Monday, December 20, 2021

How to report Fraud / Scam Calls in Saudi Arabia

ഇന്ന് രാവിലെ എനിക്ക് വന്ന ഫ്രൌഡ് കാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെപറ്റി പലരും പ്രൈവറ്റായി വന്ന് ചോദിച്ചതിനാല്‍ വിശദമായി താഴെ പറയുകയാണ്: 


എന്‍റെ ഫോണിലേക്ക് ഇന്ന് രാവിലെ ഒരുത്തന്‍,  നിങ്ങളുടെ ബാങ്ക് കാര്‍ഡ് ബ്ലോക്കായിട്ടുണ്ട്, അതിനാല്‍, അത് ശരിയാക്കാന്‍ നിങ്ങള്‍ക്ക് വരുന്ന ഒരു OTP പറഞ്ഞ് തരണം എന്ന് പറഞ്ഞ് വിളിച്ചു. 

തുടക്കത്തിലേ അത് ഫ്രൌഡ് / സ്കാം കാള്‍ ആണെന്ന് എനിക്ക് മനസ്സിലായി. കാരണം:  

*) ഒരു ബാങ്കില്‍ നിന്നും അങ്ങിനെ ഒരു കാള്‍ വരില്ല എന്ന് എല്ലാ ബാങ്കിന്‍റെയും ATM ഇല്‍ എഴുതി വെച്ചിട്ടുണ്ട്. 

*) പിന്‍ കോഡ് തെറ്റായി പല പ്രാവശ്യം അടിക്കുക. ഇക്കാമ തീരുക, ഇക്കാമ പുതുക്കിയിട്ടും ബാങ്കില്‍ update ചെയ്യാതിരിക്കുക, KYC അപ്ഡേറ്റ് ചെയ്യാതിരിക്കുക,  അടക്കാതെ ഇരിക്കുന്ന  ബാങ്ക് ലോണ്‍  ഉണ്ടാവുക,  സാമ്പത്തിക കേസുകള്‍ ഉണ്ടാവുക,  തുടങ്ങിയവയൊക്കെയാണ് അക്കൌണ്ട്  ബ്ലോക്കാവാന്‍ കാരണമായുണ്ടാവുന്ന കാരണങ്ങള്‍. 

ഇവയൊന്നും എന്നെ ബാധിക്കില്ല എന്നതിനാല്‍ എന്‍റെ കാര്‍ഡ് ബ്ലോക്കാവാന്‍ ഒരു കാരണവുമില്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. 

=========================================

ഇങ്ങിനെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു കാള്‍ വന്നാല്‍ ഒരിക്കലും നിങ്ങളുടെ മൊബൈലില്‍ വരുന്ന OTP പറഞ്ഞ് കൊടുത്ത് പോകരുത്... അഥവാ കൊടുത്താല്‍..... പ്രശ്നമൊന്നുമില്ല....   നിങ്ങളുടെ അക്കൌണ്ടില്‍ ഉള്ള കാശ് അവന്മാര്‍ എടുത്ത് കൊണ്ട് പൊയ്ക്കൊള്ളും എന്ന് മാത്രം :( 


ഇങ്ങിനെ കാള്‍ വന്നാല്‍ ചെയ്യേണ്ടത് എന്താണെന്നാല്‍: 

*) നിങ്ങളുടെ മൊബൈലില്‍ Message Service (SMS) എടുക്കുക. 

*) 330330 എന്ന നമ്പറിലേക്ക് ഒരു ബ്ലാങ്ക് മെസേജ് അയക്കുക. (ഇത് free service ആണ്... കാശ് പോകും എന്ന് പേടിക്കേണ്ട) 

അപ്പോള്‍ തിരിച്ച് ഒരു മെസേജ് വരും. 

Have you received 1) a fraudulent call? 2) or a fraudulent SMS? 

അപ്പോള്‍ കാള്‍ ആണ് വന്നതെങ്കില്‍ ഒന്ന് എന്ന് ടൈപ്പ് ചെയ്യുക... Fraud Message ആണ് വന്നതെങ്കില്‍ രണ്ട് എന്ന് ടൈപ്പ് ചെയ്യുക. 

*) പിന്നെ ഏത് നമ്പറില്‍ നിന്നാണ് കാള്‍ / SMS  വന്നത് എന്ന് ചോദിക്കും. 

*) അപ്പോള്‍ കാള്‍ / SMS വന്ന നമ്പര്‍ ടൈപ്പ് ചെയ്ത് കൊടുക്കുക. 

*) തുടര്‍ന്ന് Your report has been recorded, It is under processing എന്നും പറഞ്ഞ് നന്ദി പറഞ്ഞുള്ള മെസേജ് ലഭിക്കും.