Monday, January 29, 2018

Google Digital Unlocked certification

മധ്യ-ചെറുകിട വ്യവസായികളെ ഉന്നമനം വെച്ച് ഗൂഗ്ള്‍ ഉണ്ടാക്കിയ ഒരു പ്രോഗ്രാമാണ് ഇത്. തങ്ങളുടെ വ്യവസായത്തെ എങ്ങിനെ ഓണ്‍ ലൈനിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തിയ്ക്കാം എന്നും അത് മുഖേന എങ്ങിനെ കൂടുതല്‍ ലാഭം നേടാം എന്നും പഠിപ്പിക്കുകയാണ് ഇതിന്‍റെ  ലക്ഷ്യം. ഓണ്‍ ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ഇതിന്‍റെ ട്രെയിനിങ്ങും  സര്‍ട്ടിഫിക്കറ്റും ഗൂഗ്ള്‍ നല്‍കുന്നുണ്ട്.

ദിനേന മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്ത്, ഓണ്‍ ലൈന്‍ ആവേണ്ടതിന്‍റെ അത്യാവശ്യകത, എങ്ങിനെ ഓണ്‍ ലൈന്‍ ഉപകാരപ്പെടുത്താം, വിവിധ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍ പഠിപ്പിക്കുന്നു.

ഇതില്‍ ജോയിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ക്ലിക്കാം

ഇതിന് വേണ്ടി Primer ആപ്പും ഗൂഗിള്‍ ഇറക്കിയിട്ടുണ്ട്. ഓഫ് ലൈന്‍ ആയി ഉപയോഗിക്കാവുന്ന രൂപത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഓണ്‍ ലൈന്‍ കോഴ്സ് പോലെത്തന്നെ ഓഫ് ലൈന്‍ കോഴ്സും ഇന്ത്യയില്‍ പല ഭാഗങ്ങളിലും നടത്തുന്നുണ്ട്. (Delhi, Bangalore, Mumbai, Chandigarh, Haridwar, Jaipur, Bhuvneshwar, Jalandhar etc.). എട്ടു മണിക്കൂറിന്റെ ട്രെയിനിങ്ങിനു വെറും 1500 രൂപയാണ് ഫീ. Digital Marketing ഇല്‍ 26 വിഷയങ്ങളാണ് ട്രെയിനിങ്ങില്  നല്‍കുന്നത്.

കേരളത്തില്‍ ഇത് നടത്താന്‍ പറ്റിയ ആളെ കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല, നമ്മുടെ നാട്ടില്‍ ഒരു സെന്‍ററും ഇതുവരെ (Jan 2018) തുറന്നതായി അറിവില്ല. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍  ഇന്ത്യയിലെ നാല്‍പ്പത് പട്ടണങ്ങളില്‍ 5,000 വര്‍ക്ക് ഷോപ്പുകള്‍ നടത്താനാണ് ഗൂഗ്ള്‍ പ്ലാനിട്ടിരിക്കുന്നത്.

My Business എന്ന ഒരു വിഷയം കൂടി ഗൂഗ്ള്‍ ഇറക്കാന്‍ പ്ലാനിട്ടിരിക്കുകയാണ്. SME (Small & Medium Enterprises = ചെറുകിട മധ്യ വ്യവസായ സംരംഭകര്‍) ര്‍ക്ക് മൊബൈലിലും കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള വെബ്സൈറ്റ് സ്വയം ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നതിലേക്കുള്ളതാണ് ഇത്. ഇന്ത്യയില്‍ 40,000 ലധികം SME ഗൂഗിളില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും സ്വന്തം വെബ്സൈറ്റ് ഇല്ലാത്തവരാണ് എന്ന് പഠനം തെളിയിക്കുന്നു.
താഴെ പറയുന്ന കാര്യങ്ങളാണ് കോഴ്സ് മുഖേന നിങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കുക.

1) Take a business online
·        online opportunity
·        first steps in online success
·        Build your web presence
·        Plan your online business strategy
2) Reach more people locally, on social media, or on mobile
·        Get noticed locally
·        Help people nearby find you online
·        Get noticed with social media
·        Deep dive into social media
·        Discover the possibilities of mobile
·        Make mobile work for you
·        Get started with content marketing

3) Make it easy for people to find a business on the web
·        Get started with search
·        Get discovered with search
·        Make search work for you
·        Be noticed with search ads
·        Improve your search campaigns

4) Reach more customers with advertising
·        Connect through email
·        Advertise on other websites
·        Deep dive into display advertising
·        Make the most of video

5) Track and measure web traffic
·        Get started with analytics
·        Find success with analytics
·        Turn data into insights

6) Sell products or services online
·        Build your online shop
·        Sell more online

7) Take a business global
·        Expand internationally

No comments:

Post a Comment