സഞ്ചാരി ജിദ്ദ യൂണിറ്റിന്റെ ??? -ആമത് ഇവെന്റിലേക്കു
സ്വാഗതം ...
February 25 വെള്ളിയാഴ്ച ജിദ്ദയില്‍
നിന്നും 400 km അകലെയുള്ള ???????? ലേക്കാണ് നാം ഈ പ്രാവശ്യത്തെ ഇവന്റ് വെച്ചിട്ടുള്ളത്.
ഉച്ചക്ക് 2:00 ന് കോർഡിനേറ്റർമാർ തരുന്ന ലൊക്കേഷനിലാണ് നിങ്ങൾ
എത്തിച്ചേരേണ്ടത് , വൈകീട്ട് 7 മണിക്ക് ഇവന്റ് ഔദ്യോഗികമായി പിരിച്ചു വിടുകയും
ചെയ്യും
കോർഡിനേറ്റർമാർ തരുന്ന ലൊക്കേഷനിൽ
എത്തിച്ചേരുവാനുള്ള വാഹന സൗകര്യം നിങ്ങൾ ഉറപ്പു വരുത്തേണ്ടതാണ് .
ഇവന്റിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന
മുഴുവൻ അംഗങ്ങളുടെയും പേരും മറ്റു വിവരങ്ങളും രെജിസ്റ്റ്രേഷൻ ഫോമിൽ ഉൾപെടുത്തേണ്ടതാണ്.
രെജിസ്റ്റർ ചെയ്ത ആളുകളെ മാത്രം
കൊണ്ടു വരിക. സൗകര്യങ്ങൾ എല്ലാം രെജിസ്റ്റർ
ചെയ്ത ആളുകൾക്ക് മാത്രമാണ് നമ്മൾ തയ്യാറാക്കുന്നത്. അത് കൊണ്ടു തന്നെ ആരെങ്കിലും റെജിസ്റ്റര്‍ ചെയ്യാത്ത
ആളുകളെ കൊണ്ടു വന്നാൽ അത് പരിപാടിയുടെ സുഗമമായ
നടത്തിപ്പിനെ ബാധിക്കും.
രെജിസ്റ്റ്ർ ചെയ്ത ശേഷം എന്തെങ്കിലും കാരണത്താൽ വരാൻ സാധിക്കില്ല എങ്കിൽ
വ്യാഴാഴ്‌ച ഉച്ചക്ക് മുൻപ് കോർഡിനേറ്റർമാരെ അറിയിക്കേണ്ടതാണ് .
പരിപാടിക്ക് വരുന്ന ചിലവുകൾ തുല്യമായി പങ്കിട്ടെടുക്കുന്നതായിരിക്കും.
മുകളിൽ എഴുതിയ കാര്യങ്ങൾ വായിച്ചു
നിങ്ങൾ ഇവന്റിൽ പങ്കെടുക്കാൻ തയ്യാർ ആണെങ്കിൽ കോർഡിനേറ്റര്മാരെ വിവരം അറിയിക്കുക രെജിസ്ട്രേഷൻ
ലിങ്ക് തരുന്നതായിരിക്കും.
ഇവന്റിനെ കുറിച്ചുള്ള കൂടുതൽ
വിവരങ്ങൾ രജിസ്ട്രേഷന് ശേഷം നിങ്ങളെ ഉൾപ്പെടുത്തുന്ന വാട്സ്ആപ് ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
Warning:. Alcohol, Drugs or any kind of such are Strictly
prohibited in our events
*സഞ്ചാരി ജിദ്ദ യൂണിറ്റ് ഇവന്റ്
നിർദ്ദേശങ്ങൾ...*
പലരും ആദ്യമായിട്ടായിരിക്കും
സഞ്ചാരിയുടെ കൂടെ ഒരു ഇവന്റിൽ പങ്കെടുക്കുന്നത്. സഞ്ചാരിയുടെ ഇവന്റിൽ പങ്കെടുക്കുമ്പോൾ
നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
#കൊറോണ വൈറസ് വ്യാപനം
നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന മുഴുവൻ മുൻകരുതലുകളും എടുത്ത്
കൊണ്ട് മാത്രമേ അംഗങ്ങൾ ഇവെന്റിൽ പങ്കെടുക്കാവൂ . സനിറ്റയ്സർ , മാസ്ക്ക് മുതലായവ ഓരോരുത്തരും കയ്യിൽ കരുത്തേണ്ടതാണ്
.
# എല്ലാ സഞ്ചാരികളും ഡ്രൈവിംഗ് ലൈസൻസ്, ഐഡി കാർഡ് മുതലായവ തിരിച്ചറിയൽ രേഖ നിർബന്ധമായും എടുത്തു എന്ന്
ഉറപ്പു വരുത്തുക.
# ആവശ്യത്തിനുള്ള പണം
കയ്യിലുണ്ടെന്ന് ഉറപ്പു വരുത്തുക.
# ഇവന്‍റില്‍ യാതൊരുവിധ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനോ/ ഉപയോഗിച്ച
ശേഷം വരാനോ പാടുള്ളതല്ല.
