നിങ്ങള്‍ സൗദിയില്‍ ഉള്ളപ്പോള്‍ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി ശ്രമിക്കേണ്ടതായിരുന്നു. നിങ്ങളുടെ അഭാവത്തിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെങ്കിലും നടപടിക്രമങ്ങള്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമാണ്. നിങ്ങളുടെ അഭാവത്തില്‍ സുഹൃത്തുക്കളുടെ/ബന്ധുക്കളുടെ സഹായത്തോടെ PCC കിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു:
(1 ) ആദ്യമായി നിങ്ങള്‍ക്കുവേണ്ടി PCC സംഘടിപ്പിച്ചു തരുന്നതിനു സൗദി അറേബ്യയില്‍ ഒരു അടുത്ത സുഹൃത്തിനെ/ബന്ധുവിനെ കണ്ടെത്തുക.
(2). ഇന്ത്യയിലെ നിങ്ങളുടെ താമസസ്ഥലത്തെ/ജോലിസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും വിരലടയാള കാര്‍ഡിന്റെയും അറബി പരിഭാഷ എടുത്ത്, സൗദി എംബസ്സിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിക്കുക. സൗദി എംബസ്സി അറ്റസ്‌റേഷന് നോട്ടറി, കേരള ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ വിദേശമന്ത്രാലയം എന്നിവയുടെ കൂടി അറ്റസ്റ്റേഷന്‍ വേണം.
(3 ). സൗദി അറേബ്യയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്‌പോണ്‍സറില്‍ നിന്നും/സ്ഥാപനത്തില്‍ നിന്നും ബാദ്ധ്യത ഒന്നും ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുക
(4 ) നിങ്ങള്‍ക്കുവേണ്ടി PCC എടുക്കുന്നതിന് സൗദി അറേബ്യയിലെ സുഹൃത്തിനെ/ബന്ധുവിനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള കത്ത് സൗദിയിലെ ഇന്ത്യന്‍ എംബസ്സിക്ക് അയക്കുക. ഒപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സൗദി ഇക്കാമയുടെ കോപ്പി, സൗദിയിലായിരുന്നപ്പോള്‍ എക്‌സിറ്റ് റീഎന്‍ട്രി അടിച്ച എല്ലാ പാസ്‌പോര്‍ട്ട് പേജുകളുടെ കോപ്പികളും വയ്ക്കുക.
(5). ഇനിയെല്ലാം സൗദിയില്‍ നിങ്ങള്‍ അധികാരപ്പെടുത്തിയ ആളാണ് ചെയ്യേണ്ടത്. ഇന്ത്യന്‍ എംബസ്സി ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി ആയ VFSല്‍ നിന്നും കിട്ടുന്ന ഫോറം2 (http://www.indianembassy.org.sa/WebFiles/Form2.pdf) പൂരിപ്പിച്ച്, 117 റിയാല്‍ ഫീസും കൊടുത്താല്‍ സൗദി അഭ്യന്തര വകുപ്പില്‍ നിന്നും PCC വാങ്ങുന്നതിനുള്ള അധികാര പത്രം നിങ്ങളുടെ സുഹൃത്തിന് കിട്ടും.
(6). അധികാരപത്രവും ബന്ധപ്പെട്ട രേഖകളുമായി സൗദി വിദേശമന്ത്രാലയ ഓഫീസിനെ (WAZARAT AL KHARIJIYA) സമീപിക്കുക. ഇവിടെ ഒരു ഫോറം പൂരിപ്പിച്ച് കൊടുത്ത് (അറബിയില്‍) 30 റിയാല്‍ ഫീസും ഒടുക്കിയാല്‍ എംബസ്സിയില്‍ നിന്നും കിട്ടിയ അധികാരപത്രം അറ്റസ്റ്റ് ചെയ്തു തരും. (7). തുടര്‍ന്ന് വിദേശ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ അധികാരപത്രത്തിന്റെ ഒറിജിനലും ഇന്ത്യയില്‍ പോലീസില്‍ നിന്നും ലഭിച്ച PCC യും, വിരലടയാള കാര്‍ഡും, സൗദി ഇക്കാമ, പാസ്‌പോര്‍ട്ട്, തുടങ്ങിയ രേഖകളുടെ കോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി റിയാദ് ധീരയിലെ പോലീസ് സ്റ്റേഷനില്‍ പോവുക. എല്ലാ വിവരവും രേഖപ്പെടുത്തിയശേഷം ജഇഇ ശേഖരിക്കുന്നതിനുള്ള കുറിപ്പ് ഇവിടുന്ന് ലഭിക്കും.
