍ട്ടില്‍ പ്രാവുകള്‍: ഏഷ്യയാണ് സ്വദേശം. പൂവന് ചുവന്ന നിറം. പിടയ്‌ക്ക് തവിട്ട് നിറം, കഴുത്തില്‍ കോളര്‍പോലെ കറുത്ത അടയാളം.
തടിപ്രാവ്
ആഫ്രിക്കന്‍ സ്വദേശി. ചിറകുകളില്‍ തിളങ്ങുന്ന നീല അടയാളം. ഏവിയറികളില്‍ കഴിയാനാണിവയ്‌ക്കിഷ്‌ടം.
നീളം- 20 സെ.മീ.
ശീല്‍- 20 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
ചിരിപ്രാവ്
ആഫ്രിക്കന്‍ സ്വദേശി. പിടയുടെ മേനിയില്‍ ചാരനിറം. ആഹാരപ്രിയര്‍. ചിരിക്കുന്നതുപോലെയാണ് ഇവയുടെ ശബ്‌ദം.
നീളം - 25 സെ.മീ.
ശീല്‍-2 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
ചിരിപ്രാവ്; ആഫ്രിക്കന്‍ സ്വദേശി. പിടയുടെ മേനിയില്‍ ചാരനിറം. ആഹാരപ്രിയര്‍. ചിരിക്കുന്നുപോലെയാണ് ഇവയുടെ ശബ്‌ദം.
നീളം -25 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
ബെയര്‍ ഐഡ് പ്രാവ്
തെക്കേ അമേരിക്ക സ്വദേശം. തവിട്ടുനിറമാണ്. കറുപ്പ് വാല്‍. നീളം 15 സെ.മീ., ശീല്‍ 2 മുട്ടകള്‍, അടയിരിക്കല്‍ -14 ദിവസം
സ്വര്‍ണചുണ്ടന്‍ പ്രാവ്
വടക്കേ അമേരിക്ക സ്വദേശം. ഇണയെ ആക്രമിക്കാനുള്ള പ്രവണത. പ്രജനനസീസണില്‍ വൈകി പൂവനെ പ്രവേശിപ്പിക്കാം. ഉയര്‍ന്ന ശബ്‌ദം, നീളം-30 സെ.മീ., ശീല്‍-2മുട്ടകള്‍, അടയിരിക്കല്‍ -14 ദിവസം.
ബ്ലീഡിംഗ് ഹാര്‍ട്ട് പ്രാവുകള്‍
ഫിലിപൈന്‍സ് സ്വദേശം. നെഞ്ചില്‍ രക്തം ചാലിത്തതുപോലുള്ള തൂവലുകളാണിവയ്‌ക്ക്. ഭക്ഷണപ്രിയരാണ്. 6 ആഴ്‌ച പ്രായത്തില്‍ നെഞ്ചില്‍ രക്തവര്‍ണം വിടരും. നീളം- 25 സെ.മീ., ശീല്‍-2 മുട്ടകള്‍, അടയിരിക്കല്‍-13 ദിവസം.
കേപ്പ് പ്രാവുകള്‍
ആഫ്രിക്കന്‍ സ്വദേശി. പൂവന്‍ പ്രാവിന് തലയില്‍നിന്ന് തുടങ്ങി നെഞ്ചില്‍ അവസാനിക്കുന്ന നീളല്‍ അടയാളം. 2-ാം വര്‍ഷം പ്രജനനസാധ്യത കൂടുതല്‍. നീളം-23 സെ.മീ. ശീല്‍-2 മുട്ടകള്‍, അടയിരിക്കല്‍ 14 ദിവസം.
പച്ചപ്രാവ്
ഓസ്‌ട്രേലിയ സ്വദേശം. തവിട്ട് കലര്‍ന്നനിറം പച്ചനിറം ചിറകുകള്‍. നെറ്റിയില്‍ നേരിയ ചാരനിറം. പിടയ്‌ക്ക് നെറ്റിയില്‍ വെള്ളനിറം, നീളം 25 സെ.മീ., ശീല്‍ 2 മുട്ടകള്‍, അടയിരിക്കല്‍-13 ദിവസം.
