Wednesday, March 20, 2024

Saudi Jawazat update (20Mar2024)

 🛑ജവാസാത്ത് അപ്ഡേറ്റ്


🔰 ചോദ്യം:- സൗദിയിൽ നിന്ന് അവധിയിൽ പോയ വിദേശിയുടെ റിഎൻട്രി വിസ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കുമോ⁉️

🔰ഇഖാമയിലെ ഫോട്ടോ മാറ്റാൻ കഴിയുമോ⁉️

🔰റി എൻട്രി കാൻസൽ ചെയ്താൽ ഫീസ് തിരികെ ലഭിക്കുമോ⁉️


🔊ജവാസാത്ത് മറുപടി നൽകുന്നു👇

▶️🟡▶️സൗദിയിൽ നിന്ന് അവധിയിൽ നാട്ടിൽ പോയ ഒരു വിദേശിയുടെ റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനു നിയമം അതിനു അനുവദിക്കുന്നില്ലെന്നും അതോടൊപ്പം അയാൾ സൗദിക്ക് പുറത്താണെന്നതും ജവസാത്ത് പരാമർശിച്ചു.

▶️🟡▶️അതേ സമയം ഒരാളുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചാൽ അയാളുടെ സ്പോൺസർക്ക് അയാളെ സൗദിക്ക് പുറത്ത് പോയി തിരികെ വന്നില്ല എന്ന സ്റ്റാറ്റസിലേക്ക് മാറ്റി തൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും.

▶️🟡▶️വിസിറ്റിംഗ് വിസയിൽ എത്തിയ ഒരാളെ ഇഖാമയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനു നിയമം അതിനനുവദിക്കുന്നില്ലെന്ന മറുപടിയാണു ജവാാസാത്ത് നൽകിയത്. (എന്നാല്‍ മാതാപിതാക്കള്‍ ഇക്കാമയുള്ളവരാവുകയും, കുട്ടി വിസിറ്റിങ്ങില്‍ വന്നതാവുകയും ചെയ്താല്‍, ലെവി അടച്ച ശേഷം കുട്ടിയെ ഇക്കാമയിലേക്ക് മാറ്റാവുന്നതാണ്) 

▶️🟡▶️ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനു കാലാവധിയുള്ള, ഏറ്റവും പുതിയ ചിത്രമുള്ള, പാസ്പോർട്ട് ഉണ്ടായിരിക്കണം.

▶️🟡▶️ചിത്രം തല കവർ ചെയ്തതാകരുത്.

▶️🟡▶️ശേഷം ജവാസാത്തിൽ അപ്പോയ്ൻ്റ്മെൻ്റെടുത്ത് അപേക്ഷ സമർപ്പിക്കണം.

▶️🟡▶️ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്താൽ അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്നും ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു.


സോഴ്സ്:- ജനറൽ ഡയറക്ടറേറ്റ് ഫോർ പാസ്പോർട്ട്‌ (ജിഡിപി) / ജവാസാത്ത്

അപ്ഡേറ്റ്:- 20 മാർച്ച്‌ 2024