നമ്മുടെ പുന്നാര മക്കളെപ്പറ്റി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1 ) സുരക്ഷിതത്വ ചിന്ത: കുട്ടികളിൽ മാതാപിതാക്കളുടെ കൈകളിൽ സുരക്ഷിതരാണ് എന്ന ചിന്ത ഉണ്ടാക്കുക. ഒരിക്കലും നിഷേധാത്മക ചിന്തകൾക്ക് അവസരം കൊടുക്കരുത്. ദിവസത്തിൽ ഏറ്റവും ചുരുങ്ങിയത് ഒരിക്കലെങ്കിലും തൻ്റെ കുട്ടിയെ ആശ്ലേഷിക്കുന്ന ഒരു രീതി ഉറപ്പാക്കുക. അത് അവരുടെ മനസ്സിൽ സുരക്ഷിതത്വ ചിന്ത ഊട്ടിയുറപ്പിക്കും
2 ) സ്വഭാവത്തെ പ്രശംസിക്കുക: കുട്ടികൾ നല്ല കാര്യം ചെയ്യുമ്പോൾ പ്രശംസിക്കാൻ മടി കാണിക്കാതിരിക്കുക. അതേപോലെ നല്ല കാര്യം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
3 ) കുട്ടികളെ കേൾക്കുക: അവർ പറയുന്നത് കേൾക്കാൻ ചെവി കൊടുക്കുന്നത് വളരെ അത്യാവശ്യമാണ്. കുട്ടികൾ എന്തെങ്കിലും പറയുമ്പോൾ "മിണ്ടാതിരിയെടാ" എന്ന് പറഞ്ഞാൽ ജീവിതകാലം മുഴുവൻ, ഒരുപക്ഷെ, അത് ആ കുട്ടിയിൽ പല പ്രശ്നങ്ങൾക്കും കാരണമാവാം.
4 ) ഭയവും ശൂന്യതയും: കുട്ടികളെ പേടിപ്പിക്കുന്നതിന് പകരം അവരുടെ കൂട്ടുകാരനും, ഉപദേഷ്ടാവും ആവുകയും അവരോടൊപ്പം കളിക്കുന്ന കളിക്കൂട്ടുകാരാവാൻ ശ്രമിക്കുകയും ചെയ്യുക. മാതാപിതാക്കളെ പേടിക്കുന്ന കുട്ടികൾ, കളവ് പറയാനും കള്ളം ഒളിപ്പിക്കാനും കൂടുതൽ ത്വരയുള്ളവരാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
5 ) തീരുമാനങ്ങള്‍: സ്വന്തം തീരുമാനങ്ങൾ മാത്രം നടത്താതെ, അവർക്ക് കൂടി തീരുമാനങ്ങൾ എടുക്കാൻ അവസരവും സ്വാതന്ത്ര്യവും നൽകുക.
6 ) അവനെ കണ്ടില്ലേ? അയൽവാസിയെ കണ്ടില്ലേ എന്നെല്ലാം പറഞ്ഞു അവരെപ്പോലെയാവൂ എന്ന് പറഞ്ഞു താരതമ്യം ചെയ്യാതെ നീ സമാനമില്ലാത്തവനാണ് / സമാനമില്ലാത്തവളാണ് (You Are Unique) എന്ന് പറഞ്ഞു അവരുടെ സ്വന്തം കഴിവിൽ വിശ്വാസം വരുത്തിക്കുക.
7 ) ശിക്ഷ: മുഖത്തടിക്കുക, മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശിക്ഷിക്കുക തുടങ്ങിയവ ഒരിക്കലും ചെയ്യാതിരിക്കുക. ശിക്ഷയെക്കാളും ശിക്ഷണമാണ് ഗുണം ചെയ്യുക.
8 ) ശകാരം: കൂടുതൽ ശകാരം കുട്ടികളുടെ വ്യക്തിത്വത്തെ അഗാധമായി ബാധിക്കും.
