ഈ ലോക്ക്ഡൗൺ സമയത്ത് ഒരുവിധം എല്ലാവരും ആശ്രയിക്കുന്ന ഒരു പ്രോഗ്രാം ആണ് സൂം. zoom
ഇന്സ്റ്റാള്‍ ചെയ്യാത്തവര്‍ക്ക് താഴെ ക്ലിക്കിയാല്‍ മതിയാകും.
ഇതാണവരുടെ സൈറ്റ്... ഇവിടെപ്പോയി നോക്കിയാല്‍ എല്ലാ വിവരങ്ങളും ലഭിക്കും
അത് ഉപയോഗിക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ് താഴെ.
മൊബൈലിൽ എങ്ങിനെ സൂം ഉപയോഗിക്കാം എന്ന വീഡിയോ
https://youtu.be/UCe66RvHELA
https://youtu.be/1hbPeFQP-30
ലാപ്പിൽ എങ്ങിനെ സൂം ഉപയോഗിക്കാം എന്ന വീഡിയോ
https://youtu.be/LgfdYpwyihs
https://youtu.be/ewGdfbjbaQE
എൻ്റെ മനസ്സിൽ വന്ന ചില കാര്യങ്ങള്‍ എഴുതുകയാണ്. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുമല്ലോ.
For Users:
*) കഴിയുന്നതും ലാപ്പോ പിസിയോ ഉപയോഗിക്കുക. അല്ലാതെ വേറെ മാർഗ്ഗമില്ലെങ്കിൽ മാത്രം മൊബൈൽ ഉപയോഗിക്കാം. പങ്കെടുക്കുന്ന 49 ആളുകളെ വരെ ഒറ്റ സ്‌ക്രീനിൽ കാണണമെങ്കിൽ കമ്പ്യൂട്ടർ മോണിറ്റർ തന്നെ വേണം. മൊബൈലിൽ നാലാളെ മാത്രേ ഒരു സ്‌ക്രീനിൽ കാണാൻ കഴിയൂ. ബാക്കിയുള്ളവരെ കാണാൻ സ്വൈപ് ചെയ്ത നോക്കേണ്ടി വരും.
വേറൊരു കാര്യം... i7 പോലെയുള്ള നല്ല കമ്പ്യൂട്ടറില്‍ മാത്രേ 49 പേരെ കാണൂ.. അല്ലെങ്കില്‍ 25 പേരെ മാത്രേ കാണൂ..
*) മീറ്റിംഗിൽ പ്രവേശിക്കുന്നതിന് മുമ്പായി നിങ്ങളുടെ സൂം setup ശ്രദ്ധിക്കുക. അത്യാവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്തുക.
*) മീറ്റിങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ , മീറ്റിങ്ങ് കഴിയുന്നത് വരേക്കുള്ള മതിയായ ജിബി നെറ്റ് മൊബൈലിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
*) മ്യൂട്ട് ആക്കേണ്ടതും അൺ മ്യൂട്ട് ആക്കുന്നതും
എന്തിനാണെന്നും എപ്പോഴൊക്കെയാവണം എന്നും അറിയുക. നമ്മുടെ മൈക്ക് മ്യൂട്ട് ആണോ അല്ലേ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം
സംസാരിക്കുക. മ്യൂട്ട് ആയിരിക്കുമ്പോള്‍ സംസാരിച്ചാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ
കേള്‍ക്കില്ല എന്നറിയുക.
*) തുടക്കത്തിൽ മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മൈക്ക് മ്യൂട്ട് ആക്കി ക്യാമറ ഓഫ് ആക്കി വെക്കുന്നത് നന്നായിരിക്കും. മറ്റുള്ളവര്‍ കേള്‍ക്കേണ്ടാത്തതായ ശബ്ദങ്ങളും കാണേണ്ടാത്തതായ കാഴ്ചകളും ഒഴിവാക്കാന്‍ ഇതുപകരിക്കും.
*) മീറ്റിങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പ് കണ്ണാടിയിൽ സ്വയം ഒന്ന് നോക്കുന്നത് നന്നായിരിക്കും.അത്യാവശ്യ മേക്കപ്പുകൾക്കും ഡ്രസ്സുകൾക്കും ശേഷം ക്യാമറക്ക് മുന്നിൽ വരുന്നത് നന്ന്.