തൂവല്‍പ്രാവുകള്‍
ഫാന്‍ ടെയിലുകള്‍
ഇന്ത്യ, യൂറോപ്പ്, ബല്‍ജിയം, അമേരിക്കന്‍ സ്വദേശികള്‍. വിശറിപോലെ വിരിഞ്ഞ വാലാണിവയ്‌ക്ക്. ഒറ്റനിറമാണ്. സാധാരണ മാതൃക. കൂടാതെ വ്യത്യസ്‌ത നിറങ്ങളിലുമുണ്ട്.
പിടപ്രാവുകള്‍ ജര്‍മ്മന്‍ സ്വദേശികള്‍. ഉയരം അരയടി മുതല്‍ മുക്കാല്‍ അടിവരെ. വില കൂടുതലാണിവയ്‌ക്ക്. നിറങ്ങള്‍ വിവിധമാണ്.
ക്രോപ് പ്രാവുകള്‍
പ്രത്യേകത: അന്നനാളത്തിലെ ക്രോപ് എന്ന ഭാഗം എപ്പോഴും വായുനിറച്ച് നെഞ്ചില്‍ ബള്‍ബ് ഘടിപ്പിച്ചതുപോലുള്ള പ്രകൃതം.
ജര്‍മന്‍ മഫ്‌ഡ് മാഗ്‌പൈ പൗട്ടര്‍: ജര്‍മ്മനി സ്വദേശം നീളമുള്ള കഴുത്ത് വിസ്‌തൃതമായ ബള്‍ബ് അരയുമായി ചേരുന്നിടം വ്യക്തം. തൂവല്‍സമൃദ്ധമായ മേനി. മാഗ്‌പൈ അടയാളം. വര്‍ണചുണ്ടുകള്‍. കറുപ്പ്, മഞ്ഞ, നീല, ചുവപ്പ് എന്നീ നിറങ്ങള്‍
സാക്‌സണ്‍ പൗട്ടര്‍
ജര്‍മ്മനി സ്വദേശം. നീളന്‍ കഴുത്ത്. ഉയര്‍ന്ന മേനി. മുഴുത്ത ബള്‍ബ്‌നീളമുള്ള കാല്‍ കാണാവുന്ന തുട. നിറങ്ങള്‍: വെള്ളനിറത്തില്‍ നേര്‍ത്ത തവിട്ട്, കറുപ്പ്, ചുവപ്പ്, മഞ്ഞ, നീല
ഹാനാ പൗട്ടര്‍
ചെക്കോസ്ലോവാക്യ സ്വദേശം. നീളമുള്ള കാലുകള്‍. വീര്‍ത്ത ബള്‍ബുകള്‍ മേനിയോട് ഇഴുകിചേരും. പുറം ചിറകുകളില്‍ വര്‍ണപുള്ളികള്‍. ബള്‍ബുകളുടെ മുകളറ്റം നിറമുള്ളത്. കറുപ്പ്, നീല എന്നീ നിറങ്ങളില്‍ കാണാം
12. സ്റ്റേഷനറി ഷോപ്പ്: സ്കൂളുകള്‍ക്ക് മുന്നില്‍
എക്സ്പയറി ഇല്ല എന്നതും ഫാഷന്‍ പെട്ടെന്ന് മാറുന്നില്ല എന്നതും ഈ ഫീല്‍ഡിന്‍റെ പ്രത്യേകതയാണ്. കൂടാതെ നല്ല മാര്‍ജിന്‍ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യാം. കാലത്തിന്‍റെ ട്രെന്‍ഡ് നോക്കി സാധനങ്ങള്‍ ഇറക്കുകയും കസ്റ്റമറെ നന്നായി കെയര്‍ ചെയ്യുകയും ചെയ്‌താല്‍ വളരെ നല്ല ഒരു ബിസിനസായി ഇത് കൊണ്ട് പോകാം.