9 ) നമ്മുടെ കുട്ടികൾ നമ്മെക്കാളും ലോകപരിചയവും അനുഭവ സമ്പത്തും കുറഞ്ഞവരാണ് എന്ന് നാമറിയുക. അതിനാൽ എന്തെങ്കിലും സംസാരിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നമ്മുടെ ലെവലിൽ നിന്നല്ല അവർ ചിന്തിക്കുക എന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.
10 ) കുട്ടികളുടെ സ്വപ്നങ്ങളെ മോശമായി കാണാതെ, അവ നല്ലതാണ് എന്ന് തോന്നിയാൽ അതെത്തിപ്പിടിക്കാനുള്ള എല്ലാ സഹായവയും നമ്മുടെ ഭാഗത്ത് നിന്നും ചെയ്തു കൊടുക്കുകയും, അത് നല്ലതല്ല എന്ന് തോന്നിയാൽ നല്ല രൂപത്തിൽ കുട്ടികളെ അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക.
11 ) സ്നേഹം പ്രകടിപ്പിക്കാൻ മടി കാണിക്കാതിരിക്കുക: പ്രത്യേകിച്ചും കുട്ടികൾ രാവിലെ എഴുന്നേൽക്കുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും ഒരു ഉമ്മ കൊടുക്കുന്നതിന് മടി കാണിക്കാതിരിക്കുക.
12 ) പ്രാർത്ഥന: കുട്ടികളെ മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരാക്കുക എന്നപോലെ തന്നെ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാവുക
13 ) പഠന കാര്യങ്ങളിൽ ശ്രദ്ധ: കുട്ടികളുടെ സ്‌കൂൾ തെരഞ്ഞെടുക്കുന്നത് മുതൽ ഹോം വർക്ക് ചെയ്യുന്നതിൽ വരെ ശ്രദ്ധ കൊടുക്കുക.
14 ) വിജയത്തിൽ ആനന്ദം: കുട്ടി ഒരു നല്ല നേട്ടം കൈവരിച്ചാൽ അത് ആഘോഷിക്കാൻ മടി കാണിക്കാതിരിക്കുക.
15 ) സമ്പാദ്യ ശീലം വളർത്തുക: 21 വയസ്സ് കഴിഞ്ഞ ശേഷം മാത്രം പൊട്ടിക്കാം എന്ന തീരുമാനത്തിൽ, കുട്ടികൾക്ക് വേണ്ടി ചെറുതെങ്കിലും ഒരു നാണയ പെട്ടി ഉണ്ടാക്കുക. വളരെ ചെറിയ സംഖ്യ ഓരോ മാസവും അതിൽ നിക്ഷേപിക്കാൻ കുട്ടികളോട് പറയുക.
16 ) റോൾ മോഡൽ: കുട്ടികളെ പറഞ്ഞു നന്നാക്കുന്നതിന് പകരം മാതാപിതാക്കളെ കണ്ട് അവർ വളരട്ടെ.
17 ) കുട്ടികൾ നിങ്ങളോട് എങ്ങിനെ പെരുമാറണം എന്ന പോലെ നിങ്ങൾ കുട്ടികളോട് പെരുമാറുക.
18 ) ഒരു നല്ല കാര്യം, നിങ്ങൾ ചെയ്ത ശേഷം കുട്ടികളോട് ചെയ്യാൻ പറയുക. ചീത്ത കാര്യവും അത് പോലെ തന്നെ
19 ) സാമൂഹ്യ ജീവിതം: പാർട്ടികളിലും, പരിപാടികളിലും കുട്ടികളെ കൂടെ കൊണ്ട് പോവുക. ഇത്തരം സന്ദർഭങ്ങളിൽ എങ്ങിനെ പെരുമാറണം എന്ന് അവർ നേരിട്ട് കണ്ട് സ്വയം പഠിക്കട്ടെ . അതോടൊപ്പം പറഞ്ഞു കൊടുക്കുകയും ചെയ്യണം.
20 ) രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാക്കുക: കുടുംബങ്ങളിലെ രഹസ്യങ്ങൾ കുടുംബങ്ങളിൽ മാത്രം ഒതുങ്ങാനുള്ളതാണ് എന്നവർക്ക് പ്രത്യേകം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.