*) കൂടാതെ ലാപ് / മൊബൈൽ കാമറയിൽ സൂമിലൂടെ നിങ്ങളെ ഒന്ന് സ്വയം കണ്ട ശേഷം വേണ്ട മാറ്റങ്ങൾ വരുത്തിയ ശേഷം മീറ്റിങ്ങിൽ വരുന്നതും നന്നായിരിക്കും.
*) മീറ്റിങ് നടക്കുമ്പോൾ നമ്മുടെ മുന്നിൽ മുഖത്തിനഭിമുഖമായി ലൈറ്റ് വെക്കുക. പിറകിൽ വെക്കരുത് . അല്ലെങ്കിൽ ഒരു ജനലിന് അഭിമുഖമായി ഇരിക്കാം.
*) നിങ്ങളുടെ ബാക്കിൽ മറ്റുള്ളവർക്ക് കാണാൻ അരോചകമായ സാധനങ്ങൾ എല്ലാം ഒഴിവാക്കുന്നത് നിങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ മതിപ്പ് കുറയാതിരിക്കാനും കാരണമാവും.
*) ക്യാമറ എപ്പോഴും നമ്മുടെ കണ്ണിന്റെ നേരെ ആവുന്ന രീതിയിൽ ഒരു കസേരയിൽ ഇരിക്കുന്നതായിരിക്കും നല്ലത്.
*) ക്യാമറയുടെ വളരെ അടുത്ത് ഇരിക്കാതിരിക്കുക. (തല മുതൽ കൈമുട്ട് വരെ കാണുന്ന അകലത്തിൽ ഇരിക്കാം)
*) സംസാരിക്കുമ്പോള്‍ മാത്രം മൈക് ഓണ്‍ ആക്കുക. അല്ലാത്തപ്പോഴെല്ലാം അത് മ്യൂട്ട് ആക്കി വെക്കുന്നത് ആയിരിക്കും നല്ലത്. കൂടാതെ, മൊബൈല്‍ ഉപയോഗിക്കുന്നവര്‍ മ്യൂട്ട് ആക്കാനും അണ്‍ മ്യൂട്ട് ആക്കാനും ക്യാമറയുടെ മുന്നിലൂടെ വിരല്‍ കൊണ്ട് പോകുമ്പോള്‍ നിങ്ങളുടെ മുഖം മറ്റുള്ളവര്‍ക്ക് മറയും എന്നോര്‍ക്കുക
*) ക്യാമറയിൽ നോക്കി സംസാരിക്കുക. (ആളുകളുടെ ഫോട്ടോയിലേക്കല്ല നോക്കേണ്ടത്) അപ്പോഴാണ് കാണുന്നവർക്ക് അവരെ നോക്കി സംസാരിക്കുകയാണ് എന്ന് തോന്നുക.
*) മൊബൈൽ ആണെങ്കിൽ കുത്തനെ പിടിക്കരുത്. Horizontal ആയി പിടിക്കണം. സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്പോള്‍ ശരിക്ക് കാണാനും നിങ്ങളുടെ വീഡിയോ മറ്റുള്ളവര്‍ക്ക് നന്നായി കാണാനും ഇതുപകരിക്കും.
*) സ്വന്തം പേര് തന്നെയാണോ സൂം മീറ്റിങ്ങിലും വന്നിട്ടുള്ളത് എന്നുറപ്പ് വരുത്തുക. Rename ചെയ്യാന്‍ പേരിന്‍റെ മുകളില്‍ ക്ലിക്കിയാല്‍ Rename option വരും.
*) പലരും മൊബൈലിലും ലാപ്പിലും ഒരേ സമയം ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാറുണ്ട്. അങിനെ രണ്ട് ഡിവൈസുകളും അടുത്തടുത്ത് വെക്കുമ്പോള്‍ ഒരു കൂക്കല്‍ കേള്‍ക്കാം... ഒന്നുകില്‍ ഒന്നില്‍ സൌണ്ട് മ്യൂട്ട് ചെയ്ത് വെക്കുക, അല്ലെങ്കില്‍ ഒരു ഡിവൈസ് ദൂരെ മാറ്റി വെക്കുക.