13. ഗെയിം പാര്‍ലര്‍: കുട്ടികള്‍ക്ക് പ്ലേ സ്റ്റേഷന്‍
14. ലേബര്‍ സപ്ലൈ സര്‍വീസ്
15. കിളിക്കൂട് ഉണ്ടാക്കല്‍
16. മെഴുകുതിരിഉണ്ടാക്കല്‍
17. സോപ്പ് ഉണ്ടാക്കല്‍
18. ചോക്ലെറ്റ് / കേക്ക് ഉണ്ടാക്കി വില്‍ക്കലും ഇതിന്‍റെ ക്ലാസുകളും
19. ഐസ്ക്രീം പാര്‍ലര്‍
20. ജ്യൂസ് പാര്‍ലര്‍
21. കോഫീ ഷോപ്പ്
22. ബേക്കറി (ഉണ്ടാക്കി വില്‍ക്കല്‍ / കട)
23. പച്ചക്കറി (ഉണ്ടാക്കി വില്‍ക്കല്‍ / കട)
24. പലചരക്ക് കട
25. ബുക്ക് ഷോപ്പ്
26. ട്യൂഷന്‍ ക്ലാസുകള്‍ / പ്ലേ സ്കൂളുകള്‍
27. IT Repair (Computer, Printer, Scanner, Photocopier, Etc.)
ചിലവ് കുറവും, നല്ല വരുമാനം കിട്ടാന്‍ സാധ്യതയുമുള്ള ഒരു ഫീല്‍ഡാണ് ഇത്. കുറച്ച് കാര്യങ്ങള്‍ ബേസിക് ആയി അറിഞ്ഞ് വെക്കണം എന്ന് മാത്രം. ബാക്കിയൊക്കെ നാവിന്‍റെ നീളത്തിന് അനുസരിച്ചിരിക്കും. ഇതിന് വല്യ MCSE കോഴ്സ് കഴിയണം എന്നൊന്നുമില്ല. കണ്ടും കേട്ടും നിന്നാല്‍ പഠിക്കാവുന്നതേയുള്ളൂ. പിന്നെ എല്ലാ കാര്യങ്ങളും ഇന്ന് യൂട്യൂബില്‍ കിട്ടുകയും ചെയ്യുമ്പോള്‍ എന്തിന് പേടിക്കണം! അഥവാ നിങ്ങള്‍ക്ക് അറിയാത്ത കാര്യമാണെങ്കില്‍, നാളെ തരാം എന്നും പറഞ്ഞ് വാങ്ങി വെക്കുകയും അറിയുന്ന കൂട്ടുകാരെക്കൊണ്ട് നന്നാക്കിപ്പിക്കുകയും ചെയ്യാം. ബേസിക് ആയി അറിയേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു:
MS Office (Word processing, spreadsheet, etc.), photo manipulation software, Design software, security software, etc. Investigation, troubleshooting and repair of all components-- varieties of monitor; keyboards, from wired to ergonomic to wireless; mouse types; as well as peripheral components like printers and scanners. Become completely familiar with all the ISPs (internet service providers) available in the market
28. Computer Training Classes: കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് തുടങ്ങാവുന്ന നല്ല ഒരു ബിസിനസ് ആണിത്. നാലഞ്ച് Second Hand കമ്പ്യൂട്ടറിന്‍റെയും ഒരു റൂമിന്‍റെയും ആവശ്യമേയുള്ളൂ
29. Website Design
30. Website Developer: കുറച്ച് പ്രോഗ്രാമിംഗ് ലെവല്‍ അറിയുമെങ്കില്‍ ചെയ്യാവുന്ന താണ് ഇത്
31. AutoCAD drawing (പല കമ്പനികളും പുറത്ത് കൊടുക്കാറാണ് പതിവ്)
32. 3D Max Designing
33. Interior Designing (നല്ല ഡിസൈന്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ആളുകള്‍ നിങ്ങളെ അന്വേഷിച്ചു വരും)
34. നോട്ടീസ്, ബ്രോഷര്‍, കാറ്റലോഗ്, തുടങ്ങിയവയുടെ ഡിസൈന്‍. ഡിസൈന്‍ അറിയുന്നവര്‍ക്ക് നല്ല ചാന്‍സ് ആണ്
35. Mobile Application making: ഇന്ന് എന്തിനും ഏതിനും മൊബൈല്‍ ആപ് വേണമെന്ന അവസ്ഥയാണല്ലോ. ഈ ഫീല്‍ഡില്‍ താല്പര്യമുള്ളവര്‍ക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് പഠിച്ചെടുക്കാന്‍ പറ്റുന്ന ഒന്നാണിത്.
