വാഹനത്തില്‍ ദീർഘയാത്ര പ്ലാന്‍ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഇതോടനുബന്ധമായി വേറെ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നുകയാണെങ്കില്‍ നിങ്ങളും കമന്‍റ് ബോക്സില്‍ എഴുതുക...
*******
ആദ്യമായി ചെയ്യേണ്ടത് വാഹനം നന്നായി കഴുകുക എന്നതാണ്. ഇതിലൂടെ കാറിൻറെ windshield, headlight, tail-lamp മുതലായവ വൃത്തിയാകുന്നു. വാഹനത്തിൻറെ പൊതുവിലുള്ള വൃത്തി മാത്രമല്ല, ദൂരെയുള്ള വാഹനങ്ങൾക്ക് നമ്മുടെ വാഹനത്തിനെയും അതിൻറെ ലൈറ്റുകളെയും കാണാനും ഇത് സഹായിക്കും.
ഇനി ഓരോ ഭാഗങ്ങളായി വിശകലനം ചെയ്യാം
1. windshield അഥവാ വാഹനത്തിൻറെ മുൻവശത്തുള്ള ചില്ല്. ഇവ വൃത്തിയായിരിക്കണം. കൂടാതെ windshield wash sprayer ൻറെ ദ്വാരങ്ങൾ ഒന്നും പൊടികയറി അടഞ്ഞിട്ടില്ല എന്നും അത് windshield ലേക്ക് തന്നെ വെള്ളം ചീറ്റുന്നുണ്ടെന്നും ഉറപ്പുവരുത്തുക. അല്ലെങ്കിൽ ആവശ്യമുള്ള സമയത്ത് ഇതിൽ നിന്നും വെള്ളം വരില്ല. അനുബന്ധ ഘടകങ്ങളായ wiper ബ്ലേഡുകളുടെ ഈടും ഉറപ്പുവരുത്തുക. Windshield washer ൻറെ container ൽ വെള്ളത്തിന്റെ അളവ് ആവശ്യത്തിനുണ്ടാകണം.
2. ടയറുകൾ : ടയറുകളുടെ കണ്ടീഷൻ (വിണ്ടുകീറലുകൾ ഇല്ലാതിരിക്കണം), ടയർ ട്രെഡ് ആവശ്യത്തിനുണ്ടാകണം (min : 4mm ആഴമുണ്ടാകണം), വീൽ alignment ശരിയായിരിക്കണം. വീൽ bearing ഉകളിൽ നിന്നും ഇളക്കം ഇല്ല എന്ന് ഉറപ്പുവരുത്തണം. ടയറുകളിലെ കാറ്റിൻറെ മർദ്ദം ആവശ്യത്തിനുണ്ടാകണം. ഇതിൽ ശ്രദ്ധിക്കേണ്ട ഘടകം നിങ്ങൾ ഏതു കാലാവസ്ഥയിൽ എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതാണ്. ഉദാഹരണത്തിന് അബഹയില്‍ നിന്ന് ജിദ്ദ വഴി ദമ്മാമിലേക്ക് പോകുകയാണെന്ന് കരുതുക. ചൂട് കൂടിയ കാലാവസ്ഥയിൽ 120 kmph വേഗതയിൽ ഹൈവേയിൽ വണ്ടി ഓടിക്കുമ്പോൾ ഉരുളുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിൽ നിന്നും ടയറുകൾ നന്നായി വികസിക്കുന്നത് കാണാം. അതിനാൽ മർദ്ദം നിഷ്കർഷിച്ച psi യെക്കാൾ ഒരു പോയിന്റ് കുറച്ചു വച്ച് യാത്ര ആരംഭിക്കുക.
3. എൻജിൻ ഓയിൽ, റേഡിയേറ്റർ coolant ഇവ ആവശ്യത്തിനുണ്ടെന്നും കുറച്ചായിരം കിലോമീറ്ററുകൾ കൂടി ഉപയോഗിക്കാൻ കഴിയുമെന്നും ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ എൻജിൻ ഓയിലും ഫിൽറ്ററും മാറ്റുക.
4. ബ്രേക്കുകൾ : നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് കട്ടകള്‍ക്ക് തേയ്മാനം സംഭവിച്ച് മാറ്റാനായിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും മാറ്റിയ ശേഷം യാത്ര തുടങ്ങുക.
