സൗദിയിലെ മാറിയ സാഹചര്യം
മാനിച്ച് കൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയില്ലെങ്കില്‍
കിട്ടുന്ന വരുമാനം ചിലവിന് തികയാത്ത അവസ്ഥ വരും.
പല ഫാമിലികളും ഇപ്പോഴേ
നാട്ടിലെത്തി. ഇനി ബാക്കിയുള്ളവര്‍ മാര്‍ച്ച് ഏപ്രില്‍ ആവാന്‍ കാത്തിരിയ്ക്കുന്നു.
ഒരു പഠനം അനുസരിച്ച് പ്രവാസി ഫാമിലികളില്‍ മുപ്പത് ശതമാനം ഇതോടെ നാട്ടില്‍
സ്ഥിരതാമസം ആക്കും എന്നാണ്. പതിനായിരമെങ്കിലും മാസവരുമാനം ഇല്ലാത്ത ഫാമിലികള്‍ക്ക്
ഇനിമുതല്‍ ഇവിടെ ജീവിതം ദുസ്സഹം തന്നെയാവും. അതിനാല്‍ നാം പ്രവാസികള്‍, പ്രത്യേകിച്ചും
ഫാമിലിയുമായി താമസിക്കുന്നവര്‍, അത്യാവശ്യമായി എടുക്കേണ്ട എന്‍റെ മനസ്സില്‍ തോന്നിയ ചില മുന്‍കരുതലുകള്‍
നിങ്ങളുമായി പങ്ക് വെക്കുകയാണ്.
*വൈദ്യുതി ഉപയോഗം:*
ആവശ്യം ഉണ്ടെങ്കിലും
ഇല്ലെങ്കിലും എസി, ബള്‍ബ്, ടിവി തുടങ്ങിയവ ഓണാക്കി വെക്കുന്ന ശീലമുള്ളവരാണ്
നമ്മില്‍ പലരും.
എന്നാല്‍, ആവശ്യമില്ലാതെ ഒരു ഇലക്ട്രിക് ഉപകരണങ്ങളും ഓണാക്കാതിരിക്കുക എന്നത് ശീലമാക്കുക. Stand by മോഡില്‍ ഇടുന്നതിന് പകരം കണക്ഷന്‍ തന്നെ വേര്‍പെടുത്തുക. സാധാരണ ബള്‍ബുകള്‍ മാറ്റി ലെഡ് ബള്‍ബുകള്‍ ഉപയോഗിക്കുകയും എ.സികളും ഫ്രിഡ്ജുകളും 5 സ്റ്റാര്‍ ഉള്ളവ ഉപയോഗിക്കുകയും ചെയ്യുക.
എന്നാല്‍, ആവശ്യമില്ലാതെ ഒരു ഇലക്ട്രിക് ഉപകരണങ്ങളും ഓണാക്കാതിരിക്കുക എന്നത് ശീലമാക്കുക. Stand by മോഡില്‍ ഇടുന്നതിന് പകരം കണക്ഷന്‍ തന്നെ വേര്‍പെടുത്തുക. സാധാരണ ബള്‍ബുകള്‍ മാറ്റി ലെഡ് ബള്‍ബുകള്‍ ഉപയോഗിക്കുകയും എ.സികളും ഫ്രിഡ്ജുകളും 5 സ്റ്റാര്‍ ഉള്ളവ ഉപയോഗിക്കുകയും ചെയ്യുക.
*വെള്ളം ഉപയോഗം:*
മൂന്ന് നേരവും രണ്ട്
നേരവും ഒക്കെ കുളിക്കുന്നവരാണ് നമ്മില്‍ പലരും. സൗദിയില്‍ ഒരാള്‍ ഒരു ദിവസം ശരാശരി
256 ലിറ്റര്‍ ഉപയോഗിക്കുന്നു
എന്ന് ഒരു പഠനത്തില്‍ കാണുന്നു. എന്നാല്‍ ലോക ശരരാശി 83 ലിറ്റര്‍ ആണെന്നത് ഓര്‍ക്കുക. ബ്രഷ് ചെയ്യുമ്പോഴും, സോപ്പ് തേക്കുമ്പോഴും, പാത്രം കഴുകുമ്പോഴുമൊക്കെ വെറുതെ പൈപ്പ്ഓ ണാക്കി ഇടുന്ന ശീലം ഒഴിവാക്കി, കുളിക്കാനും
കഴുകാനും വെള്ളം മിതമായി മാത്രം ഉപയോഗിക്കാന്‍ ശീലിക്കുക.
*ഫോണ്‍ / നെറ്റ് ഉപയോഗം:*
ആവശ്യമുള്ളതിന് മാത്രം
നെറ്റും ഫോണും ഉപയോഗിച്ചാല്‍ നല്ലൊരു സംഖ്യ ഈ ഇനത്തില്‍ ചെലവ് കുറയ്ക്കാം.