36. PC Game making: ഇത് ഒരു വലിയ ലോകമാണ്. നമ്മുടെ ആളുകള്‍ അധികം എത്തിപ്പെടാത്ത ഒരു മേഖലയാണ്. കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്ന ഒരു ഫീല്‍ഡ് ആണിത് എന്നതാണ് പ്രത്യേകത
37. Electronic Repair: PC repair പോലെത്തന്നെ, കുറച്ച് പഠിച്ചാല്‍ നല്ല സാധ്യതകളുള്ള ഒരു ഫീല്‍ഡാണിത്
38. Home Appliances Repair (Shop ആയും തുടങ്ങാം)
39. Motor Winding (Shop ആയും തുടങ്ങാം)
40. Mobile Repairing (Shop ആയും തുടങ്ങാം)
41. Online Marketing: Alibaba, amazon, souq, wadi, awoke തുടങ്ങിയ സൈറ്റ്കളെപോലെ നമ്മുടെ കൂട്ടുകാരുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതും, അവരുടെ എല്ലാ ഉല്‍പന്നങ്ങളും വില്‍ക്കാന്‍ വെക്കുന്നതുമായ ഒരു വെബ്സൈറ്റ് തുടങ്ങാം. എന്നിട്ട് നിങ്ങളുടെ സൈറ്റില്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഡിസ്കൌണ്ട് പബ്ലിഷ് ചെയ്യുകയോ, അതല്ലെങ്കില്‍, മറ്റുള്ളവരുടെ സര്‍വീസുകളും ഉല്‍പ്പന്നങ്ങളും വളരെ ചെറിയ ഫീസില്‍ നിങ്ങളുടെ പേജില്‍ ഇടുകയോ ചെയ്യാം (പലരും എഫ്ബി പേജുകളില്‍ ഇത്തരത്തില്‍ ചുരിദാര്‍/അബായ ബിസിനസ് നടത്തുന്നുണ്ട്)
42. Event Planning: ഇതിന് ആദ്യം നല്ല Connections ഉണ്ടാക്കണം. വലിയ കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാനേജര്‍, ഓണര്‍, തുടങ്ങിയവരെ കണ്ട് അവരെ പറഞ്ഞ് ഫലിപ്പിച്ച് കമ്പനിക്ക് വേണ്ടി ഒരു ഇവന്‍റ് നടത്തിപ്പിന്‍റെ ആവശ്യകതയും അതിന്‍റെ ഗുണഗണങ്ങളും ഒക്കെ പറഞ്ഞ് ആളെ കീശയിലാക്കിയാല്‍ പിന്നെ എല്ലാം ഈസി.
43. Event Management: ബര്‍ത്ത്ഡേ പാര്‍ട്ടി മുതല്‍ ഉത്ഘാടന യോഗങ്ങള്‍ വരെ ഈവന്‍റ് മാനേജ്മെന്‍റ്നെ ഏല്‍പ്പിക്കുന്ന കാലമാണ് ഇന്ന്
44. Wedding Planning & Management: ഡ്രസ്സ് എടുക്കുന്നത് മുതല്‍, ഡ്രസ്സ് കോഡ്, മണവാട്ടി എങ്ങിനെ വരണം, മണവാളന്‍ എങ്ങിനെ നടക്കണം, കല്യാണ മണ്ഡപം എങ്ങിനെ അലങ്കരിക്കണം, എന്ന് തുടങ്ങി വിവാഹത്തിന്‍റെ A to Z ഏറ്റെടുത്ത് നടത്തിക്കൊടുക്കാന്‍ കഴിയുന്ന ക്രിയേറ്റീവ് & Innovative ആയ ആളുകളെയാണ് ജനങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്.