5. ബെൽറ്റുകൾ : ആൾട്ടർനേറ്റർ ബെൽറ്റ്, idler തുടങ്ങിയവയ്ക്ക് അധികമായി തേയ്മാനം ഒന്നും സംഭവിച്ചിട്ടില്ല എന്ന് ചെക്ക് ചെയ്യുക
6. ബാറ്ററി മറ്റു ഇലെക്ട്രിക്കൽ ഉപകരണങ്ങൾ എല്ലാം ശരിയായപടി പ്രവർത്തിക്കുന്നുണ്ടാകണം. കാറിനുള്ളിൽ AC യും ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടോ എന്നും ചെക്ക് ചെയ്യുക
7. സീറ്റ് ബെൽറ്റുകളും സീറ്റിന്റെ കുഷനും നല്ല നിലവാരം പുലർത്തുന്നില്ലായെങ്കിൽ സുരക്ഷയ്ക്കും നീണ്ട യാത്രയിലുണ്ടാകുന്ന ക്ഷീണത്തിനും വഴിവയ്ക്കും
8. മണല്‍ കാറ്റുള്ള ഇടങ്ങളിലൂടെ പോകുമ്പോള്‍ വാഹനത്തിന്‍റെ മുന്‍ വശത്ത് അടിക്കാന്‍ ഒരു സ്പ്രേ കിട്ടുന്നത് വാങ്ങി ഉപയോഗിക്കാം... എന്നാല്‍ മണ്ണടിച്ച് പെയ്ന്‍റ് കേട് വരുന്നത് ഒരു പരിധി വരെ തടുക്കാം... എന്നാല്‍ എനിക്ക് പറ്റിയ അമളി ആര്‍ക്കും പറ്റരുത്. വില താരതമ്യേനെ കുറഞ്ഞ ഒരു സ്പ്രേ വാങ്ങി ഉപയോഗിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുന്നിലെ പെയിന്‍റ് എല്ല ഇളകി പോകാന്‍ തുടങ്ങി... അതിനാല്‍ വാങ്ങുമ്പോള്‍ നല്ല ക്വാളിറ്റിയുള്ളത് തന്നെ വാങ്ങുക.
ഇത്രയുമൊക്കെ ശ്രദ്ധിച്ചുകഴിഞ്ഞാൽ ഇനി അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങൾ
1. സ്റ്റെപ്പിനി (Spare tyre) ടയർ ഘടിപ്പിക്കാൻ പഠിക്കുക. tubeless ടയർ ആണെങ്കിൽ puncture സീൽ ചെയ്യാൻ പഠിക്കുക (ഒരു puncture റിപ്പയർ കിറ്റ് കൂടെ കരുതിയാല്‍ വളരെ നന്ന്.
2. headlight tail-lamp ബൾബുകളും എലെക്ട്രിക്കൽ ഫ്യൂസും മാറ്റാൻ പഠിക്കുക (കൂടെ ഇതിന്റെ കുറച്ചു സ്‌പെയറുകളും കരുതുക)
3. വാഹനം വലിച്ചുകൊണ്ടു പോകുന്നതും തള്ളി സ്റ്റാർട്ട് ആക്കുന്നതും അറിഞ്ഞിരിക്കുക. അതിനുള്ള പുള്ളിങ്ങ് റോപ്പ്, ജമ്പര്‍ കിറ്റ് എന്നിവ വാഹനത്തില്‍ കരുതുക.
4. നജ്മ് (920000560) , മുറൂര്‍, പോലീസ് (911) എന്നിവയുടെ നമ്പര്‍ ഓര്‍ത്ത് വെക്കുകയോ, മൊബൈലില്‍ സേവ് ചെയ്ത് വെക്കുകയോ ചെയ്യുക.
5. വാഹന ഇൻഷുറൻസ് വാലിഡ് ആണെന്ന് ഉറപ്പ് വരുത്തുക.
ഇത്രയുമൊക്കെ ഉണ്ടെങ്കിൽ നമ്മൾ ഒരു ദീർഘദൂര കാർ യാത്രയ്ക്ക് തയ്യാറെടുത്തു എന്ന് കരുതാം.
ശുഭ യാത്ര !!