# ലൊക്കേഷനിൽ എത്തിച്ചേരാനുള്ള
റിസ്ക് നിങ്ങളുടേതാണ് (സ്വന്തമായി വാഹനം ഇല്ലാത്തവർ ഇവിടെ അറിയിച്ചാൽ share
ചെയാൻ ഇവിടെ ആളുകൾ ഉണ്ടാവും)
# വാഹനങ്ങളുടെ പേപ്പേഴ്‌സ്,
സുരക്ഷ, ഇന്ധനം, മുതലായവ നിങ്ങളുടെ
സ്വന്തം ഉത്തരവാദിത്തം ആണ്.
# മഴ/ തണുപ്പ് / വെയിൽ
തുടങ്ങിയ സാഹചര്യങ്ങളിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ റെയിൻ കോട്ട്/കുട/തൊപ്പി എന്നിവ കൈയിൽ
കരുതാവുന്നതാണ്. അതു പോലെ നിങ്ങളുടെ
ഇലക്ട്രോണിക് ഉപകരണങ്ങൾ ആയ മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയവ സൂക്ഷിക്കാൻ കവർ കരുതാൻ ശ്രമിക്കുക.
# ഇവെന്റിനിടയിൽ സംഭവിക്കുന്ന
ബുദ്ധിമുട്ടുകൾ അപകടങ്ങൾ മുതലായവക്ക് സഞ്ചാരി പ്രവർത്തകർ ഉത്തരവാദി ആവില്ല.
# കുടിക്കാനുള്ള വെള്ളം എല്ലാവരും നിർബന്ധമായും കയ്യിൽ കരുതുക...
# ഇവന്റിന് വരുമ്പോൾ
കുറച്ച് സ്നാക്സ് പോലെയുള്ള
ലഘു ഭക്ഷണങ്ങള്‍ കയ്യിൽ കരുതിയാൽ സ്വയം കഴിച്ച് ബുദ്ധിമുട്ടാതെ, എല്ലാർക്കും
കൂടി പങ്കിട്ടു കഴിക്കാം 😁
# ചെറിയ ഒരു ബാഗ് കരുതുന്നത്
നല്ലതാണ്. ബാഗിൽ അത്യാവശ്യ സാധനങ്ങൾ മാത്രം എടുക്കുക. ബാഗ് പരമാവധി ഭാരം കുറക്കാം.
#ശാരീരിക ബുദ്ധിമുട്ട്
അനുഭവപ്പെടുന്നവർ യാത്രയിൽനിന്നും വിട്ടുനിൽകുക.
# ഭക്ഷണം അനാവശ്യമായി
പാഴാക്കാതെ നിങ്ങൾക്ക് ആവശ്യം ഉള്ളത് മാത്രം ചോദിച്ചു വാങ്ങുക, വേസ്റ്റ് അവിടെ വെച്ചിരിക്കുന്ന വേസ്റ്റ് കീസില്‍
മാത്രം ഇടുക.
# അവശ്യമായ മരുന്നുകൾ
എടുക്കാൻ മറക്കരുത്.
# കോ-ഓഡിനേറ്ററുടെ നിർദ്ധേശങ്ങൾ
കർശനമായും പാലിക്കുക.
# ഉച്ചത്തിലുള്ള അനാവശ്യ
സംസാരം, അച്ചടക്കരാഹിത്യം അനുവദിക്കില്ല.
# പരിപാടി നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാലാവസ്ഥ/മറ്റ് പ്രശ്നങ്ങൾ ഉണ്ടായാൽ പരിപാടി മാറ്റി വെക്കുകയും,പിന്നീട് തിയ്യതി അറിയിക്കുകയും ചെയ്യുന്നതായിരിക്കും.,
നമ്മുടെ ഇവന്റ് മനോഹരമാക്കി
തീർക്കുവാനും, ഓരോ വ്യക്തികളുടെയും
സുരക്ഷയ്ക്കു മുൻഗണന കൊടുക്കുവാനും വേണ്ടിയാണ് മുകളിൽ ഉള്ള നിർദ്ദേശങ്ങൾ.സഞ്ചാരികൾ എല്ലാവരും
ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നു അഭ്യർത്ഥിക്കുന്നു...
ഓർക്കുക: പ്രകൃതി സംരക്ഷിക്കേണ്ട
ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
ഈ യാത്രയുടെ നല്ല ഓർമ്മകൾ
മാത്രം യാത്രയിൽ നിന്നും ശേഖരിക്കുക
ഈ ഗ്രൂപ്പിൽ ഇടുന്ന ഒരു കാര്യവും യാത്ര തീരുന്നത്
വരെ പുറത്തുള്ളവരുമായി പങ്കുവെക്കാതിരിക്കൽ നിങ്ങളുടെ ഓരോരുത്തരുടെയും കടമയാണ്,അത് കൊണ്ട് തന്നെ ഈ ഗ്രൂപ്പിൽ വരുന്ന ചർച്ചകൾ, മീറ്റിങ് പോയന്റുകൾ, മറ്റുള്ള കാര്യങ്ങൾ
ഗ്രൂപ്പിന് പുറത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
അഡ്മിൻ പാനൽ സഞ്ചാരി ജിദ്ദ യുണിറ്റ് .
No comments:
Post a Comment