21 ) സ്വയം ഭാവി പ്ലാൻ ചെയ്യിപ്പിക്കുക. കിട്ടിയ അറിവുകൾ വെച്ച് സ്വയം അവൻ്റെ / അവളുടെ ഭാവിക്കുള്ള ഒരു പ്ലാൻ അവരെക്കൊണ്ടു തന്നെ പ്ലാൻ ചെയ്യിപ്പിക്കുക.
22 ) വ്യക്തിപരമായ കഴിവുകൾ : പ്രായത്തിനനുസരിച്ചു, നീന്തൽ, സൈക്കിൾ, ഡ്രൈവിംഗ്, കുതിര സവാരി, ആയോധന കല തുടങ്ങിയവ പഠിപ്പിക്കുക.
23 ) താല്പര്യമുള്ള കുട്ടികളിൽ ലളിത കല (സംഗീതം, സാഹിത്യം, ചിത്രമെഴുത്ത്, നാട്യം) കൾ അഭ്യസിപ്പിക്കുന്നതിൽ മടി കാണിക്കാതിരിക്കുക
24 ) എക്സ്ട്രാ കരിക്കുലം : പ്രസംഗം, നാടകം, പാട്ട്
25 ) മാതാപിതാക്കൾ ആണ് മക്കളുടെ ഉത്തരവാദികൾ എന്നറിയുക. അവർ തെറ്റിപ്പോയാൽ ഉത്തരവാദികൾ നിങ്ങളാണ്.
26 ) സ്വയം തിരഞ്ഞെടുക്കുന്ന കാര്യങ്ങളുടെ വരും വരായ്കകൾ ഏറ്റെടുക്കേണ്ടത് സ്വന്തം തന്നെയായിരിക്കും എന്നത് മക്കളെ പഠിപ്പിക്കുക. അതിനാൽ, കാര്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാല് പ്രാവശ്യം ചിന്തിച്ച ശേഷം മാത്രം ഉറപ്പിക്കാൻ പഠിപ്പിക്കുക.
27 ) മറ്റുള്ളവരുടെ വാക്കുകളും അഭിപ്രായങ്ങളും (ഇഷ്ടമില്ലാത്തവ ആണെങ്കിൽ കൂടി ) കേൾക്കാനുള്ള മനസ്സ് ഉണ്ടാവാൻ പഠിപ്പിക്കുക.
28 ) ഒരിക്കലും മക്കളോട് പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, പഠിക്കാത്തവൻ, ജയിക്കാത്തവൻ, തുടങ്ങി നിഷേധാർത്ഥത്തിലുള്ള ഒരു നെഗറ്റിവ് വാക്കുകളും പറയാതിരിക്കുക. അതിന് പകരമായുള്ള പോസിറ്റീവ് വാക്കുകൾ ഉപയോഗിക്കുക.
29 ) മക്കളോട് സംസാരിക്കുന്നതിൽ മാതാവും പിതാവും ഒരുമയുണ്ടാക്കുക. ഒരാൾ ശരിയെന്ന് പറയുന്നത് മറ്റെയാൾ തെറ്റ് എന്ന് പറയുന്ന അവസ്ഥ ഇല്ലാതാക്കുക.
30 ) മക്കളോട് സംസാരിക്കുമ്പോൾ മര്യാദ കൈവിടാതിരിക്കുക
31 ) മക്കളെ പറ്റി മോശമായി മറ്റുള്ളവരോട് സംസാരിക്കാതിരിക്കുക. പ്രത്യേകിച്ചും കുട്ടികളുടെ സാന്നിദ്ധ്യത്തിൽ .
32 ) ചെറുപ്പം മുതൽ തന്നെ കുട്ടികളെ അവരുടെ റൂമും പുസ്തകങ്ങളും വൃത്തിയായി കൊണ്ട് നടക്കാൻ ശീലിപ്പിക്കുക.
33 ) സോഷ്യൽ വർക്കുകൾ പോലെയുള്ളവ ചെയ്യാൻ കുട്ടികളെ അയക്കുക.
