1) ദോശ, ഇഡ്ഡലി, കാപ്പി.
ദോശ എന്ന് പറയുമ്പോള്‍ കൈ പരത്തുന്ന പോലെ കാണിക്കുക.
ഇഡലി എന്ന് പറയുമ്പോൾ കൈ രണ്ടും ഉണ്ടയാക്കി കാണിക്കുക
കാപ്പി എന്ന് പറയുമ്പോൾ തള്ള വിരൽ വായിൽ വെക്കുക.
അഞ്ചു പ്രാവശ്യം കാണിച്ച ശേഷം ആക്ഷനുകൾ സ്വാപ് ചെയ്യുക.
ദോശ എന്ന് പറയുമ്പോൾ കൈ വായിൽ കൊണ്ട് പോവുക, ഇഡലി എന്ന് പറയുമ്പോൾ പരത്തുക, കാപ്പി എന്ന് പറയുമ്പോൾ കൈ ഉണ്ടയാക്കി കാണിക്കുക.
തെറ്റിച്ചവർ പുറത്ത്
2) Word Game
എല്ലാവരും white ബോർഡ് ഓൺ ആക്കണം. ശേഷം writing tool (Annotation) ഉം. ശേഷം ഒരാൾ ഒരു അക്ഷരം എഴുതുന്നു. അടുത്തയാൾ അതിനടുത്ത് വേറെ ഒരക്ഷരം എഴുതണം. അർത്ഥമുള്ള ഒരു വാക്കിലേക്ക് ആയിരിക്കണം അവസാനം. ഓരോരുത്തർക്കും വാക്കിനെ നീട്ടി നീട്ടി കൊണ്ട് പോവാം. അവസാനം അക്ഷരം ചേർക്കാൻ കഴിയാത്ത ആൾ തോറ്റു. ഒരു കടം. അങ്ങിനെ അഞ്ച് കടം വന്നയാൾ പുറത്ത്.
3) Zoom In
ഏതെങ്കിലും ഒരു high resolution ഉള്ള ഫോട്ടോ എടുക്കുക. ശേഷം സ്ക്രീൻ ഷെയർ ചെയ്ത് അതിൻ്റെ ഒരു ഭാഗം മാത്രം കാണിക്കുക. ഏറ്റവും ആദ്യം ശരിയുത്തരം പറയുന്നയാൾ വിജയി.
4) Find out and show off
ക്വിസ്സ് മാസ്റ്റര്‍ പറയുന്ന ഒരു സാധനം എടുത്ത് ക്യാമറക്ക് മുന്നില്‍ ആദ്യം എത്തിക്കുന്നവര്‍ വിജയി. ഉദാ: തലയിണ, പ്ലേറ്റ്, etc.
5) Guess Animal / Character
ക്വിസ് മാസ്റ്റര്‍ ഒരാള്‍ക്ക് പ്രൈവറ്റ് ചാറ്റിലൂടെ ഒരു പേര് അയച്ച് കൊടുക്കുന്നു. അത് ആംഗ്യത്തിലൂടെ ചെയ്ത് കാണിക്കണം. മറ്റുള്ളവര്‍ അത് പറയണം. അര മിനിറ്റിനുള്ളില്‍ ആരും പറഞ്ഞില്ലെങ്കില്‍ ഒരു കടം.
6) I spy
ക്വിസ്സ് മാസ്റ്റര്‍ ആരുടെയെങ്കിലും പിന്നില്‍ കാണുന്ന ഏതെങ്കിലും ഒരു സാധനമോ കളറോ പറയണം. അത് പെട്ടെന്ന് ആദ്യം കണ്ട് പിടിക്കുന്നയാള്‍ വിജയി
7) Touch your chin
ക്വിസ്സ് മാസ്റ്റര്‍ പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നും ആക്കുന്നു. ഉദാ: റ്റച്ച് യുവര്‍ ചിന്‍ എന്ന് പറഞ്ഞ് ചെവിയില്‍ തൊടുന്നു. പക്ഷെ, മറ്റെല്ലാവരും താടിയില്‍ തൊടണം. തെറ്റ് ചെയ്ത ആള്‍ ഔട്ട്.
8) Memory Game
ക്വിസ് മാസ്റ്റര്‍ സ്ക്രീനില്‍ ഒരു സ്ക്രീനില്‍ കുറേ ചിത്രങ്ങള്‍ കാണിക്കുന്നു. ശേഷം സ്ക്രീന്‍ ഷെയര്‍ ഒഴിവാക്കി അതില്‍ ഒരു ചിത്രം മാറ്റുന്നു. അത് ആദ്യം കണ്ട് പിടിക്കുന്നയാള്‍ വിജയി
9) Answer my questions
ക്വിസ് മാസ്റ്റര്‍ സ്ക്രീനില്‍ ഒരു ചിത്രം കാണിക്കുന്നു. ശേഷം സ്ക്രീന്‍ ഷെയര്‍ ഒഴിവാക്കി അതിനോട് ബന്ധപ്പെട്ട പല ചോദ്യങളും ചോദിക്കുന്നു. കൂടുതല്‍ ഉത്തരം കണ്ട് പിടിക്കുന്നയാള്‍ വിജയി
10) ചലഞ്ച് Show
മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഒരു കാര്യം ചെയ്യാം. അത് വേറെ ആര്‍ക്കും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വിജയി. ഉദാ: നാവ് നടുവില്‍ മടക്കുക. നാവ് മൂക്കില്‍ തൊടുക.
11) കണക്ഷന്‍ ഗെയിം.
രണ്ട് വ്യത്യസ്തങ്ങളായ വാക്കുകള്‍ കൊടുക്കുന്നു. ഉദാ: പരുന്ത് & എലി. പരുന്ത് എന്ന
വാക്കില്‍ നിന്നും ഒന്നോ രണ്ടോ അക്ഷരങ്ങള്‍ മാറ്റി അര്‍ത്ഥമുള്ള ഒരു വാക്കാക്കി മാറ്റി
മാറ്റി എഴുതി അവസാനം എലി എന്നാക്കണം.
Example:
*) പരുന്ത് – മന്ത് – എരുമ – എലി
*) പരുന്ത് – എരുന്ത് – എലി
(ഇതില്‍ രണ്ടാം ഉത്തരം വിജയി. കാരണം മൂന്ന്
വാക്കുകള്‍ മാത്രേ ഉപയോഗിച്ചുള്ളൂ)
ചോദ്യം:
*) കാക്ക & പൂച്ച
കാക്ക – ചക്ക – പൂച്ച
ചോദ്യം:
*) അരി – നെല്ല്
അരി – അല്ലി – നെല്ല്