(8). ധീര പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 30 റിയാല്‍ കൊടുത്ത് വീണ്ടും സൗദി വിദേശ മന്ത്രാലയത്തില്‍ നിന്നും (WAZARAT AL KHARIJIYA) സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
==========================================================
സൗദി അറേബ്യയിൽ നിന്നും പിസിസി (പോലീസ് ക്ലീറെൻസ് സിർട്ടിഫിക്കറ്റ് ) കരസ്ഥമാക്കുന്നത് എങ്ങനെ
അവസാനമായി 5 വർഷം ജോലി ചെയ്ത രാജ്യത്തിൽ നിന്നും പോലീസ് ഡിപ്പാർട്മെന്റ് നൽകുന്ന സ്വഭാവ സിർട്ടിഫിക്കറ്റ് (പിസിസി), ഇപ്പോൾ ജിസിസി ഉൾപ്പെടെ പല രാജ്യങ്ങളും തൊഴിൽ വിസ അനുവദിക്കുന്നതിന് ആവശ്യപ്പെടുന്നുണ്ട്.
ലളിതമായ 4 നടപടിക്രമങ്ങൾ കൊണ്ട് പിസിസി സിർട്ടിഫിക്കറ്റ് സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റ് പോകുന്നതിനു മുൻപ് ആർക്കും സ്വന്തമാക്കാം.
1) ഇന്ത്യൻ എംബസി നമുക്ക് നൽകുന്ന N.O.C.
ഇതിനു 116 റിയാൽ ആണ് എംബസി ഈടാ ക്കുന്നത്. പാസ്പോർട്ട് പുതുക്കുന്ന VFS സെന്ററിൽ ഇതിനുള്ള അപേക്ഷ കൊടുക്കാം. ഇതിന്റെ അപേക്ഷ ഫോറം ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു സ്വയം പൂരിപ്പിക്കാൻ മാത്രം എളുപ്പമാണ്. പാസ്പോർട്ടിന്റെയും ഇഖാമയുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയുടെ കൂടെ നൽകണം. 7-10 ദിവസത്തിനുള്ളിൽ N. O. C ലഭ്യമാണ്.
2) ഇംഗ്ലീഷ് - അറബിക് ട്രാൻസ്ലേഷൻ
N. O. C കിട്ടിക്കഴിഞ്ഞാൽ ഇംഗ്ലീഷിൽ നിന്നും അറബിയിലേക്ക് ട്രാൻസ്ലേഷൻ ചെയ്യണം. 25-50 റിയാൽ ആണ് ഇതിന് ചിലവ്.
Note : ട്രാൻസ്ലേഷൻ ചെയ്യുമ്പോൾ ഇഖാമ നമ്പർ, പാസ്പോർട്ട് നമ്പർ, ഇഖാമയിലെ പോലെ തന്നെ ആണോ പേര് എന്നിവ ഡബിൾ ചെക്ക് ചെയ്യണം.
3) MOFA അറ്റസ്റ്റേഷൻ
MOFA (Ministry Of Foreign Affairs) യിൽ നിന്നും N.O.C അറ്റെസ്റ്റ് ചെയ്യണം. ട്രാൻസ്ലേഷൻ ചെയ്ത പേപ്പർ, ഇഖാമയുടെ ഫോട്ടോ കോപ്പി എന്നിവ N.O.C യുടെ കൂടെ അറ്റെസ്റ്റ് ചെയ്യുമ്പോൾ MOFA യിൽ ഹാജരാക്കണം. 30 റിയാലാണ് അറ്റെസ്റ്റ് ചെയ്യാൻ MOFA ചാർജ് ചെയ്യുന്നത്. നേരിട്ട് പോയാൽ പെട്ടെന്ന് തന്നെ അറ്റെസ്റ്റ് ചെയ്തു തിരിച്ചു വരാവുന്നതേയുള്ളൂ.
4) പോലീസ് സ്റ്റേഷൻ
എംബസിയിൽ നിന്നും കിട്ടിയ ഒറിജിനൽ N.O.C, അതിന്റെ ട്രാൻസ്ലേഷൻ പേപ്പർ, ഇഖാമയുടെ പകർപ്പ് (ഒറിജിനൽ പാസ്പോർട്ടും ഇഖാമയും ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം. കൂടെ കരുതുക)എന്നിവയുമായി പോലീസ് സ്റ്റേഷനിൽ പോകുന്നതാണ് അടുത്ത സ്റ്റെപ്. ചുരുങ്ങിയത് നാലു ദിവസം കൊണ്ട് താഴെ പറയുന്ന പോലീസ് സ്റ്റേഷനിൽ നിന്നും പിസിസി സിർട്ടിഫിക്കറ്റ് ലഭിക്കും.
റിയാദ്: ദീര പോലീസ് സ്റ്റേഷൻ, കോടതിക്ക് സമീപം.
ജിദ്ദ: ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കിന് സമീപം ഉള്ള പോലീസ് സ്റ്റേഷൻ.
ദമാം: ഗവർണർ ഹൌസിനു സമീപമുള്ള പോലീസ് സ്റ്റേഷൻ.