*) മൊബൈൽ ഒരു സ്റാൻഡിലോ മറ്റോ ഉറപ്പിച്ചു നിർത്തിയാൽ കൈ കടയുന്നത് ഒഴിവാക്കാം എന്ന് മാത്രമല്ല, നിങ്ങളുടെ മൊബൈൽ ഇളകുന്നത് കൊണ്ട് മറ്റുള്ളവർക്ക് നീങ്ങളെ കാണുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്യാം. (ഇതാ ഇങ്ങിനെ)
*) പ്രധാന മീറ്റിങ്ങുകൾ നടക്കുമ്പോൾ നമ്മുടെ ഭാഗത്ത് നിന്നും അപശബ്ദങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക. അടുത്ത വീട്ടിലെ അലക്കുന്ന ശബ്ദം, പട്ടികൾ കുരയ്ക്കുന്ന ശബ്ദം, കുട്ടികൾ കരയുന്ന ശബ്ദം എന്ന് തുടങ്ങി ഒരുപാട് ശബ്ദങ്ങൾ പല മീറ്റിങ്ങുകളിലും അനുഭവപ്പെടാറുണ്ട്. അതിനാൽ, ഒരു റൂമിൽ കയറി വാതിലൊക്കെ അടച്ച ശേഷം മീറ്റിങ്ങിൽ പങ്കെടുക്കുന്നതാവും ഉത്തമം.
*) തിന്നു കൊണ്ടും കുടിച്ചു കൊണ്ടുമൊന്നും മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത് അപമര്യാദയാണ്.
*) ചാറ്റ് ഉപയോഗിക്കുമ്പോൾ പ്രൈവറ്റ് അയക്കാനുള്ളത് പബ്ലിക് ആയിപ്പോകുന്നത് ശ്രദ്ധിക്കുക. അയച്ച അമ്പ് തിരിച്ചെടുക്കാനുള്ള ഓപ്‌ഷൻ സൂമിൽ വന്നിട്ടില്ല.
*) Raise your Hand ഓപ്‌ഷൻ ഉപയോഗിച്ച് ഹോസ്റ്റിനെ "എനിക്ക് പറയാനുണ്ട്" എന്ന് അറിയിക്കാം.
*) നല്ല നെറ്റ് സ്പീഡ് ഉണ്ടെങ്കിൽ ഇടതടവില്ലാതെ കാണാനും കേൾക്കാനും കഴിയും. അതുകൊണ്ട്, സ്പീഡുള്ള കണക്ഷനും റേഞ്ചുള്ള സ്ഥലവും സൂം മീറ്റിങ്ങിന് ആവശ്യമാണ്. (വീട്ടിൽ എവിടെ ഇരിക്കുമ്പോഴാണ് നെറ്റ് കണക്ഷൻ അറിയിക്കുന്ന അഞ്ച് വരകളും ഉള്ളത് എന്ന് നേരത്തെ നോക്കി ആ സ്ഥലം മീറ്റിങ്ങിന് ഇരിക്കാൻ തിരഞ്ഞെടുക്കുക)
സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്പോല്‍ പലര്‍ക്കും പല ബുദ്ധിമുട്ടുകളും നേരിടുന്നതായി കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്യുന്ന സമയത്ത് മൌസ് ക്ലിക്ക് ആവുന്നില്ല... എന്‍റെ സ്ക്രീന്‍ അല്ല മറ്റുള്ളവര്‍ കാണുന്നത്, ശബ്ദം കേള്‍ക്കുന്നില്ല തുടങ്ങി എന്തെങ്കിലും പ്രൊബ്ലം വന്നാല്‍ ഉടന്‍ സ്ക്രീന്‍ ഷെയറിങ്ങ് ഓഫ് ആക്കിയ ശേഷം വീണ്ടും ഓണാക്കുക.