34 ) കുട്ടികളുടെ കൂടെ ചിലവഴിക്കാൻ ദിവസവും ഒരു പ്രത്യേക സമയം മാതാപിതാക്കൾ കണ്ടെത്തുക. ആ സമയത്ത്, മൊബൈൽ, ടി വി തുടങ്ങി ഒരു സാധനങ്ങളും ഉപയോഗിക്കരുത്
35 ) നിങ്ങൾ നല്ലത് ചെയ്യുമ്പോൾ കുട്ടികളെ കാണിച്ച് ചെയ്യാൻ ശ്രമിക്കുക. അവർക്കത് ഒരു പ്രചോദനമാവും.
36 ) കുട്ടികളെ കൂടെ കിടത്തി ഉറക്കുക . വലുതാവുമ്പോൾ ഇടയ്ക്ക് മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യുക. അതവർ ഇഷ്ടപ്പെടുന്നില്ല എങ്കിൽ മാത്രം ഉപേക്ഷിക്കുക.
37 ) നിങ്ങളുടെ കുടുംബങ്ങളെ കുട്ടികളെ കൊണ്ട് പോയി കാണിക്കുക. കുടുംബ ബന്ധം നിലനിർത്തുക
38 ) കുട്ടികളുടെ കൂട്ടുകാരാരെല്ലാം എന്നറിയുക. അവരുമായി മാതാപിതാക്കൾ ബന്ധം സ്ഥാപിക്കുക. അവരിൽ നല്ലതല്ല എന്ന് തോന്നുന്നവരിൽ നിന്നും അകന്ന് നിൽക്കാനും നല്ല കൂട്ടുകാരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനും കുട്ടികളെ പഠിപ്പിക്കുക.
39 ) കുട്ടികൾ തോൽക്കുന്ന സമയം ശകാരിക്കാതെ അവർക്ക് ശക്തി പകരുക. അവർ ജയിക്കുക തന്നെ ചെയ്യും.
40 ) ഗുണമേന്മ: കുട്ടികളെ ഗുണമേന്മ പഠിപ്പിക്കുക. അത് എല്ലാ കാര്യങ്ങളിലും സാധനങ്ങളിലും സ്വഭാവങ്ങളിലും
41 ) കുട്ടികൾ സമയം കൊല്ലികൾ ആവാതിരിക്കാൻ സ്വയം സമയം കൊല്ലികൾ ആവാതിരിക്കുക.
42 ) സമയനിഷ്ഠ : ഓരോ സമയത്തും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന ഒരു ചിട്ട കുട്ടികൾക്ക് നൽകണം. ഉദാ: സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് വീട്ടിൽ എത്തിയിട്ടുണ്ടാവണം.
43 ) കുട്ടികളെ അവർ സ്വന്തന്ത്രരാണ് എന്ന ഒരു ചിന്ത അവരിൽ ഉണ്ടാക്കണം. എന്നാൽ അവരെ കയറൂരി വിടുന്ന അവസ്ഥയിൽ ആക്കുകയും ചെയ്യരുത്.
53 ) പിതാവിനെ കോപ്പി ചെയ്യുന്ന കുട്ടികളാവണം എന്ന് വാശി പിടിക്കാതിരിക്കുക. പല കാര്യങ്ങളും കാലങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടേയിരിക്കും.
54 ) മാതാപിതാക്കൾ ഇടയ്ക്കെപ്പോഴെങ്കിലും പാരന്റിങ് കോച്ചിങ് ക്ളാസുകളിൽ അറ്റൻഡ് ചെയ്യണം.
55 ) ചെറിയ കുട്ടികളോട് കൊഞ്ചി ത്തന്നെ സംസാരിക്കുക
56 ) ഓരോ കുട്ടികൾക്കും ദിവസ / ആഴ്ച / മാസ ലക്ഷ്യങ്ങൾ ഒരു പേപ്പറിൽ എഴുതി നൽകുക. അത് അവരുടെ റൂമിൽ ഒട്ടിക്കുക. അത് നടപ്പാക്കാൻ അവരെ പ്രാപ്തരാക്കുക.
57 ) കുട്ടികൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നവരായിരിക്കും. എന്നാൽ നിങ്ങൾ ഉത്തരങ്ങൾ നൽകുമ്പോൾ അവരുടെ ചെറിയ ബുദ്ധിക്ക് നിരക്കുന്ന ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കുക.