45. Fire & Safety Awareness Classes: ഇത് വലിയ ഹൈ സ്റ്റോറി ബില്‍ഡിങ്ങുകളിലെ കമ്പനികളിലും ഓഫീസുകളിലും ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ്.
46. Furniture making: ഓര്‍ഡര്‍ അനുസരിച് മാത്രം ചെയ്ത് തുടങ്ങിയാല്‍ മതി. രണ്ട് മൂന്ന് ആശാരിമാര്‍ നമ്മുടെ പിടിപാടില്‍ ഉണ്ടാവണം എന്ന്മാത്രം.
47. Upholstery: സോഫാ സെറ്റുകള്‍ നാട്ടില്‍ ട്രെന്‍ഡ് ആയതിനാല്‍, ഇതിന് നല്ല ചാന്‍സ് ഉണ്ട്. കേട് വന്നവ കുറഞ്ഞ വിലക്ക് വാങ്ങി നന്നാക്കി വില്‍ക്കുകയും ചെയ്യാം.
48. Jewelry Making: സ്വന്തമായി ഉണ്ടാക്കി മാര്‍കെറ്റില്‍ എത്തിക്കാം. നല്ല ഡിസൈന്‍ ആണെങ്കില്‍ ആളുകള്‍ തിരഞ്ഞ് പിടിച്ച് വരും.
49. Taxidermy: ജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെയാണ് ഇത് പറയുക. മ്യൂസിയം, സ്കൂള്‍, കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് വിപണനം ചെയ്യാം.
50. Sort it service: സൈഡ് ബിസിനസ് ആയും ഫുള്‍ടൈം ബിസിനസ് ആയും ഇത് ചെയ്യാം. ഒരു സൗദി ഫ്രണ്ട് ചെറുതായി തുടങ്ങിയതാണ്. വെറും ആറു മാസം കൊണ്ട് 11 ലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമായി മാറി.
51. ആധാരമെഴുത്ത്
52. Accountant: നിങ്ങള്‍ ഒരു അക്കൌണ്ടന്റ് ആയി ജോലി നോക്കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും സൈഡ് ആയി മറ്റു ചെറിയ സ്ഥാപനങ്ങളില്‍ ജോലി നോക്കാന്‍ കഴിയും.
53. Tax Preparation Service: കമ്പനികളും, ഓഫീസുകളും, വ്യക്തികള്‍ ക്ക് തന്നെയും ആവശ്യമുള്ള ഒരു സര്‍വീസാണ് ഇത്
54. Business Plan Service / Financial Planner: കുറച്ച് നന്നായി പഠിച്ചവര്‍ക്കും നല്ല അനുഭവ സമ്പത്ത് ഉള്ളവര്‍ക്കും ചെയ്യാന്‍ പറ്റുന്ന നല്ലൊരു ജോലിയാണിത്. ഓണ്‍ലൈന്‍ ആയും ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. CFP (Certified Financial Planner) സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ നല്ലത്
55. Mutual Fund Agent: AMFI Certification എടുത്താല്‍ Mutual Fund Agent ആയി ജോലി ചെയ്യാം. മൊത്തം നിഷേപത്തിന്‍റെ 1% എല്ലാ വര്‍ഷവും കമ്മീഷന്‍ ആയി ലഭിക്കും.
56. Consultant: ഏതെങ്കിലും ഫീല്‍ഡില്‍ നല്ല എക്സ്പീരിയന്‍സ് ഉണ്ടെങ്കില്‍ ആ ഫീല്‍ഡില്‍ ഒരു കണ്‍സല്‍ട്ടന്റ് ആവാം. അതിന് വേണ്ടി സ്വന്തത്തെ തന്നെ മാര്‍ക്കറ്റ് ചെയ്യണം എന്ന് മാത്രം.