*) സ്‌ക്രീൻ ഷെയർ ചെയ്യുമ്പോൾ ഷെയർ ചെയ്യേണ്ട വിൻഡോ മാത്രം ഷെയർ ചെയ്യുക. ഷെയര്‍ ബട്ടണ്‍ ക്ലിക്കുമ്പോള്‍ ആദ്യം കാണുന്ന screen എന്നതില്‍ ക്ലിക്കി ഷെയറ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
*) സ്ക്രീന്‍ ഷെയറ് ചെയ്യുന്ന സമയത്ത് നിങ്ങളുടെ പ്രൈവറ്റ് ആയ മെസ്സേജുകൾ ഉള്ള Facebook, Twitter, messaging applications, etc എല്ലാം ക്ളോസ് ചെയ്ത വെക്കുക. ഇല്ലെങ്കിൽ ഉണ്ടാവാൻ സാധ്യതയുള്ള പൊല്ലാപ്പ് അറിയാമല്ലോ
*) എന്താണ് ഷെയര്‍ ചെയ്യാനുള്ളത് എന്നത് ആദ്യമേ തീരുമാനിച്ച ശേഷം അത് ബാക് ഗ്രൌണ്ടില്‍ തുറന്ന ശേഷം വേണം ഷെയറ് ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍.
*) ഷെയര്‍ ചെയ്യേണ്ട പ്രോഗ്രാം മാത്രം (ഉദാ: വീഡിയോ ഫയല്‍, എക്സല്‍ ഫയല്‍, etc.) ഷെയര്‍ ചെയ്യുക. .
*) നാം വീഡിയോ ഷെയര്‍ ചെയ്യുകയാണെങ്കില്‍ Share Computer Sound സെലെക്റ്റ് ചെയ്യാന്‍ മറക്കാതിരിക്കുക. അല്ലെങ്കില്‍ വീഡിയോയുടെ ശബ്ദം മറ്റുള്ളവര്‍ക്ക് കേള്‍ക്കില്ല.
*) ബോര്‍ഡില്‍ എഴുതുന്ന പോലെ സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്പോള്‍ എഴുതാം. അതിനായി White Board ഉപയോഗിക്കാം. (മുകളിലെ ഫോട്ടോയില്‍ അത് കാണാം)
*) സ്ക്രീനിന്‍റെ ഒരു ഭാഗം മാത്രം ഷെയര്‍ ചെയ്യാനും, മൈക് ഇല്ലാതെ കമ്പ്യൂട്ടര്‍ സൌണ്ട് മാത്രം പ്ലേ ചെയ്യിപ്പിക്കാനും, ഒന്നിലധികം ക്യാമറകള്‍ ഉപയോഗിക്കാനും ഉള്ള ഒപ്ഷനുകള്‍ Advanced സെക്ഷനില്‍ ക്ലിക്കിയാല്‍ കാണാം.
*) Screen Share ചെയ്യുമ്പോള്‍ താഴെ കാണുന്ന ഒപ്ഷനുകള്‍ കാണാം.
ഇതില്‍ Disable Participants Annotation എന്നത് ഓണാക്കി വെച്ചിട്ടില്ലെങ്കില്‍ പലപ്പോഴും പണി കിട്ടിയതായി കണ്ടിട്ടുണ്ട്.
*) കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതും ഒഫീഷ്യല്‍ ആയതുമൊക്കെയുള്ള പ്രോഗ്രാമുകള്‍ നടത്തുന്നതിന് മുമ്പ് ഒരു മോക്ക് വേര്‍ഷന്‍ റിഹേഴ്സല്‍ ആയി ചെയ്യുന്നത് നന്നായിരിക്കും.
For Hosts:
*) ഹോസ്റ്റ് ചെയ്യുമ്പോൾ മൗസിന്റെ കർസർ End Meeting ബട്ടണിന്റെ അടുത്ത് നിന്ന് മാറ്റിപ്പിടിക്കുക. എന്താണ് കാര്യം എന്ന് മനസ്സിലായിട്ടുണ്ടാവും... ല്ലേ?
*) ക്യാമറയിൽ നോക്കി സംസാരിക്കുക. (ആളുകളുടെ മുഖത്തേക്കല്ല നോക്കേണ്ടത്) അപ്പോഴാണ് കാണുന്നവർക്ക് അവരെ നോക്കി സംസാരിക്കുകയാണ് എന്ന് തോന്നുക.
*) കൂടുതല്‍ ആളുകളുള്ള മീറ്റിങ്ങുകള്‍ ആണെങ്കില്‍ തഴെ കാണുന്നത് പോലെ Allow participants to unmute themselves എന്നത് ഓഫാക്കി വെക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ എല്ലാവരും കൂടെ സംസാരിച്ച് ആരും പറയുന്നത് കേള്‍ക്കാതെ വരും.