*സൂപ്പര്‍മാര്‍ക്കറ്റ്*
കഴിയുന്നതും ഭാര്യമാരെ
കൂടാതെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോവുകയും, എന്തിനും ഏതിനും സൂപ്പര്‍മാര്‍ക്കറ്റ്
എന്ന ശീലം ഒഴിവാക്കുകയും ചെയ്യുക. ആവശ്യമുള്ളവ
മാത്രം ബഗാലകളില്‍ നിന്നോ വഴിവക്കിലെ ഉന്തുവണ്ടികളില്‍ നിന്നോ വാങ്ങുക. ബാക്കിയുള്ള ഒരു ഹലാല ആണെങ്കിലും ചോദിച്ചു വാങ്ങാന്‍ പഠിക്കുക.
*ഭക്ഷണം:*
പുറത്ത് നിന്നും ഭക്ഷണം
കഴിക്കുന്നത് കുറയ്ക്കുക. ബാല്‍ക്കണിയിലും തുറസ്സായ സ്ഥലത്തും എല്ലാ പച്ചക്കറികളും
സ്വയം തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അതിന് സാധിക്കില്ലെങ്കില്‍, കുറച്ച്
സാങ്കേതിക പരിജ്ഞാനം ഉണ്ടെങ്കില്‍ അക്വാപോണിക്സ് ഹൈഡ്രോപോണിക്സ് തുടങ്ങിയവയിലൂടെ
മണ്ണില്ലാതെ റൂമിനുള്ളിലും പച്ചക്കറികള്‍ ഉണ്ടാക്കാം. ഇതിനായി ജിദ്ദാ കൃഷിഗ്രൂപ്പ്
സഹായങ്ങള്‍ ചെയ്യും.
*താമസം:*
വലിയ ഫ്ലാറ്റുകളിലും വില്ലകളിലും
താമസിക്കുന്നവര്‍ക്ക് ചെറിയ താമസസ്ഥലങ്ങളിലേക്ക് മാറാവുന്നതാണ്. അല്ലെങ്കില്‍ കെട്ടിട
ഉടമയോട് വാടക കുറച്ച് തരാന്‍ ആവശ്യപ്പെടാം. എത്രയോ അപ്പാര്‍ട്ട്മെന്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
*വാഹനം:*
പെട്രോള്‍ 95 മാറ്റി 91 ആക്കാന്‍ പറ്റുന്ന വാഹനങ്ങള്‍ മാത്രം അങ്ങിനെ ചെയ്യുക. വലിയ
വാഹനങ്ങള്‍ മാറ്റി ചെറിയവയും മൈലേജ് ഉള്ളവയും ഉപയോഗിക്കുക. ആവശ്യമില്ലാത്ത ദൂര
യാത്രകള്‍ കുറയ്ക്കുക. (നിങ്ങളുടെ വാഹനത്തില്‍ ഏത് പെട്രോള്‍ ആണെന്നറിയാന്‍ ഇതില്‍ ക്ലിക്കുക. http://mycar.saudiaramco.com/start#/choice)
*സ്കൂള്‍:*
കുട്ടികളെ വലിയ ഫീസുള്ള
സ്കൂളില്‍ നിന്നും മാറ്റി എംബസി സ്കൂളിലോ ഫീസ് കുറഞ്ഞ മറ്റ് സ്കൂളിലോ ചേര്‍ക്കുക.
ട്യൂഷന്‍ അത്യാവശ്യമാണെങ്കില്‍ മാത്രം കൊടുക്കുക.
*ദാനങ്ങള്‍:*
മറ്റുള്ളവരെ കാണിക്കാന്‍
വേണ്ടിയുള്ള വലിയ ദാനധര്‍മ്മങ്ങള്‍ ഒഴിവാക്കുക.
*സൈഡ് ബിസിനസ്:*
ടൈലറിംഗ്, ക്രാഫ്റ്റ്, മൈലാഞ്ചി ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, സ്നാക്കുകള്‍ ഉണ്ടാക്കുക, കേക്കുകള്‍ ഉണ്ടാക്കുക, തുടങ്ങി കുടുംബിനികള്‍ക്ക്
പല ജോലികളും ചെയ്ത് അധിക വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്.
*ജോലി / ബിസിനസ്:*
ഒരു ജോലിയില്‍ തന്നെ
എന്നും പിടിച്ച് തൂങ്ങി നില്‍ക്കാതെ, കിട്ടിയ സമയം കൂടുതല്‍ പഠിക്കാനും പുതിയ
മേഖലകളിലേക്ക് എത്തിച്ചേരാനും എന്നും പരിശ്രമിച്ചു കൊണ്ടേയിരിക്കുക.*പഠനം*
എഴുപത്തഞ്ച് വയസ്സില്‍ മരിച്ച ഒരാള്‍ അതിന്‍റെ തലേ ദിവസം അയാളുടെ എഴുപത്തൊന്നാം ഡിഗ്രിയുടെ പരീക്ഷ എഴുതിയ കഥയാണ് ഓര്‍മ്മ വരുന്നത്. എന്നും ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ പുതിയ ഒരു കാര്യം പഠിക്കാന്‍ നീക്കി വെക്കുക. അത് ശപഥമായി എടുക്കുക.
No comments:
Post a Comment