57. Property Management Consultancy: ഉദാ: കുറേ വാടക കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍, ഒക്കെ ഉള്ളവര്‍ക്ക് ഇങ്ങിനെ ഒരു സര്‍വീസ് അത്യാവശ്യമായിരിക്കും
58. Personal Consultancy and Training Services: ആരോഗ്യം, സാമ്പത്തികം, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് മേഖലകളില്‍ ഇത് ചെയ്യാം.
59. Solar Energy Consultant: അടുത്ത ഭാവിയില്‍ സൌരോര്‍ജ്ജ ഉപയോഗത്തിന് വലിയ സ്ഥാനമാവും ഉണ്ടാവുക. അതിനാല്‍ കമ്പനികളിലും, ഓഫീസുകളിലും, അപാര്‍ട്ട്മെന്റുകളിലും, വീടുകളിലും എല്ലാം ഇത്തരത്തിലുള്ള ആളുകളുടെ ആവശ്യം നേരിടും. എത്ര വലിപ്പത്തിലുള്ള പാനല്‍ വെച്ചാല്‍ എത്ര കറണ്ട് കിട്ടും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആളുകള്‍ക്ക് അറിയേണ്ട ആവശ്യമുണ്ടാവും.
60. Motivation Speaker / Personality Development Courses: ഇത് ഒരു പുതിയ ട്രെന്‍റ് ആയി കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്.
61. Editorial Service (ഫ്രീലാന്‍സ് ആയി): പല പ്രസാധകരും, മാഗസിനുകളും പത്രങ്ങളും സ്ഥിരം ജോലിക്കാരെ വെക്കുന്നതിനു പകരമായി പുറത്തു നിന്നും ആളുകളെ എടുത്ത് ഓണ്‍ലൈന്‍ വഴി വര്‍ക്കുകള്‍ കൊടുക്കാറുണ്ട്. അതില്‍ സാധ്യതയുള്ള ചില ജോലികള്‍ പറയാം. (Copyediting, Proofreading, Indexing, Book doctoring, Story Writing. Copywriting, Book writing Magazine article writing, Web page content provider, etc. etc.)
62. Personal Detective Services: കാലം മാറുകയാണ്. ഇതിന് നല്ല ഒരു ചാന്‍സ് കാണുന്നു. പോലീസില്‍ ഏല്‍പ്പിക്കാന്‍ കഴിയാത്ത പല കേസുകളും കിട്ടും
63. സൈക്കിള്‍ റിപ്പയര്‍: അധികം ഒന്നും പഠിക്കാതെ ചെയ്യാന്‍ കഴിയുന്ന ജോലിയാണ്. വൈകുന്നേരങ്ങളില്‍ മാത്രമായും ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. ചെറിയ ഒരു കടയും കുറച്ച് ടൂള്‍സും വേണം എന്ന് മാത്രം.
64. ബോട്ട് ക്ലീനിംഗ്: കടലിനടുത്ത് താമസിക്കുന്നവര്‍ക്ക്, കുറച്ച് പഠിച്ചാല്‍ നല്ല രൂപത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണിത്. ഒരു വര്‍ഷത്തേക്കുള്ള കൊണ്ട്രാക്റ്റ് എടുത്ത് ചെയ്യാന്‍ പറ്റുന്ന, തടിക്ക് അധികം ഭാരമില്ലാത്ത നല്ല വരുമാനം കിട്ടുന്ന ജോലിയാണ്.