58 ) രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും മക്കളെ കൂട്ടി ഒരു പിക്നിക് പോവുക.
59 ) കുട്ടികൾ കളവ് പറയാനുള്ള കാര്യങ്ങൾ / സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുക.
60 ) കുട്ടികളുടെ കളിയിൽ കൂടിക്കൊണ്ടോ അവരുടെ കൂടെ കളിച്ചു കൊണ്ടോ അവരുമായുള്ള അകലം കുറയ്ക്കുക.
61 ) കഠിന സ്വഭാവം എപ്പോഴും നല്ലതല്ലെങ്കിലും ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെടുക്കാം.
62 ) സ്വന്തം കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് സ്തുതിച്ചു പറയുക. അതവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും.
63 ) കുട്ടികൾ തെറ്റി മാറി പ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ: അവരെ കേൾക്കാതിരിക്കുകയും അവരോട് സംസാരിക്കാതിരിക്കുകയും ചെയ്യുക. അവരോട് കൂട്ട് കോടാതിരിക്കുക. അവരുടെ ആവശ്യങ്ങൾ കേൾക്കാതിരിക്കുക. അവരുടെ പഠനത്തിൽ ശ്രദ്ധ കൊടുക്കാതിരിക്കുകയും അവരെ അവരുടെ പാട്ടിന് വിടുകയും ചെയ്യുക.
64 ) വൃത്തി, വെടിപ്പ്, ആരോഗ്യപരമായ കാര്യങ്ങൾ, തുടങ്ങിയവ ചെയ്യാൻ വേണ്ടത് ചെയ്യുക. സ്വയം പാലിക്കുകയും ചെയ്യുക.
65 ) നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശീലിപ്പിക്കുക.
66 ) ഞാൻ എന്താണ് എൻ്റെ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്? എൻ്റെ മക്കൾ എന്താണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്ന് സ്വയം ചോദിക്കുക.
67 ) ക്വാളിറ്റി ശ്രദ്ധിക്കുക. ക്വാണ്ടിറ്റി അല്ല.
68 ) പാവങ്ങളെ / അശരണരരെ സഹായിക്കുവാനുള്ള മനസ്സ് ഉണ്ടാക്കിക്കുക.
69 ) ആത്മ ധൈര്യവും ആവേശവും ഉണ്ടാക്കുന്ന നല്ല സിനിമകൾ മക്കളുടെ കൂടെ ഇരുന്ന് കാണുക. നല്ല കഥകൾ അവരെ കേൾപ്പിക്കുക.
70 ) പേടിപ്പെടുത്തുന്ന സിനിമകളോ കഥകളോ അനുവദിക്കാതിരിക്കുക.
71 ) ബുദ്ധി വികാസം ഉണ്ടാകാൻ കാരണമാകുന്ന ഗെയിമുകൾ മാത്രം വാങ്ങിക്കൊടുക്കുക.
72 ) നരകവും ശിക്ഷയും പറഞ്ഞു പേടിപ്പിക്കുന്നതിന് പകരം സ്വർഗ്ഗവും സുന്ദര ജീവിതവും പറഞ്ഞു ആവേശം കൊള്ളിക്കുക.
73 ) കുട്ടികളെ ചെറുപ്പത്തിലേ നന്നായി വളർത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ വലുതായ ശേഷം നന്നായി വളർത്താം എന്ന് വ്യാമോഹിക്കരുത്. പന്ത്രണ്ട് വയസ്സിന് മുമ്പ് സ്വഭാവ രൂപീകരണം നടന്നിരിക്കണം.
74 ) കുട്ടിയുടെ നൈസർഗിക വാസന കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
75 ) മക്കളുടെ കൂട്ടുകാരെ ഇടയ്ക്ക് വീട്ടിലേക്ക് ക്ഷണിക്കുക. അവർ തമ്മിൽ നല്ല ബന്ധം ഉണ്ടാക്കുക.