*) Screen Share ചെയ്യുമ്പോള്‍ ആര്‍ക്കൊക്കെ ചെയ്യാന്‍ കഴിയണം എന്നത് ഹോസ്റ്റിന് തീരുമാനിക്കാം. അതിനായി ഷെയര്‍ ബട്ടണിന്‍റെ അടുത്തുള്ള arrow യില്‍ ക്ലിക്കിയാല്‍ താഴെ കാണുന്ന പോലെ ലഭിക്കും.
അല്ലെങ്കില്‍ കാര്യപ്പെട്ട മീറ്റിങ്ങ് നടക്കുന്നതിനിടയില്‍ ആരെങ്കിലുമൊക്കെ ഷെയര്‍ ബട്ടണ്‍ ഞെക്കിയാല്‍ അവരുടെ സ്ക്രീന്‍ നമ്മുടെ മുന്നിലെത്തും.
*) ഷെയര്‍ ചെയ്യുന്ന പ്രസന്‍റേഷനോടൊപ്പം കാണികളെ എല്ലാവരെയും കാണാന്‍ കഴിയുന്നില്ല എന്നത് സ്ക്രീന്‍ ഷെയര്‍ ചെയ്യുന്ന ആളും പ്രസംഗിക്കുന്ന ആളും ഒരേ ആളാവുമ്പോള്‍ ഉണ്ടാവുന്ന ഒരു പ്രശ്നമാണ്. കാരണം ഷെയര്‍ ചെയ്ത പ്രെസെന്‍റേഷന്‍ തന്നെ സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടാവും. ഒരു സൈഡില്‍ നാലോ അഞ്ചോ പേരെയോ അല്ലെങ്കില്‍ പ്രസംഗിക്കുന്ന ആളെ മാത്രമോ ആയിരിക്കും കാണുന്നത്. ഇതിനൊരു പരിഹാരം ഞാന്‍ കണ്ടെത്തിയത് പറയാം. ഒന്നുകില്‍ പ്രസംഗിക്കുന്ന ആള്‍ അല്ലാത്തൊരാള്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യുകയും ശേഷം പ്രസംഗിക്കുന്ന ആള്‍ക്ക് മൌസ് കണ്ട്രോള്‍ കൊടുക്കുകയുമാവാം. എന്നാല്‍ പ്രസംഗിക്കുന്നയാള്‍ക്ക് side by side എന്ന ഒപ്ഷന്‍ വെച്ച് ഷെയര്‍ പ്രസന്‍റേഷന്‍ സ്ക്രീനും കാണികളും പകുതിയും പകുതിയുമായി അഡ്ജസ്റ്റ് ചെയ്ത് വെക്കാം.
അല്ലെങ്കില്‍, പ്രസന്‍റേഷന്‍ ചെയ്യുന്ന ആള്‍ രണ്ട് സ്ക്രീന്‍ ഉപയോഗിച്ച ശേഷം, Extended Screen ചെയ്ത് ആളുകളുടെ Gallery View പിടിച്ച് വലിച്ച് രണ്ടാം സ്ക്രീനില്‍ കൊണ്ട് വെച്ചാലും ഒരേ സമയം രണ്ടും കാണാം.
*) ഹോസ്റ്റിന് മീറ്റിങ് തീരുന്നതിന് മുമ്പ് പോകണം എന്നുണ്ടെങ്കിൽ Leave meeting ക്ലിക് ചെയ്യുക. പിന്നെ വേണമെങ്കിൽ തിരിച്ചു വരാം. End meeting ക്ലിക് ചെയ്‌താൽ എല്ലാവരുടെയും മീറ്റിങ് അവസാനിക്കും.
*) Mute Participants upon Entry ആക്ടിവേറ്റ് ആക്കി വെക്കുക. അല്ലെങ്കിൽ വന്ന ഉടൻ എല്ലാവരും സംസാരിച്ച് കുളമാക്കും
*) ക്ലാസ് എടുക്കുമ്പോള്‍ ഇടക്കിടെ അങിനെയല്ലെ... അല്ലെ... അല്ലെ എന്ന് ചോദിക്കാതിരിക്കുക. കാരണം, ഇത് അവരെ unmute ചെയ്യിക്കാനും അതോടൊപ്പം ക്ലാസ് ഡിസ്റ്റര്‍ബ് ആവാനും സാധ്യതയുണ്ട്. ഒരു സമയം ഒരാളോട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുകയും അയാള്‍ unmute ചെയ്ത ശേഷം സംസാരിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഭേദം.