65. അച്ചാര്‍ / പപ്പടം പോലെയുള്ള സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കല്‍
66. Food Services: ഹോട്ടലുകളിലേക്, മക്കാനികളിലേക്ക്, കല്യാണ പാര്‍ട്ടികള്‍ക്ക്, Etc.
67. Snack Shop: വൈകീട്ട് മാത്രം തുറക്കുന്ന ചെറിയ ഉന്ത് വണ്ടികള്‍ ഉപയോഗിക്കാം
68. Breakfast Service: വലിയ കമ്പനികളുടെയും ഓഫീസുകളുടെയും അടുത്ത് ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. ജോലിക്കാര്‍ക്ക് രാവിലെ സാന്‍റ്വിച്ചുകള്‍ എത്തിക്കുന്ന ബിസിനസ്
69. Special Event Service: പന്ത്കളിയോ ക്രിക്കറ്റ് കളിയോ ഒക്കെ ഉണ്ടാവുമ്പോള്‍ ഒരു കട ഇടുന്നത് ഇതില്‍ പെടും. ഒറ്റ ദിവസം കൊണ്ട് തന്നെ നല്ല ഒരു സംഖ്യ ഉണ്ടാക്കാന്‍ പറ്റും എന്നതാണ് ഇതിന്‍റെ പ്രത്യേകത
70. Festivals Service: വിവിധ ഉത്സവങ്ങള്‍ നടക്കുന്ന നാടാണല്ലോ നമ്മുടെത്. ക്രിസ്ത്മസിനു നക്ഷത്രം ഉണ്ടാക്കുക, ഹോളിക്ക് ചായങ്ങള്‍ ഉണ്ടാക്കുക, തുടങ്ങി ഓരോ ഉത്സവത്തിനും അതിന് പറ്റിയ സാധനങ്ങള്‍ ഉണ്ടാക്കുന്ന ബിസിനസ് നല്ല രൂപത്തില്‍ നടത്തിയാല്‍ നല്ല ലാഭം ഉണ്ടാക്കാം
71. Gift Basket Service: ഗിഫ്റ്റ് കൊടുക്കല്‍ മറ്റു നാടുകളിലെ പോലെ അത്ര പ്രസിദ്ധിയാര്‍ജിച്ചിട്ടില്ലെങ്കിലും കുറേശെ ആയി വരുന്നുണ്ട്. നല്ല പുതിയ മോഡലില്‍ ഗിഫ്റ്റ് ബോക്സുകള്‍ ഉണ്ടാക്കി കടകളില്‍ കൊടുക്കുകയോ ഓണ്‍ലൈനില്‍ പരസ്യം ചെയ്യുകയോ ചെയ്യാം
72. Laundry Shop: ആശുപത്രി, തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അടുത്ത് അലക്കി ഇസ്തിരി ഇട്ട് കൊടുക്കുന്ന സര്‍വീസിനു നല്ല ചാന്‍സ് ഉണ്ടാകും.
73. കറ കളയുന്ന സര്‍വീസ്: ലോണ്ട്രി ബിസിനസില്‍ പലര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. പല ലോണ്ട്രികളുമായി കൊണ്ട്രാക്റ്റ് ഉണ്ടാക്കുകയും, വീടുകളില്‍ കയറിയിറങ്ങിയും ചെയ്യാവുന്ന ഒരു സര്‍വീസ് ആണിത്
74. Beautician Service for Ladies: വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഷോപ്പ് തുറക്കുകയും ചെയ്യാം.
75. Henna Design Service: പ്രത്യേകിച്ചും കല്യാണ അവസരങ്ങളിലും പെരുന്നാള്‍ സമയത്തും
76. Beauty Saloon for Gents: പഴയ കാലമല്ല. നല്ല ഒരു ആര്‍ടിസ്റ്റ് ആണെങ്കില്‍ ഒരുപാട് സാധ്യതകള്‍ ഉള്ള ഫീല്‍ഡാണ്
77. Tailoring: സ്വന്തമായോ ഒരു ടീമിനെ വെച്ചോ ചെയ്യാവുന്നതാണ്
78. Fashion Designing
79. Massage Therapy
80. Yoga Classes
81. Body Building / Gymnasium Classes
82. Day Care Service: ജോലിക്ക് പോകുന്ന സ്ത്രീകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ചെയ്യാവുന്ന നല്ല ഒന്നാണിത്
83. Pet Sitting: Day Care പോലെ തന്നെ പോര്‍ഷ് ഏരിയകളില്‍ സാധ്യതയുള്ള ഒരു സര്‍വീസ് ആണിത്
84. ഔഷധ സസ്യ നഴ്സറി: ഔഷധ സസ്യങ്ങള്‍ ഉണ്ടാക്കി ആര്യവൈദ്യശാലകള്‍ക്ക് വില്‍ക്കുകയും ചെയ്യാം.