44 ) സഹായ മനസ്ഥിതി ഉണ്ടാക്കുക: മറ്റുള്ളവരെ സഹായിക്കുന്നത് ഒരു അഭിനിവേശം ആയി ഗണിക്കാൻ പഠിപ്പിക്കുക. അത് ശാരീരികമായും, സാമ്പത്തികമായും, മാനസികമായും.
45 ) മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പഠിപ്പിക്കുക.
46 ) മുൻഗണനാ നിർണ്ണയത്തോടെ കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിക്കുക. ആദ്യം ചെയ്യേണ്ടവ ആദ്യം.... പ്രാധാന്യം ഉള്ളവ ആദ്യം എന്ന രൂപത്തിൽ
47 ) കുട്ടികൾ കണ്ട് പഠിക്കുന്നവരാകട്ടെ. കടൽ/കര യാത്രകളിൽ അവരും നിങ്ങളോടൊപ്പം കൂടട്ടെ
48 ) ഏറ്റവും നല്ല പേരിൽ മാത്രം കുട്ടികളെ വിളിക്കുക. നായിൻറെ മോനെ എന്നൊക്കെ വിളിക്കുന്നവർ അത് തന്നിലേക്ക് തന്നെയാണ് തിരിഞ്ഞു കുത്തുന്നത് എന്നറിയുന്നില്ല.
49 ) എന്തെങ്കിലും അവരോട് പറയുമ്പോഴും പോസ്റ്റിറ്റീവ് വാക്കുകൾ മാത്രം ഉപയോഗിക്കുക. എൻ്റെ നല്ല കുട്ടിയല്ലേ, സൂപ്പർ ബോയി/ ഗേൾ, ചാമ്പ്യൻ, ബുദ്ധിമാൻ, ശക്തിമാൻ, പേടിയില്ലാത്തവൻ, സുന്ദരൻ/ സുന്ദരി, ബെസ്റ്റ് ബോയ്, അങ്ങിനെയങ്ങിനെ
50 ) നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തിയ രൂപത്തിലല്ല നമ്മുടെ കുട്ടികളുടെ തലമുറയെ വളർത്തേണ്ടത് എന്ന തിരിച്ചറിവ് സ്വയം ഉണ്ടാക്കുക.
51 ) നാല് വാക്ക് പറയുന്നതിലും പതിനായിരം മടങ്ങ് ഫലം ഒരു തലോടലിൽ നിന്നും കിട്ടും എന്നറിയുക

52 ) കുട്ടികളുടെ എല്ലാ ബുദ്ധിമുട്ടുകളും ശരിയാക്കി കൊടുക്കരുത്. അപ്പോൾ സ്വയം പര്യാപ്തതയ്ക്ക് കാര്യശേഷി കുറയാം. അതിനാൽ കുറെയൊക്കെ അവരവരുടെ പ്രശ്നങ്ങൾ അവർ തന്നെ തീർക്കട്ടെ. മക്കൾക്ക് സ്വയം കഴിയില്ല എന്നുറപ്പായാൽ മാത്രം മാതാപിതാക്കൾ സഹായിക്കുക.
53 ) പിതാവിനെ കോപ്പി ചെയ്യുന്ന കുട്ടികളാവണം എന്ന് വാശി പിടിക്കാതിരിക്കുക. പല കാര്യങ്ങളും കാലങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടേയിരിക്കും.
54 ) മാതാപിതാക്കൾ ഇടയ്ക്കെപ്പോഴെങ്കിലും പാരന്റിങ് കോച്ചിങ് ക്ളാസുകളിൽ അറ്റൻഡ് ചെയ്യണം.
55 ) ചെറിയ കുട്ടികളോട് കൊഞ്ചി ത്തന്നെ സംസാരിക്കുക
56 ) ഓരോ കുട്ടികൾക്കും ദിവസ / ആഴ്ച / മാസ ലക്ഷ്യങ്ങൾ ഒരു പേപ്പറിൽ എഴുതി നൽകുക. അത് അവരുടെ റൂമിൽ ഒട്ടിക്കുക. അത് നടപ്പാക്കാൻ അവരെ പ്രാപ്തരാക്കുക.