*) ലാപ് ഉപയോഗിക്കുന്നവര്‍ക്ക് എല്ലാവരേയും ഒരേ സമയം ഒരൊറ്റ സ്ക്രീനില്‍ തന്നെ കാണാം. എന്നാല്‍, മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യമുള്ള നാല് പേരെ മാത്രമേ ഒരു സ്ക്രീനില്‍ കാണാന്‍ കഴിയൂ... അതിനാല്‍ റ്റീച്ചേഴ്സ് / ട്രൈനേഴ്സ് അത് ശ്രദ്ധിക്കണം.
*) Participants ഇന് annotation ചെയ്യാനുള്ള ഓപ്‌ഷൻ ആവശ്യമെങ്കിൽ മാത്രം ഓൺ ആക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ചിലര്‍ സ്ക്രീന്‍ മുഴുവന്‍ വരച്ച് കുളമാക്കും.
*) Record ചെയ്യുമ്പോൾ നിങ്ങളുടെ കമ്പ്യുട്ടറിലോ ക്ലൗഡിലോ എന്നത് തീരുമാനിക്കാം. (ഈ ഫീച്ചർ Paid വേർഷനിൽ മാത്രമേ ഉള്ളൂ). റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഏതൊക്കെ വരണമെന്നത് (Gallery View only, Gallery View with Presentation, Presentation Only, Pin View Only, Sound only, etc.) സൂം വെബ്സൈറ്റില്‍ പോയി ഒപ്ഷനുകളില്‍ സെലക്റ്റ് ചെയ്യണം.
*) ഫ്രീ വേർഷൻ ആണെങ്കിൽ നാൽപ്പത് മിനിറ്റ് മാത്രമായിരിക്കും അനുവദിക്കുക. അങ്ങിനെയെങ്കിൽ ആദ്യമേ മീറ്റിംഗിൽ അക്കാര്യം പറയണം. നാൽപ്പത് മിനിറ്റ് കഴിഞ്ഞാൽ കട്ടാകുമെന്നും എല്ലാവരും ഉടൻ തന്നെ പഴയ ലിങ്കിൽ ക്ലിക്ക് ചെയ്ത് രണ്ടാമതും ജോയിൻ ചെയ്യണമെന്നും അറിയിക്കണം.
*) നൂറിലധികം ആളുകൾ ഉള്ള മീറ്റിംഗിന് കാശ് കൊടുത്താൽ മാത്രമേ അനുവദിക്കൂ
*) കാശ് കൊടുത്ത് സൂം വാങ്ങിയാല്‍ എന്തൊക്കെ കിട്ടും എന്നത് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
വിശദമായി അറിയാൻ താഴെ ക്ലിക്കിയാൽ മതി
https://www.androidauthority.com/how-to-use-zoom-meetings-1100614/
Things to take care during Zoom Meetings:
*Host:*
• Enable “mute
upon entry” to the participants.
• Enable/disable
chat facility with Host or to the participants (as required)
• Keep
meeting ON, at least 15 minutes before
the stipulated time.
• Watch the
participant, who unmutes during the meeting and turn mute on to him/her.
• Don’t
forget to share thru Yutube / FB channels, especially if the participants are
more than 300.
• Record to
cloud and share link in the group.
*Participants:*
• Do check your internet connection speed before meeting
starts.
• Rename yourself, if not your name.
• Sit in a bright and convenient place.
• Keep the camera just in front of your forehead.
• Use stand (for mobile users).
• Use proper dressing.
• Mute always during the meeting. Unmute, whenever only
required.
• Confirm your attendance at least 5 minutes before the
stipulated time.
• Inform the concerned or in the group, if you can’t attend
the meeting.
• Punctuality is the key of success.
This comment has been removed by the author.
ReplyDelete👌 Good information
ReplyDeleteനല്ല അറിവുകൾ നൽകിയതിന് നന്ദി
ReplyDeleteVery nice.. informative...
ReplyDeleteGood, nhangal ithan upayogikkunnad.
ReplyDeleteThis comment has been removed by the author.
ReplyDelete