മറ്റുള്ള സ്ഥലങ്ങളിലെ പിസിസി ഇഷ്യൂ ചെയ്യുന്ന പോലീസ് സ്റ്റേഷൻ അറിയുവാൻ ദയവായി N.O.C ക്ക് അപേക്ഷിക്കുന്ന എംബസി VFS കൌണ്ടറിൽ അന്വേഷിക്കുക

===================================
നിങ്ങള്‍ സൗദിയില്‍ ഉള്ളപ്പോള്‍ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി ശ്രമിക്കേണ്ടതായിരുന്നു. നിങ്ങളുടെ അഭാവത്തിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെങ്കിലും നടപടിക്രമങ്ങള്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമാണ്. നിങ്ങളുടെ അഭാവത്തില്‍ സുഹൃത്തുക്കളുടെ/ബന്ധുക്കളുടെ സഹായത്തോടെ PCC കിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു:
(1 ) ആദ്യമായി നിങ്ങള്‍ക്കുവേണ്ടി PCC സംഘടിപ്പിച്ചു തരുന്നതിനു സൗദി അറേബ്യയില്‍ ഒരു അടുത്ത സുഹൃത്തിനെ/ബന്ധുവിനെ കണ്ടെത്തുക.
(2). ഇന്ത്യയിലെ നിങ്ങളുടെ താമസസ്ഥലത്തെ/ജോലിസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും വിരലടയാള കാര്‍ഡിന്റെയും അറബി പരിഭാഷ എടുത്ത്, സൗദി എംബസ്സിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിക്കുക. സൗദി എംബസ്സി അറ്റസ്‌റേഷന് നോട്ടറി, കേരള ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ വിദേശമന്ത്രാലയം എന്നിവയുടെ കൂടി അറ്റസ്റ്റേഷന്‍ വേണം.
(3 ). സൗദി അറേബ്യയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്‌പോണ്‍സറില്‍ നിന്നും/സ്ഥാപനത്തില്‍ നിന്നും ബാദ്ധ്യത ഒന്നും ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുക
(4 ) നിങ്ങള്‍ക്കുവേണ്ടി PCC എടുക്കുന്നതിന് സൗദി അറേബ്യയിലെ സുഹൃത്തിനെ/ബന്ധുവിനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള കത്ത് സൗദിയിലെ ഇന്ത്യന്‍ എംബസ്സിക്ക് അയക്കുക. ഒപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സൗദി ഇക്കാമയുടെ കോപ്പി, സൗദിയിലായിരുന്നപ്പോള്‍ എക്‌സിറ്റ് റീഎന്‍ട്രി അടിച്ച എല്ലാ പാസ്‌പോര്‍ട്ട് പേജുകളുടെ കോപ്പികളും വയ്ക്കുക.
(5). ഇനിയെല്ലാം സൗദിയില്‍ നിങ്ങള്‍ അധികാരപ്പെടുത്തിയ ആളാണ് ചെയ്യേണ്ടത്. ഇന്ത്യന്‍ എംബസ്സി ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി ആയ VFSല്‍ നിന്നും കിട്ടുന്ന ഫോറം2 (http://www.indianembassy.org.sa/WebFiles/Form2.pdf) പൂരിപ്പിച്ച്, 117 റിയാല്‍ ഫീസും കൊടുത്താല്‍ സൗദി അഭ്യന്തര വകുപ്പില്‍ നിന്നും PCC വാങ്ങുന്നതിനുള്ള അധികാര പത്രം നിങ്ങളുടെ സുഹൃത്തിന് കിട്ടും.
(6). അധികാരപത്രവും ബന്ധപ്പെട്ട രേഖകളുമായി സൗദി വിദേശമന്ത്രാലയ ഓഫീസിനെ (WAZARAT AL KHARIJIYA) സമീപിക്കുക. ഇവിടെ ഒരു ഫോറം പൂരിപ്പിച്ച് കൊടുത്ത് (അറബിയില്‍) 30 റിയാല്‍ ഫീസും ഒടുക്കിയാല്‍ എംബസ്സിയില്‍ നിന്നും കിട്ടിയ അധികാരപത്രം അറ്റസ്റ്റ് ചെയ്തു തരും. (7). തുടര്‍ന്ന് വിദേശ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ അധികാരപത്രത്തിന്റെ ഒറിജിനലും ഇന്ത്യയില്‍ പോലീസില്‍ നിന്നും ലഭിച്ച PCC യും, വിരലടയാള കാര്‍ഡും, സൗദി ഇക്കാമ, പാസ്‌പോര്‍ട്ട്, തുടങ്ങിയ രേഖകളുടെ കോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി റിയാദ് ധീരയിലെ പോലീസ് സ്റ്റേഷനില്‍ പോവുക. എല്ലാ വിവരവും രേഖപ്പെടുത്തിയശേഷം ജഇഇ ശേഖരിക്കുന്നതിനുള്ള കുറിപ്പ് ഇവിടുന്ന് ലഭിക്കും.
(8). ധീര പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 30 റിയാല്‍ കൊടുത്ത് വീണ്ടും സൗദി വിദേശ മന്ത്രാലയത്തില്‍ നിന്നും (WAZARAT AL KHARIJIYA) സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
No comments:
Post a Comment