85. Pearl Farming (പവിഴ മുത്ത് കൃഷി)
86. സാധാരണ ചെടികളുടെ നഴ്സറി
87. Landscaping: ചെടി നല്ല ആകൃതിയില്‍ വെട്ടുക, പുല്ല് നട്ട് പിടിപ്പിക്കുക. അതിന്‍റെ വാര്‍ഷിക കൊണ്ട്രാക്റ്റ് എടുക്കാം
88. Moving Services: ഫ്ലാറ്റ് / വീട് മാറുമ്പോള്‍.
89. Marriage Bureau
90. Real Estate Agency (ബ്രോക്കര്‍മാര്‍)
91. വാഹനക്കച്ചവടം
92. Music Classes: ഇത് വിശാലമായ സ്കോപ്പുള്ള ബിസിനസാണ്. സംഗീതം പഠിപ്പിക്കുന്നത് മുതല്‍ ഉപകരണങ്ങള്‍ പഠിപ്പിക്കുന്നത് വരെ ഇതില്‍ പെടും.
93. Dance Classes: ക്ലാസിക്കല്‍, സിനിമാറ്റിക്, തുടങ്ങി നിരവധി
94. Photography: ഇതും കുറേ ലെവല്‍ ഉള്ള ഒരു ബിസിനസാണ്. അമേച്ചര്‍ ഫോട്ടോഗ്രഫി, ഫ്രീലാന്‍സ് ഫോട്ടോഗ്രഫി, പരസ്യ ഫോട്ടോഗ്രഫി, ഇവന്‍റ ഫോട്ടോസ്
95. ഓട്ടോറിക്ഷ ലോണില്‍ എടുത്ത് ഓട്ടുക
96. ന്യൂട്രീഷ്യനിസ്റ്റ്
97. വീട് പെയിന്റ് / പ്ലംബിംഗ് / എലെക്ട്രിക് സര്‍വീസ്...
98. കാര്‍ ഡ്രൈവിംഗ് സ്കൂള്‍
99. വിഐപി ടൂറിസ്റ്റ് സര്‍വീസ്.
100. ടൂര്‍ ഗൈഡ് സര്‍വീസ് (അറബി അറിയുന്ന പ്രവാസിക്ക് നന്നായി ശോഭിക്കാന്‍ പറ്റുന്ന ഫീല്‍ഡാണ്)
അവസാനമായി 101 .... ഒന്നും പഠിച്ചിട്ടില്ലെങ്കിലും പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒരു ബിസിനസ്: (രാഷ്ട്രീയത്തില്‍ ഇറങ്ങുക) ;)
കൂടുതല്‍ അറിയാനും പഠിക്കാനും
http://www.agrifarming.in/
https://www.thespruce.com/legitimate-data-entry-jobs-from-home-3542500
https://www.xerox.com/en-us/jobs/work-from-home
https://www.upwork.com/o/jobs/browse/?q=home-based
https://www.indeed.com/q-Remote-Home-Based-jobs.html
https://www.indeed.com/l-Home-Based-jobs.html
https://www.franchiseindia.com/business-opportunities/kerala.LOC15
http://www.dreamhomebasedwork.com/get-paid-for-online-tasks/
http://www.dreamhomebasedwork.com/bilingual-work-at-home-jobs/
http://www.dreamhomebasedwork.com/work-from-home-telemarketing/
http://www.dreamhomebasedwork.com/make-money-mystery-shopper/
http://www.dreamhomebasedwork.com/online-researcher-guide/
https://www.freelancer.com/work/work-home-job-jeddah/