57 ) കുട്ടികൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നവരായിരിക്കും. എന്നാൽ നിങ്ങൾ ഉത്തരങ്ങൾ നൽകുമ്പോൾ അവരുടെ ചെറിയ ബുദ്ധിക്ക് നിരക്കുന്ന ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കുക.
58 ) രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും മക്കളെ കൂട്ടി ഒരു പിക്നിക് പോവുക.
59 ) കുട്ടികൾ കളവ് പറയാനുള്ള കാര്യങ്ങൾ / സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുക.
60 ) കുട്ടികളുടെ കളിയിൽ കൂടിക്കൊണ്ടോ അവരുടെ കൂടെ കളിച്ചു കൊണ്ടോ അവരുമായുള്ള അകലം കുറയ്ക്കുക.
61 ) കഠിന സ്വഭാവം എപ്പോഴും നല്ലതല്ലെങ്കിലും ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെടുക്കാം.
62 ) സ്വന്തം കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് സ്തുതിച്ചു പറയുക. അതവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും.
63 ) കുട്ടികൾ തെറ്റി മാറി പ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ: അവരെ കേൾക്കാതിരിക്കുകയും അവരോട് സംസാരിക്കാതിരിക്കുകയും ചെയ്യുക. അവരോട് കൂട്ട് കോടാതിരിക്കുക. അവരുടെ ആവശ്യങ്ങൾ കേൾക്കാതിരിക്കുക. അവരുടെ പഠനത്തിൽ ശ്രദ്ധ കൊടുക്കാതിരിക്കുകയും അവരെ അവരുടെ പാട്ടിന് വിടുകയും ചെയ്യുക.
64 ) വൃത്തി, വെടിപ്പ്, ആരോഗ്യപരമായ കാര്യങ്ങൾ, തുടങ്ങിയവ ചെയ്യാൻ വേണ്ടത് ചെയ്യുക. സ്വയം പാലിക്കുകയും ചെയ്യുക.
65 ) നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശീലിപ്പിക്കുക.
66 ) ഞാൻ എന്താണ് എൻ്റെ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്? എൻ്റെ മക്കൾ എന്താണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്ന് സ്വയം ചോദിക്കുക.
67 ) ക്വാളിറ്റി ശ്രദ്ധിക്കുക. ക്വാണ്ടിറ്റി അല്ല.
68 ) പാവങ്ങളെ / അശരണരരെ സഹായിക്കുവാനുള്ള മനസ്സ് ഉണ്ടാക്കിക്കുക.
69 ) ആത്മ ധൈര്യവും ആവേശവും ഉണ്ടാക്കുന്ന നല്ല സിനിമകൾ മക്കളുടെ കൂടെ ഇരുന്ന് കാണുക. നല്ല കഥകൾ അവരെ കേൾപ്പിക്കുക.
70 ) പേടിപ്പെടുത്തുന്ന സിനിമകളോ കഥകളോ അനുവദിക്കാതിരിക്കുക.
71 ) ബുദ്ധി വികാസം ഉണ്ടാകാൻ കാരണമാകുന്ന ഗെയിമുകൾ മാത്രം വാങ്ങിക്കൊടുക്കുക.
72 ) നരകവും ശിക്ഷയും പറഞ്ഞു പേടിപ്പിക്കുന്നതിന് പകരം സ്വർഗ്ഗവും സുന്ദര ജീവിതവും പറഞ്ഞു ആവേശം കൊള്ളിക്കുക.
73 ) കുട്ടികളെ ചെറുപ്പത്തിലേ നന്നായി വളർത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ വലുതായ ശേഷം നന്നായി വളർത്താം എന്ന് വ്യാമോഹിക്കരുത്. പന്ത്രണ്ട് വയസ്സിന് മുമ്പ് സ്വഭാവ രൂപീകരണം നടന്നിരിക്കണം.
74 ) കുട്ടിയുടെ നൈസർഗിക വാസന കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
75 ) മക്കളുടെ കൂട്ടുകാരെ ഇടയ്ക്ക് വീട്ടിലേക്ക് ക്ഷണിക്കുക. അവർ തമ്മിൽ നല്ല ബന്ധം ഉണ്ടാക്കുക.
No comments:
Post a Comment