ചില കാര്യങ്ങള്‍ വിശദമാക്കുകയാണ് താഴെ:
1) IDLER (ഐഡ്‌ലെർ) : എഞ്ചിന് ചുറ്റുമുള്ള ടൈമിംഗ് ബെൽറ്റിനെ നയിക്കുന്ന ഒരു കപ്പിയും അതിനോടനുബന്ധിച്ചുള്ള ബെയറിങ്ങും ചേരുന്നതാണ് Idler. ഇവയിൽ ചിലതിൽ പല്ലുകളുമുണ്ടാകും. ലളിതമായി പറഞ്ഞാൽ വളരെ വേഗത്തിൽ കാറിന്റെ ടൈമിംഗ് ബെൽറ്റ് കറങ്ങുമ്പോൾ അവ അധികം വിറയ്ക്കാതെ ഒരു ടെൻഷനർ ആയി പ്രവൃത്തിച്ചു സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയാണ് ഇവയുടെ ജോലി. ടെൻഷനറുകൾ പോലെ തന്നെ ഒരു ഇഡ്‌ലർ പുള്ളി കേടായാൽ നിങ്ങളുടെ കാർ പ്രവർത്തിക്കില്ല.
2) Tread (ട്രെഡ്) : ടയറുകൾ ഭൂമിയെ സ്പർശിക്കുന്ന പ്രതലത്തിൽ ഉയർന്നും താണുമിരിക്കുന്ന ഡിസൈനുകൾ. ചിത്രം ശ്രദ്ധിക്കുക. ഓരോ ഡിസൈനിനും ഓരോ പ്രത്യേകതയും പ്രയോഗികതയുമുണ്ട്. ഉദാ: മഴ കുറവുള്ള പ്രദേശങ്ങളിൽ, മണലാരണ്യങ്ങളിൽ, ഉയർന്ന നിലവാരം പുലർത്തുന്ന റോഡുകളിൽ, , മഴ കൂടുതലുള്ള സ്ഥലങ്ങളിൽ, പൊതുവിൽ എല്ലായിടത്തും എന്നിങ്ങനെ പല സന്ദർഭങ്ങൾക്ക് അനുയോജ്യമായ ടയറുകൾ വിപണിയിൽ ലഭ്യമാണ്.
3) Belt (ബെൽറ്റ്) : ഫാൻബെൽറ്റും ടൈമിംഗ് ബെൽറ്റും. ആദ്യത്തേത് റേഡിയേറ്ററുമായി ബന്ധപ്പെട്ടുള്ളതാണ്. ടൈമിംഗ് ബെൽറ്റ് എഞ്ചിനിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതും.
4) Alignment (അലൈൻമെന്റ്) : ചക്രങ്ങളുടെ കോണിനെ (ആംഗിൾ) വാഹനത്തിൻറെ ബോഡിയും ചക്രങ്ങൾ തങ്ങളിലും ആയി താരതമ്യപ്പെടുത്തുമ്പോൾ നിർദ്ദേശിക്കപ്പെട്ട രേഖയിലാണോ എന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയ. വാഹനത്തിന്റെ സസ്പെൻഷനിൽ മാറ്റം വരുത്തിയാണ് സാധാരണ വീൽ അലൈൻമെന്റ് ക്രമീകരിക്കുന്നത്.
താഴെപ്പറയുന്നവയിൽ എന്തെങ്കിലും പ്രശ്നം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന് ഒരു അലൈൻമെന്റ് ആവശ്യമാണെന്ന് അനുമാനിക്കാം :
• ടയർ ട്രെഡുകൾ പെട്ടന്ന് അല്ലെങ്കിൽ ചില ടയറുകൾ മാത്രം സമമല്ലാതെ തേഞ്ഞുപോകുന്നു
• വാഹനമോടിക്കുമ്പോൾ സ്റ്റിയറിംഗ് വീൽ ഒരു പക്ഷത്തേക്ക് ചായുന്നു അല്ലെങ്കിൽ സ്റ്റിയറിംഗ് വീൽ വൈബ്രേറ്റ് ചെയ്യുന്നു
• കാർ (എല്ലായ്പ്പോഴും) റോഡിന്റെ ഒരു വശത്തേക്ക് വലിയുന്നു